Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortircuit

ഷോർട്ട് സർക്യൂട്ട്; സ്കൂട്ടർ കത്തി നശിച്ചു

ഉള്ളൂർ: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു.  പള്ളിത്തുറ സെന്‍റ്  പീറ്റേഴ്സ് ലെയിൻ ഹൗസ് നമ്പർ 205-ൽ നിർമല ജോയിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ഏവിയേറ്റർ സ്കൂട്ടർ ആണ് കത്തി നശിച്ചത്. 

ഇന്ന് രാവിലെ പത്തോടെ ആനയറ പാലത്തിന് സമീപമാണ് സംഭവം. നിർമല ജോയിയും ഭർത്താവും കൂടി വീട്ടിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോകുകയായിരുന്നു. വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ ഉണ്ടായിരുന്നു. 

വാഹനത്തിന്‍റെ ബാറ്ററിയിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. യാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ ദമ്പതികൾ സ്കൂട്ടർ നിർത്തി. തുടർന്ന് വളരെ വേഗം വാഹനത്തിലേക്ക് തീപടരുകയായിരുന്നു. 

ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തി നശിച്ചിരുന്നു. 

കത്തിയ വാഹനം പോലീസ് സ്ഥലത്തെത്തി റോഡിൽ നിന്നും നീക്കം ചെയ്തു.

Latest News

Corehub Up