ഇരിട്ടി: പടിയൂർ-കല്യാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് ഭീഷണിയായി മാറുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് ഷൂട്ടർമാർക്ക് നൽകി. ഉത്തരവ് കൈമാറൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വി.വി. രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ്, പഞ്ചയാത്തംഗങ്ങളായ കെ.വി. തങ്കമണി, കെ.വി. മനോഹരൻ, ബി. രാമചന്ദ്രൻ, കെ.പി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.