ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ വിരുന്നിൽ ആതിഥ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഷൈനി ബേസിൽ.
കോതമംഗലം സ്വദേശിനിയായ ഷൈനി 24 വർഷമായി ബസിൽഡനിലാണ് താമസം.ബസിൽഡൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബേസിൽ ചാക്കോയുടെ ഭാര്യയാണ്. ബസിൽഡൺ എൻഎച്ച്എസ് ആശുപത്രിയിൽ ന്യൂറോളജി ഡിപ്പാർട്ട്മെന്റിൽ ലീഡ് നഴ്സാണ് ഷൈനി.
നാഷണൽ ഹെൽത്ത് സർവീസിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രത്യേക വിരുന്നു നടത്തിയത്.