Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shuhaib

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വാ​വ് വീ​ണു​മ​രി​ച്ചു

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ കാ​​​ൽ വ​​​ഴു​​​തി​​​വീ​​​ണ് യു​​​വാ​​​വ് മ​​​രി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് പി​​​രാ​​​യി​​​രി പ​​​ള്ളി​​​ക്കു​​​ളം പൂ​​​ച്ച​​​ങ്ങ​​​ൽ പി.​​​കെ. ഉ​​​മ്മ​​​റി​​​ന്‍റെ മ​​​ക​​​ൻ ഷു​​​ഹൈ​​​ബ്(32) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ ഒ​​​ന്നാം ന​​​ന്പ​​​ർ പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

പാ​​​ല​​​ക്കാ​​​ട് ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന മെ​​​മു ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ ഇ​​​യാ​​​ൾ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ പൊ​​​ലി​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

മ​​​രി​​​ച്ച ഷു​​​ഹൈ​​​ബി​​​ന്‍റെ ബ​​​ന്ധു മു​​​ഹ​​​മ്മ​​​ദ് ജാ​​​ബി​​​ർ ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തു.

Kerala

ഷുഹൈ​ബ് വ​ധ​ക്കേ​സ്: വി​ചാ​ര​ണ തു​ട​ങ്ങി, അ​ഞ്ചു പ്ര​തി​ക​ളെ സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു

ത​​​ല​​​ശേ​​​രി: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ഷുഹൈ​​​ബി​​​നെ (29) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് (മൂ​​​ന്ന്) കോ​​​ട​​​തി ജ​​​ഡ്ജി റൂ​​​ബി കെ. ​​​ജോ​​​സ് മു​​​മ്പാ​​​കെ വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങി.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഷുഹൈ​​​ബി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യും സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത ഇ. ​​​റി​​​യാ​​​സി​​​നെ​​​യാ​​​ണ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ വി​​​സ്ത​​​രി​​​ച്ച​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ൽ സാ​​​ക്ഷി തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യെ​​​ത്തി​​​യ സം​​​ഘം ശു​​​ഹൈ​​​ബി​​​നെ വ​​​ള​​​ഞ്ഞി​​​ട്ട് തു​​​രു​​​തു​​​രാ വെ​​​ട്ടി​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് റി​​​യാ​​​സ് മൊ​​​ഴി ന​​​ൽ​​​കി. താ​​​നും ഷു​​​ഹൈ​​​ബും സു​​​ഹൃ​​​ത്ത് നൗ​​​ഷാ​​​ദും കാ​​​റി​​​ൽ പെ​​​ട്രോ​​​ള​​​ടി​​​ക്കാ​​​ൻ ചാ​​​ലോ​​​ട് പോ​​​യി മ​​​ട​​​ങ്ങി​​​വ​​​ര​​​വേ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ ‘ഉ​​​റി’ എ​​​ന്ന ത​​​ട്ടു​​​ക​​​ട​​​യി​​​ൽ ക​​​യ​​​റി ചാ​​​യ കു​​​ടി​​​ച്ചു.

ചാ​​​യ​​​യു​​​ടെ പ​​​ണം ന​​​ൽ​​​കാ​​​ൻ നി​​​ല്ക്കു​​​മ്പോ​​​ൾ ന​​​മ്പ​​​ര്‍ പ്ലേ​​​റ്റി​​​ല്ലാ​​​ത്ത വെ​​​ളു​​​ത്ത വാ​​​ഗ​​​ൺ ആ​​​ർ കാ​​​ർ മെ​​​ല്ലെ വ​​​ന്നു നി​​​ന്നു​​​വെ​​​ന്നും അ​​​തി​​​ൽ നി​​​ന്നു​​​മി​​​റ​​​ങ്ങി​​​യ സാ​​​യു​​​ധ​​​സം​​​ഘം വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വെ​​​ന്നും റി​​​യാ​​​സ് മൊ​​​ഴി ന​​​ൽ​​​കി. ഷുഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ര​​​ണ്ടു വാ​​​ളു​​​ക​​​ളും ഒ​​​രു മ​​​ഴു​​​വും കോ​​​ട​​​തി​​​യി​​​ൽ സാ​​​ക്ഷി തി​​​രി​​​ച്ച​​​റി​​​ഞ്ഞു.

കേ​​​സി​​​ൽ സ്പെ​​​ഷൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ വേ​​​ണ​​​മെ​​​ന്ന ഷുഹൈ​​​ബി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് നേ​​​ര​​​ത്തേ നി​​​ർ​​​ത്തി​​​വ​​​ച്ച സാ​​​ക്ഷി​​​വി​​​സ്താ​​​ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും തു​​​ട​​​ങ്ങി​​​യ​​​ത്. ജൂ​​​ൺ 14 വ​​​രെ വി​​​സ്താ​​​രം തു​​​ട​​​രും. 2018 ഫെ​​​ബ്രു​​​വ​​​രി 18ന് ​​​രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ കൊ​​​ല​​​പാ​​​ത​​​കം.

Kerala

ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ൾ​പ്പെ​ടെ 17 പ്ര​തി​ക​ൾ; ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ വി​ചാ​ര​ണ നാ​ളെ തു​ട​ങ്ങും

ക​ണ്ണൂ​ർ: ഏ​റെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ എ​സ്‌.​പി. ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ചാ​ര​ണ നാ​ളെ ‌ആ​രം​ഭി​ക്കും. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ൾ​പ്പെ​ടെ 17 സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ഹൈ​ബി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തും തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ത​ട​സ​വാ​ദ​ങ്ങ​ളു​മാ​ണ് വി​ചാ​ര​ണ ഇ​ത്ര​യും വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. 2018 ഫെ​ബ്രു​വ​രി 12-നാ​ണ് എ​ട​യ​ന്നൂ​ർ തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ൽ വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷു​ഹൈ​ബി​നെ അ​ക്ര​മി​സം​ഘം ബോം​ബെ​റി​ഞ്ഞ് ഭീ​തി സൃ​ഷ്ടി​ച്ച ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ​താ​യി​രു​ന്നു ഈ ​കൊ​ല​പാ​ത​കം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ട്ട​ന്നൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​കാ​ശ് തി​ല്ല​ങ്കേ​രി, ര​ഞ്ജി​ത് രാ​ജ്, ജി​തി​ൻ, ദീ​പ​ക് ച​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് പാ​ർ​ട്ടി പു​റ​ത്താ​ക്കി.

ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷു​ഹൈ​ബി​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച് സ്റ്റേ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​സ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തു​ക​യും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന വി​ധി വ​രി​ക​യും ചെ​യ്തു. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ക്കാ​ൻ പു​റ​ത്തു​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചി​ല​വ​ഴി​ച്ച​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ വി​വാ​ദ​മാ​യി തു​ട​രു​ന്ന കേ​സാ​ണി​ത്. ത​ങ്ങ​ളെ​ക്കൊ​ണ്ട് കൊ​ല​പാ​ത​കം ചെ​യ്യി​ച്ച​ത് എ​ട​യ​ന്നൂ​രി​ലെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​താ​ക്ക​ളാ​ണെ​ന്ന ഒ​ന്നാം പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​ടു​ത്ത കാ​ല​ത്ത് വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു.

Latest News

Corehub Up