Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting At Techno

Europe

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടെ​ക്നോ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ വെ​ടിവയ്പ്പ് ; ഒ​രാ​ൾ മ​രി​ച്ചു

ആ​റാ​വു (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ആ​റാ​വു​വി​ൽ (Aarau) ന​ട​ന്ന ’ആ​ര​വ്റേ​വ്’ (Aarau-Rave)  ടെ​ക്നോ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ​യു​ണ്ടാ​യ മാ​ര​ക​മാ​യ വെ​ടി​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 43 വ​യ​​സു​ള്ള സ്വി​സ് പൗ​ര​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ആ​ർ​ഗാ​വു ക​ന്റോ​ൺ പോ​ലീ​സ് (Kantonspolizei Aargau) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ആ​റാ​വു​വി​ലെ കു​തി​ര​പ്പ​ന്ത​യ മൈ​താ​ന​ത്ത് വ​ച്ചാ​ണ് സം​ഗീ​തോ​ത്സ​വ​ത്തി​നി​ടെ ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വെ​ടി​വയ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 43കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​നു​സ​രി​ച്ച് പ്ര​തി ഒ​റ്റ​യ്ക്കാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

 അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും ക​ന്റോ​ൺ പോ​ലീ​സും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു വ​രി​ക​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up