Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shopping Complex

Kottayam

മു​ക്കൂ​ട്ടു​ത​റ​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ക്കു​ന്നു; പു​തി​യ കെ​ട്ടി​ടം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മു​ക്കൂ​ട്ടു​ത​റ: പ​ഴ​യ നാ​ട്ടുച​ന്ത​യു​ടെ പ്ര​താ​പം പേ​റു​ന്ന മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ലെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ച്ചുമാ​റ്റാ​ൻ ന​ട​പ​ടി​ക​ളാ​കു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ജീ​ർ​ണി​ച്ച് ദ്ര​വി​ച്ച കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ഇ​നി വേ​ണ്ട​ത് ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി​യു​ടെ അ​നു​മ​തിയാണ്. ഇ​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത്‌ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​നു​മ​തിയായാ​ൽ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാം. അ​തേ​സ​മ​യം പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ല​വി​ൽ പ​ദ്ധ​തി​യാ​യി​ട്ടി​ല്ലെന്ന് ആ​ക്ഷേ​പമുയർന്നു.
പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി ഫ​ണ്ട് ഉ​ൾ​പ്പ​ടെ അ​നു​മ​തി നേ​ടി​യി​ട്ടി​ല്ല. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഭാ​വി​യി​ൽ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫിസ്, പു​തി​യ വി​ല്ലേ​ജ് ഓ​ഫിസ് ഉ​ൾ​പ്പ​ടെ മു​ൻ​നി​ർ​ത്തി പ്ലാ​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് വി​ഭ​ജി​ച്ച് മു​ക്കൂ​ട്ടു​ത​റ​യി​ൽ പു​തി​യ വി​ല്ലേ​ജ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ റ​വ​ന്യു വ​കു​പ്പ് നി​ല​വി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യ കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്‌ കൂ​ടി​യാ​ണ് എ​രു​മേ​ലി. മു​മ്പ് വി​ഭ​ജ​ന ന​ട​പ​ടി​ക​ൾ ന​ട​ന്ന​താ​ണ്. പ്ര​ള​യംമൂ​ലം നേ​രി​ട്ട സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് വി​ഭ​ജ​നം ത​ത്കാലം വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. അ​പ​ക​ടസാ​ധ്യ​ത​യി​ലാ​ണ് മു​ക്കൂ​ട്ടു​ത​റ​യി​ലെ സ​മു​ച്ച​യം. പ​ല​പ്പോ​ഴാ​യി മേ​ൽ​ക്കൂ​ര​യി​ൽനി​ന്ന് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നുവീ​ണി​രു​ന്നു.

Latest News

Corehub Up