Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Showcases

തറവാട് കാഴ്ചകളുമായി കേരള ട്രാവല്‍ മാര്‍ട്ട്

കൊ​​​ച്ചി: ക​​​ല​​​യും പാ​​​ര​​​മ്പ​​​ര്യ​​​വും ഇ​​​ഴ​​​ചേ​​​ര്‍ന്ന കേ​​​ര​​​ളീ​​​യ സാം​​​സ്‌​​​കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തെ നേ​​​രി​​​ട്ട​​​റി​​​യാ​​​ന്‍ ഒ​​​രു ത​​​റ​​​വാ​​​ട്. കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍ട്ടി​​​ന്‍റെ പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ​​​വ​​​ലി​​​യ​​​ന്‍ അ​​​ദ്ഭു​​​ത കാ​​​ഴ്ച​​​ക​​​ള്‍ക്കൊ​​​പ്പം സ​​​ന്ദ​​​ര്‍ശ​​​ക​​​രു​​​ടെ മ​​​നം ക​​​വ​​​രു​​​ക​​​യാ​​​ണ്. പാ​​​ര​​​മ്പ​​​ര്യ ക​​​ല​​​ക​​​ളെ​​​യും ക​​​ര​​​കൗ​​​ശ​​​ല​​​ങ്ങ​​​ളെ​​​യും തൊ​​​ട്ട​​​റി​​​ഞ്ഞ് അ​​​നു​​​ഭ​​​വി​​​ക്കാ​​​ന്‍ വേ​​​ദി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ത​​​റ​​​വാ​​​ട് മാ​​​തൃ​​​ക.

പ​​​വ​​​ലി​​​യ​​​നി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ദ്യം ആ​​​ക​​​ര്‍ഷി​​​ക്കു​​​ന്ന​​​ത് പ​​​ത്ത​​​ടി ഉ​​​യ​​​ര​​​വും ഏ​​​ഴ​​​ടി വീ​​​തി​​​യു​​​മു​​​ള്ള പ​​​ടു​​​കൂ​​​റ്റ​​​ന്‍ തെ​​​യ്യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മാ​​​ണ്. ത​​​നി​​​മ​​​യാ​​​ര്‍ന്ന കേ​​​ര​​​ളീ​​​യ വാ​​​സ്തു​​​ശൈ​​​ലി​​​യി​​​ലാ​​​ണ് ത​​​റ​​​വാ​​​ട് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പ​​​വ​​​ലി​​​യ​​​ന്‍ നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ള്ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ള്‍ത​​​ന്നെ നാ​​​ദ​​​വി​​​സ്മ​​​യം തീ​​​ര്‍ക്കു​​​ന്ന ഇ​​​ട​​​യ്ക്ക വാ​​​ദ​​​നം. ക​​​ഥ​​​ക​​​ളി​​​യു​​​ടെ ച​​​മ​​​യ​​​ങ്ങ​​​ള്‍, വേ​​​ഷ​​​ഭൂ​​​ഷാ​​​ദി​​​ക​​​ള്‍, ചു​​​ട്ടി​​​കു​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ പ്ര​​​ദ​​​ര്‍ശ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. തെ​​​യ്യം മു​​​ത​​​ല്‍ നെ​​​റ്റി​​​പ്പ​​​ട്ടം വ​​​രെ​​​യു​​​ള്ള ത​​​ന​​​ത് ക​​​ല​​​ക​​​ളെ കോ​​​ര്‍ത്തി​​​ണ​​​ക്കി​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ത​​​റ​​​വാ​​​ടാ​​​ണ് ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

കേ​​​വ​​​ലം കാ​​​ഴ്ച​​​ക​​​ള്‍ ക​​​ണ്ടു മ​​​ട​​​ങ്ങു​​​ക എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ക​​​ഥ​​​ക​​​ളി മു​​​ഖ​​​ത്തെ​​​ഴു​​​ത്താ​​​യാ​​​ലും ചു​​​വ​​​ര്‍ ചി​​​ത്ര​​​മെ​​​ഴു​​​ത്താ​​​യാ​​​ലും സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ക്കു നേ​​​രി​​​ട്ട് ഇ​​​തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഒ​​​പ്പം പ്രാ​​​ദേ​​​ശി​​​ക സം​​​രം​​​ഭ​​​ക​​​ര്‍ക്ക് അ​​​വ​​​രു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ ക​​​ഥ പ​​​റ​​​യ​​​ല്‍ ഇ​​​ട​​​വും ആ​​​ര്‍ടി പ​​​വ​​​ലി​​​യ​​​നി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഈ ​​​പ​​​വ​​​ലി​​​യ​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ത്യേ​​​ക​​​ത അ​​​ത് സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ക്കു ന​​​ല്‍കു​​​ന്ന ത​​​ത്‌​​​സ​​​മ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണ്. ക​​​ഥ​​​ക​​​ളി ചു​​​ട്ടി​​​കു​​​ത്തി​​​ല്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ക്ക് സ്വ​​​ന്തം മു​​​ഖ​​​ത്ത് ചാ​​​യം തേ​​​ച്ച് അ​​​തു പ​​​രീ​​​ക്ഷി​​​ക്കാം. ക​​​ളി​​​മ​​​ണ്‍ പാ​​​ത്ര​​​ങ്ങ​​​ള്‍ മെ​​​ന​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ച​​​ക്ര​​​ത്തി​​​ല്‍ കൈ​​​യൊ​​​ന്ന് പ​​​യ​​​റ്റാ​​​നും ചു​​​വ​​​ര്‍ചി​​​ത്ര ര​​​ച​​​ന​​​യി​​​ല്‍ ചാ​​​യ​​​ക്കൂ​​​ട്ടു​​​ക​​​ള്‍ ചാ​​​ലി​​​ച്ച് വ​​​ര​​​ച്ചു​​​നോ​​​ക്കാ​​​നും ഇ​​​വി​​​ടെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ, ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍ക്ക് സ്വ​​​ന്തം അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ക​​​ഥ​​​ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കാ​​​നാ​​​യി പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​വും പ​​​വ​​​ലി​​​യ​​​നി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് ക​​​ല​​​ക​​​ളും സം​​​സ്‌​​​കാ​​​ര​​​വും സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ടൂ​​​റി​​​സം മാ​​​തൃ​​​ക​​​യോ​​​ടാ​​​ണു സ​​​ര്‍ക്കാ​​​രി​​​ന് താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. ഒ​​​പ്പം പ്ര​​​കൃ​​​തി​​​യും പ​​​രി​​​സ്ഥി​​​തി​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യും. ത​​​ദ്ദേ​​​ശീ​​​യ ജീ​​​വി​​​ത​​​ത്തെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തുന്ന​​​തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദ ടൂ​​​റി​​​സ​​​ത്തി​​​ന് വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​ധാ​​​ര​​​ണ ഗ്രാ​​​മീ​​​ണ ജീ​​​വി​​​ത​​​ത്തെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ​​​വ​​​ലി​​​യ​​​ന്‍ ഒ​​​രു​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം മി​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി സി​​​ഇ​​​ഒ കെ. ​​​രൂ​​​പേ​​​ഷ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​വ​​​ണ മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര സാം​​​സ്‌​​​കാ​​​രി​​​ക പൈ​​​തൃ​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

Latest News

Corehub Up