പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ഖലീഫ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 20ന് ഈ വർഷത്തെ ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനം അസലായവളേ... അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഒരുപിടി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികൾ ഒരുക്കിയത്. ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേന്നാണ് ആലപിച്ചത്. മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നരിവേട്ടയിലെ മിന്നൽവളയും ഇഷ്ഖിലെ പറയുവാൻ എന്ന ഗാനവും ഇന്നും പ്രേക്ഷകരുടെ പ്ലേലിസ്റ്റിൽ മുൻ നിരയിലാണ്. ഈ കൂട്ടത്തിലേക്ക് ഖലീഫയിലെ പുതിയ ഗാനം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്.