മുംബൈ: ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ഇന്നു നിയമിക്കപ്പെടുമെന്നു സൂചന. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമിനെ ബിസിസിഐ സെലക്ടര്‍മാര്‍ ഇന്നു പ്രഖ്യാപിക്കും.
ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം തെറിക്കുമെന്നും പകരം ശ്രേയസ് അയ്യര്‍ നായകനാകുമെന്നാണ് സൂചന. ലോകകപ്പിലും പിന്നാലെ നടന്ന ഐപിഎല്ലിലും സൂര്യകുമാര്‍ ദയനീയ പ്രകടനമായിരുന്നു നടത്തിയത്.
കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി ടീമില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. രജത് പാട്ടിദാര്‍, പ്രിന്‍സ് യാദവ് എന്നിവരും ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു. ഐപിഎല്‍ മിന്നും പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയേക്കും.