Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting At A Gym

America

വാ​ഷിം​ഗ്ട​ൺ ഡിസി ജി​മ്മി​ലെ വെ​ടി​വയ്പ്പ്; ഡോ​ക്ട​റാ​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു

വാ​ഷിം​ഗ്ട​ൺ:​വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന വെ​ടി​വയ്പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര വി​ഭാ​ഗം ഡോ​ക്ട​റാ​യ മാ​റ്റ് ലാം​ബ​ർ​ട്ട് ആ​ണ് അ​ക്ര​മി​യെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ജി​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന അ​ക്ര​മി, പി​ന്നീ​ട് സ​മീ​പ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യും പോ​ലീ​സി​നെ വെ​ട്ടി​ച്ച് പി​ന്നീ​ട് സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8 മ​ണി​യോ​ടെ വൈ​റ്റ് ഹൗ​സി​ന് ഏ​ക​ദേ​ശം ഒ​രു മൈ​ൽ വ​ട​ക്കു​മാ​റി സ്ഥി​തി ചെ​യ്യു​ന്ന ലോ​ഗ​ൻ സ​ർ​ക്കി​ൾ മേ​ഖ​ല​യി​ലെ 15-ാം തെ​രു​വി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

കെ​ട്ടി​ട​ത്തി​ലെ ഹോം​ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള (HOA) ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ലാം​ബ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു എ​ക്സ് (X) അ​ക്കൗ​ണ്ടി​ൽ ത​ന്‍റെ മാ​നി​ഫെ​സ്റ്റോ ഒ​രു 'എ​ഞ്ചി​നീ​യ​റിം​ഗ് റി​പ്പോ​ർ​ട്ട്' ആ​യി പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശം പൊ​ലി​സ് പൂ​ർ​ണമാ​യും സീ​ൽ ചെ​യ്തു. സ​മീ​പ​ത്തെ സ്കൂ​ളു​ക​ൾ ലോ​ക്ക്ഡൗ​ൺ ചെ​യ്യു​ക​യും സ്വാ​റ്റ്  ടീം ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ലോ​ഗ​ൻ സ​ർ​ക്കി​ൾ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up