Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shreshta Vidyalaya

Idukki

ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​രം: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂളിന് മൂന്നാം സ്ഥാനം

ചെറു​തോ​ണി: മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​രം മൂ​ന്നാം സ്ഥാ​നം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. കോ​ഴി​ക്കോ​ട് ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദീ​നി​ൽനി​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. പാ​ഠ്യ- പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​നങ്ങ​ളും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യു​ള്ള​താ​ണ് അ​വാ​ർ​ഡ്.

സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ക്കു​ന്ന പ​തി​വാ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ർ​ഷം മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​രു​ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ കാഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യും ന​ൽ​കും. ആ​ദ്യവ​ർ​ഷം ജി​ല്ല​യി​ലെ മി​ക​ച്ച സ്കൂ​ളാ​യും സം​സ്ഥാ​ന​ത്തെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ സ്കൂ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എയും ​ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​വും സ​ഹ​ക​ര​ണ​വും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​ത്മാ​ർ​ത്ഥ​മാ​യ പ​രി​ശ്ര​മ​വു​മാ​ണ് സ്കൂ​ളി​നെ ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ്, അ​സിസ്റ്റന്‍റ് മാ​നേ​ജ​ർ ഫാ. ​ജെ​റി​ൻ അ​യി​ലു​മാ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ആ​ല​പ്പു​ര​യ്ക്ക​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, ഡി​പി​സി സോ​മ​ൻ തെ​റ്റ​യി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല​യ​ത്തി​നാ​ൽ, അ​ധ്യാ​പ​ക​രാ​യ ഫാ. ​തോ​മ​സ് കു​ള​മാ​ക്ക​ൽ, ജോ​ജി വ​ർ​ഗീ​സ്, അ​ജി​ൻ സി. ​ചു​മ്മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് മ​ന്ത്രി​യി​ൽനി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up