Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siddaramaiah

സി​ദ്ധ​രാ​മ​യ്യ​യ്ക്ക് പു​തി​യ പ​ദ​വി; മ​ക​ൻ മ​ന്ത്രി​യാ​കും

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​യു​ന്ന സി​ദ്ധ​രാ​മ​യ്യ​യെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​മാ​യി നി​യ​മി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ.​ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് നി​യ​മ​നം.

ചൊ​വ്വാ​ഴ്ച ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും ഡ​ൽ​ഹി​യി​ലെ​ത്തി ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സി​ദ്ധ​രാ​മ​യ്യ​യ്ക്ക് രാ​ജ്യ​സ​ഭാം​ഗ​ത്വ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഡി.​കെ.​ശി​വ​കു​മാ​റി​നൊ​പ്പം മ​ല​യാ​ളി​ക​ളാ​യ കെ.​ജെ.​ജോ​ർ​ജ്, യു.​ടി.​ഖാ​ദ​ർ എ​ന്നി​വ​രും മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ ഡോ.​യ​തീ​ന്ദ്ര​യും മ​ന്ത്രി​മാ​രാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12 മ​ന്ത്രി​മാ​രു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. രാ​ജ്യ​സ​ഭ, നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​നം.

National

വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു; സി​ദ്ധ​രാ​മ​യ്യ - രാ​ഹു​ൽ ഗാ​ന്ധി​ കൂ​ടി​ക്കാ​ഴ്ച നടന്നില്ല

ന്യൂ​ഡ​ൽ​ഹി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാൽ സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച നടന്നില്ല. നാ​ളെ രാ​വി​ലെ ഒൻപതിന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം ജ​യ്പൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ രാ​ഹു​ൽ ഗാ​ന്ധി നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ എട്ടാ​ണ്. അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നേ​തൃ​ത്വം സ​മ​യം ന​ൽ​കും. ഡ​ൽ​ഹി​യി​ൽ വ​ലി​യൊ​രു പ​ദ​വി​യും സി​ദ്ധ​രാ​മ​യ്ക്ക് മു​ന്നി​ൽ വ​ച്ചേ​ക്കും.

ഏ​റെ നാ​ള​ത്തെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച​ത്. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​രു​മെ​ന്നും ദേ​ശീ​യ പ​ദ​വി വ​ഹി​ക്കാ​ൻ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​ന്ത്രി പ​ദ​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​സ​ഭാ സീ​റ്റ് നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ന​ത് നി​ര​സി​ച്ചെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

ക​ർ​ണാ​ട​ക​യി​ൽ രാജിക്കത്ത് നൽകി സിദ്ധരാമയ്യ; ഡി.​കെ. ശി​വ​കു​മാ​ർ മുഖ്യമന്ത്രിയാകും

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​ജി​വെ​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​റി​നൊ​പ്പം ഒ​രേ കാ​റി​ല്‍ ലോ​ക്ഭ​വ​നി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. ഗ​വ​ര്‍​ണ​ര്‍ താ​വ​ര്‍​ച​ന്ദ് ഗെ​ഹ്ലോ​ട്ട് സം​സ്ഥാ​ന​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ ഗ​വ​ര്‍​ണ​റു​ടെ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി പ്ര​ഭു ശ​ങ്ക​റി​നാ​ണ് സി​ദ്ധ​രാ​മ​യ്യ രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്. ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം രാ​ജി ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കും.

മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ട​ണ​മെ​ന്ന പാ​ര്‍​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സി​ദ്ധ​രാ​മ​യ്യ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ ശി​വ​കു​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി.

രാ​ജി സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ സി​ദ്ധ​രാ​മ​യ്യ വി​കാ​രാ​ധീ​ന​നാ​യി. "ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ന്‍ എ​നി​ക്ക് ര​ണ്ട് ത​വ​ണ അ​വ​സ​രം ല​ഭി​ച്ചു. സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്കും ന​ന്ദി പ​റ​യു​ന്നു. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​ക്കാ​യി വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ന്‍റെ മ​തം. ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ന്‍റെ​യോ പ​ണ​ത്തി​ന്‍റെ​യോ പി​റ​കെ പോ​യി​ട്ടി​ല്ല" - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജി​ക്ക് പി​ന്നാ​ലെ സി​ദ്ധ​രാ​മ​യ്യ ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ക്കു​മെ​ന്നും അ​വി​ടെ​വെ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു​മാ​ണ് വി​വ​രം. അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​സ​ഭാ സീ​റ്റും ദേ​ശീ​യ ത​ല​ത്തി​ല്‍ വ​ലി​യ പ​ദ​വി​യും പാ​ര്‍​ട്ടി വാ​ഗ്ദാ​നം ചെ​യ്ത​താ​യി സൂ​ച​ന​ക​ളു​ണ്ട്. പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം ചേ​രും. ഈ ​യോ​ഗ​ത്തി​ൽ ഡി.​കെ ശി​വ​കു​മാ​റി​നെ നി​യ​മ​സ​ഭാ​ക​ക്ഷി​യു​ടെ പു​തി​യ നേ​താ​വാ​യി ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

National

നേ​തൃ​മാ​റ്റ ച​ർ​ച്ച സ​ജീ​വം; സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചു

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നേ​​​തൃ​​​മാ​​​റ്റ ച​​​ർ​​​ച്ച സ​​​ജീ​​​വ​​​മാ​​​യി. മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യെ​​യും ഉ​​പ​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​നെ​​യും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചു. ഇ​​​ന്നാ​​​ണ് ഇ​​രു നേ​​താ​​ക്ക​​ളും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക.

അ​​​തേ​​​സ​​​മ​​​യം, യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ എ​​​ന്താ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് സി​​ദ്ധ​​രാ​​മ​​യ്യ പ​​​റ​​​ഞ്ഞു. സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ അ​​നു​​യാ​​യി​​ക​​ളും മ​​ന്ത്രി​​മാ​​രു​​മാ​​യ സ​​തീ​​ഷ് ജാ​​ർ​​ക്കി​​ഹോ​​ളി, ജി. ​​പ​​ര​​മേ​​ശ്വ​​ര, എ​​ച്ച്.​​സി. മ​​ഹാ​​ദേ​​വ​​പ്പെ​​ട്ട തു​​ട​​ങ്ങി​​യ​​വ​​രും ഡ​​ൽ​​ഹി​​ക്കു പോ​​കു​​ന്നു​​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റും ത​​​മ്മി​​​ലു​​​ള്ള അ​​​ധി​​​കാ​​​ര വ​​​ടം​​​വ​​​ലി​​​യും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ നാ​​​ലു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ച​​​ർ​​​ച്ചാ വി​​​ഷ​​​യ​​​മാ​​​കും.

ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ മേ​​​യ് 20നു ​​​മൂ​​​ന്നു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ര​​​ണ്ട​​​ര വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ശി​​​വ​​​കു​​​മാ​​​റി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കാ​​​ൻ ക​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ചു വ​​​ർ​​​ഷ​​​വും തി​​​ക​​​യ്ക്കു​​​മെ​​​ന്നു സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​റ​​യു​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഏ​​​തു തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ടാ​​​ലും ത​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ക്കു​​​മെ​​​ന്നാ​​ണ് സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും ശി​​​വ​​​കു​​​മാ​​​റും പ​​​റ​​​യു​​​ന്ന​​ത്.

മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ സി​​​ദ്ധരാ​​​മ​​​യ്യ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​കും അ​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു. നേ​​​തൃ​​​മാ​​​റ്റം ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ശി​​​വ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ മൂ​​​ന്നു മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വു​​​ണ്ട്.

National

ക​ർ​ണാ​ട​ക​യി​ലെ 'ക​സേ​ര​ക​ളി'; സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ​യും ഡ​ല്‍​ഹി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ഉപമുഖ്യമന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​നെ​യും ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചു. ഇ​രു​വ​രു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന​ൻ ഖാ​ർ​ഗെ ചൊ​വ്വാ​ഴ്‌​ച ച​ർ​ച്ച ന​ട​ത്തും.

രാ​ഹു​ൽ ഗാ​ന്ധി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 2028 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഭ​ര​ണ, സം​ഘ​ട​നാ ത​ല​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​മാ​കും ച​ർ​ച്ച. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം നേ​തൃ​മാ​റ്റം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​റി​ന് നേ​തൃ​ത്വം ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

നേ​തൃ​മാ​റ്റം വ​രി​ക​യാ​ണെ​ങ്കി​ൽ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ഡി.​കെ. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

National

സി​ദ്ദ​രാ​മ​യ്യ മാ​റു​ക​യാ​ണെ​ങ്കി​ൽ ജി. ​പ​ര​മേ​ശ്വ​ര ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​ക​ണം: കെ.​എ​ൻ. രാ​ജ​ണ്ണ

തും​കൂ​ർ: സി​ദ്ദ​രാ​മ​യ്യ മാ​റു​ക​യാ​ണെ​ങ്കി​ൽ ജി. ​പ​ര​മേ​ശ്വ​ര ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി കെ.​എ​ൻ. രാ​ജ​ണ്ണ. തും​കൂ​റി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു രാ​ജ​ണ്ണ​യു​ടെ പ്ര​തി​ക​ര​ണം. ഇ​തോ​ടെ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി മാ​റ്റം എ​ന്ന വി​ഷ​യം ച​ർ‌​ച്ച​യാ​കു​ക​യാ​ണ്.

'സി​ദ്ദ​രാ​മ​യ്യ മി​ക​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം മാ​റ്റം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ര​മേ​ശ്വ​ര ആ​ണ് യോ​ഗ്യ​ൻ. അ​ദ്ദേ​ഹം നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി ആ​കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ന​ട​ന്നി​ല്ല.'-​രാ​ജ​ണ്ണ പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി മാ​റ്റം ദേ​ശീ​യ നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്യും എ​ന്നാ​ണ് സൂ​ച​ന. എ​ല്ലാ​വ​രും കേ​ര​ള​ത്തി​ലു​ണ്ട് അ​വി​ടെ​വ​ച്ച് വേ​ണ​മെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്യാ​മ​ല്ലോ. 2013 ൽ ​ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന ആ​ളാ​ണ് പ​ര​മേ​ശ്വ​ര. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷെ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്.'-​രാ​ജ​ണ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

"അ​ധി​കാ​രം ആ​രു​ടേ​യും കു​ത്ത​ക​യ​ല്ല. സി​ദ്ദ​രാ​മ​യ്യ എ​ല്ലാ​ക്കാ​ല​ത്തും മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്രം സ്വ​ത്ത​ല്ല. ഇ​ത് ആ​രു​ടെ​യും അ​ല്ല. ആ​ളു​ക​ൾ മാ​റി മാ​റി വ​രും.'-​രാ​ജ​ണ്ണ പ​റ​ഞ്ഞു.

 

National

മന്ത്രിമാരാക്കണം: കോൺഗ്രസ് എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു

ബം​​​ഗ​​​ളു​​​രു: മ​​​ന്ത്രി​​​മാ​​​രാ​​​കാ​​​ൻ അ​​​വ​​​സ​​​രം തേ​​​ടി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യെ ക​​​ണ്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​കാ​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ നാ​​​ളു​​​ക​​​ളാ​​​യി സ​​​മ്മ​​​ർ​​​ദ്ദം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ നീ​​​ക്കം.

മൂ​​​ന്നു​​​ത​​​വ​​​ണ​​​യി​​​ലേ​​​റെ സ​​ഭ​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ നാ​​ൽ​​പ​​തോ​​ളം എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​ടു​​​ത്ത​​​മാ​​​സം ന​​ട​​ക്കു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പോ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു​​​ണ്ട്.

National

ഡി.​കെ. ശി​വ​കു​മാ​റും താ​നും പാ​ലും തേ​നും പോ​ലെ: സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: താ​നും ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ൽ പാ​ലും തേ​നും പോ​ലു​ള്ള ബ​ന്ധ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​ദ്ധ​രാ​മ​യ്യ ആ​രോ​പി​ച്ചു. എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ബാ​ധി​ക്കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ മ​റ്റ് ജോ​ലി​ക​ളൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ത​നി​ക്കും ശി​വ​കു​മാ​റി​നും ഇ​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ഫോ​ൺ ചോ​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലും സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചു. അ​സ്വ​സ്ഥ​രാ​യ​വ​രു​ടെ നി​രാ​ശ​ജ​ന​ക​മാ​യ പ്ര​സ്‌​താ​വ​ന​ക​ൾ മാ​ത്ര​മാ​ണി​തെ​ന്നാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​ര​ണം.

എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ആ​ർ. അ​ശോ​ക​യു​മാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്ന​ത്. ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നാ​യി ബി​ജെ​പി​യും ജെ​ഡി​എ​സും ശി​വ​കു​മാ​റി​നെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ക​ൽ കി​നാ​വ് ഫ​ലി​ക്കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നേ​തൃ​മാ​റ്റ​വും തെ​രു​വു​നാ​യ പ്ര​ശ്ന​വും കൂ​ട്ടി​ക്ക​ല​ർ​ത്തി ക​ർ​ണാ​ട​ക മ​ന്ത്രി

ബം​ഗ​ളൂ​രു: തെ​രു​വു​നാ​യ​ക​ളെ കൂ​ട്ടി​ല​ട​യ്ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ, സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കു​വേ​ണ്ടി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത് മ​ന്ത്രി എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​ശ്വ​സ്ത​നെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മ​ഹാ​ദേ​വ​പ്പ, മൈ​സൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ എ​വി​ടെ​പ്പോ​യി. ഹൈ​ക്കോ​ട​തി പ​റ​യു​ന്നു, തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ടി​ല​ട​യ്ക്ക​ണ​മെ​ന്ന്. നാ​യ​ക​ളു​ടെ വാ​ൽ കു​ഴ​ലി​ലി​ട്ടാ​ലും അ​തു വ​ള​ഞ്ഞേ കി​ട​ക്കൂ എ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ ല​ക്ഷ്യ​മി​ട്ട് മ​ഹാ​ദേ​വ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ല്ലാം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ മ​റു​പ​ടി.

National

റാ​ലി​ക്കി​ടെ ഡി.​കെ.​ശി​വ​കു​മാ​റി​ന് ജ​യ് വി​ളി​ച്ചു; പൊ​ട്ടി​ത്തെ​റി​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ ഡി.​കെ.​ശി​വ​കു​മാ​റി​ന് അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​രോ​ട് ക്ഷു​ഭി​ത​നാ​യി സി​ദ്ധ​രാ​മ​യ്യ. റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ വി​ളി​ച്ച​പ്പോ​ളാ​ണ് ചി​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി.​കെ​യ്ക്ക് ജ​യ് വി​ളി​ച്ച​ത്.

ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ജ​ന​ക്കൂ​ട്ട​ത്തി​നോ​ട് നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ പ്ര​വ​ർ​ത്ത​ക​ർ അ​നു​സ​രി​ക്കാ​തെ വ​ന്ന​തോ​ടെ ആ​രാ​ണ് ഡി​കെ, ഡി​കെ എ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്ന് സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു. ഇ​തോ​ടെ അ​ധ്യ​ക്ഷ​ൻ ഇ​ട​പെ​ടു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

എ​ന്നാ​ൽ സി​ദ്ധ​രാ​മ​യ്യ പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു​ശേ​ഷ​വും മു​ദ്രാ​വാ​ക്യ​മു​യ​ർ​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു പ​ക​ര​മാ​യി വി​ബി-​ജി റാം ​ജി എ​ന്ന പേ​രി​ൽ പു​തി​യ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​തി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

National

ഡി.​കെ. ശി​വ​കു​മാ​റു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ല; നേ​തൃ​മാ​റ്റ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ലെ നേ​തൃ​മാ​റ്റ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് നി​ല​വി​ൽ യാ​തൊ​രു ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ന്ന ഏ​ത് തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും താ​നും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ക​ര​ണം.

ഭ​ര​ണ​രം​ഗ​ത്ത് യാ​തൊ​രു പ്ര​തി​സ​ന്ധി​യു​മി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ചി​ല എം​എ​ൽ​എ​മാ​ർ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ച്ച് മാ​സ​ത്തി​ൽ‌ താ​ൻ ത​ന്നെ​യാ​ണ് സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സി​ദ്ധ​രാ​മ​യ്യ​യെ​യും ശി​വ​കു​മാ​റി​നെ​യും ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ക്കും: ഖാ​ർ​ഗെ

ബം​​​​ഗ​​​​ളൂ​​​​രു: ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു വി​​​​ളി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു ഖാ​​​​ർ​​​​ഗെ ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഞ്ചു വ​​​​ർ​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ടെ പ​​​​കു​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ഴാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ധി​​​​കാ​​​​ര ത​​​​ർ​​​​ക്കം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്.

National

മുഖ്യമന്ത്രിസ്ഥാനത്തിന് കർണാടക കോൺഗ്രസിൽ പോരാട്ടമില്ല: സിദ്ധരാമയ്യ

മം​​​ഗ​​​ളൂ​​​രു: മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി ക​​​ർ​​​ണാ​​​ട​​​ക കോ​​​ൺ​​​ഗ്ര​​​സി​​​ൽ പോ​​​രാ​​​ട്ട​​​മി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ. എ​​​ല്ലാ മാ​​​ധ്യ​​​മ​​​സൃ​​​ഷ്ടി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.​​

ബി​​ജെ​​പി​​യു​​ടെ സ​​മൂ​​ഹ​​മാ​​ധ്യ​​മ പോ​​സ്റ്റ് സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.
വി​​ദ്വേ​​ഷ പ്ര​​സം​​ഗ​​ത്തി​​നെ​​തി​​രാ​​യ ബി​​ല്ലി​​നെ​​ക്കു​​റി​​ച്ച് വി​​ശ​​ദീ​​ക​​രി​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക ഗ​​വ​​ർ​​ണ​​ർ താ​​വ​​ർ​​ച​​ന്ദ് ഗെ​​ഹ്‌​​ലോ​​ട്ടി​​നെ കാ​​ണു​​മെ​​ന്നു സി​​ദ്ധ​​രാ​​മ​​യ്യ പ​​റ​​ഞ്ഞു.

Kerala

ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഒ​രേ​വേ​ദി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ ഒ​രേ വേ​ദി പ​ങ്കി​ട്ട് കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ. 93-മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നും, സി​ദ്ധ​രാ​മ​യ്യ​യും ഒ​ന്നി​ച്ചെ​ത്തി​യ​ത്.

"ഇ​ന്ത്യ​യു​ടെ ബ​ഹ​സ്വ​ര​ത ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത് സാം​സ്കാ​രി​ക ഫാ​സി​സ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. ജീ​വി​ത ചു​റ്റു​പാ​ടു​ക​ളി​ൽ കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്‌​ത അ​സം​ബ​ന്ധ കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ ശ്രീ ​നാ​രാ​യ​ണ ഗു​രു ശ​ബ്‌​ദി​ച്ചി​രു​ന്നു.'

"ചാ​തു​ർ​വ​ർ​ണ്യ വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു ഗു​രു​വി​ന്‍റെ പ്ര​വ​ർ​ത്ത​നം. ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ​യാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു പ്ര​വ​ർ​ത്തി​ച്ച​ത്. ക്ഷ​ത്രി​യ ബ്രാ​ഹ്മ​ണ അ​ധി​കാ​ര വ്യ​വ​സ്ഥ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ന്‍റെ ക​ലാ​പ​മാ​ണ് അ​രു​വി​പ്പു​റ​ത്തെ പ്ര​തി​ഷ്ഠ.'

"ഐ​തി​ഹ്യ​ങ്ങ​ളെ ച​രി​ത്ര​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ഈ​ഴ​വ​രു​ടേ​ത് മാ​ത്ര​മാ​ക​രു​ത് എ​ന്ന് ഗു​രു പ​റ​ഞ്ഞി​രു​ന്നു. അ​റി​വി​ന്‍റെ തീ​ർ​ഥാ​ട​ക​രാ​ക​ണം. സ​ർ​വ മ​ത സാ​ഹോ​ദ​ര്യ​ത്തോ​ടെ​യാ​ക​ണം എ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ഗു​രു​വി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.'

"വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി. അ​ധി​കാ​രം കൈ​യി​ലു​ള്ള പ​ല​രും കു​ട്ടി​ക​ളെ അ​സം​ബ​ന്ധം പ​ഠി​പ്പി​ക്കു​ന്ന കാ​ല​മാ​ണി​ത്. നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്നു.'- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബു​ൾ​ഡോ​സ​ർ രാ​ജ് വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ക​ർ​ണാ​ട​ക​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ സം​ഘ്പ​രി​വാ​ർ ന​ട​പ്പാ​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ രാ​ഷ്ട്രീ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹീം എം​പി, കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും യെ​ല​ഹ​ങ്ക സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 150 വീ​ടു​ക​ളാ​ണ് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​തെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ആ​യി​ര​ത്തോ​ളം പേ​ർ കു​ടി​യി​റ​ക്ക​പ്പെ​ട്ടു. ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​സ്‌​ലീങ്ങളും ദ​ലി​ത​രു​മാ​ണെ​ന്നും റ​ഹീം പ​റ​ഞ്ഞി​രു​ന്നു.

 

 

National

സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് ബി​ജെ​പി

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക കൊ​​​​ഗി​​​​ലു​​​​വി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത വീ​​​​ടു​​​​ക​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് വ​​​​ഴ​​​​ങ്ങി മ​​​​ല​​​​ക്കം മ​​​​റി​​​​ഞ്ഞ​​​​താ​​​​യി ബി​​​​ജെ​​​​പി.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും നി​​​​ല​​​​പാ​​​​ട് മാ​​​​റ്റി​​​​യ​​​​തെ​​​​ന്നും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി.​​​​വൈ. വി​​​​ജ​​​​യേ​​​​ന്ദ്ര പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​ടെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലാ​​​​ണോ എ​​​​ടു​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃ​​​​ഖം​​​​ല​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ശോ​​​​ഭ ക​​​​ര​​​​ന്ദ​​ലാ​​​​ജെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

'ബു​ള്‍​ഡോ​സ​ര്‍ രാ​ജ്' വി​വാ​ദം; ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ലെ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ക​ർ​ണാ​ട​ക സ‍​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നി​ര്‍​ണാ​യ​ക യോ​ഗം ചേ​രും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഭ​വ​ന നി​ർ​മ്മാ​ണ മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​എം വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്ത​തോ​ടെ കോ​ഗി​ലു ക്രോ​സി​ലെ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്. കു​ടി​യൊ​ഴി​പ്പി​ച്ച മൂ​വാ​യി​ര​ത്തോ​ളം പേ​രെ താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന് സ​ർ​ക്കാ‍​ർ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ജെ​സി​ബി​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ക​യാ​ണ് പ​ല​രും. ക​ര്‍​ണാ​ട​ക​യി​ലേ​ത് ബു​ള്‍​ഡോ​സ​ര്‍ രാ​ജ് ആ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് സി​പി​എം അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വി​ഷ​യം സി​പി​എം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ത്തി​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട​ത്.

എ​ഐ​സി​സി നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.​ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യ​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

യു​പി മോ​ഡ​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട എ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

National

കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബം​​​​ഗ​​​​ളൂരു: ബം​​​​ഗ​​​​ളൂരു യെ​​​ല​​​ഹ​​​ങ്ക ഫാ​​​​കി​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​വ​​​​രെ​​​യാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്. അ​​​നി​​​വാ​​​ര്യ​​​ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

ഖ​​​​ര​​​​മാ​​​​ലി​​​​ന്യ​​​​ സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 2019 മു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന അ​​​​ഞ്ച് ഏ​​​​ക്ക​​​​ർ വി​​​​സ്തൃ​​​​തി​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്ത് 2019 മു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ഒ​​​​രു സു​​​​ര​​​​ക്ഷ​​​​യും അ​​​​വ​​​​ർ​​​​ക്കി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ളു​​​​ക​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​ന് ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഒ​​​​ഴി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു.

ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രാ​​​യ​​​തി​​​​നാ​​​​ൽ ബ​​​​ദ​​​​ൽ​​​​സം​​​​വി​​​​ധാ​​​​നം സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഗ്രേ​​​​റ്റ​​​​ർ ബം​​​​ഗ​​​​ളൂരു അ​​​​ഥോരിറ്റി​​​​യോ​​​​ടും ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി-​​​​സി​​​ദ്ധ​​​രാ​​​മ​​​യ്യ വ്യ​​​​ക്ത​​​​മാ​​​​ക്കി.

യ​​​ല​​​ഹ​​​ങ്ക​​​യി​​​ലെ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ർ വി​​​​മ​​​​ർ​​​​ശി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ്വ​​​​ന്തം സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​ര്യ​​​​ങ്ങ​​​​ൾ നോ​​​​ക്കി​​​​യാ​​​​ൽ​​​​മ​​​​തി​​​​യെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി രാ​​​​മ​​​​ലിം​​​​ഗ റെ​​​​ഡ്ഡി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു.

ഞ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യം നോ​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ൾ‌​​​​ക്ക​​​​റി​​​​യാം. വി​​​​ശ​​​​ദാം​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​മെ​​​​ന്നും റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു.

National

ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയും

ബെ​​​​ള​​​​ഗാ​​​​വി: മു​​​​ഖ്യ​​​​മ​​​​ന്ത്രിക്ക​​​​സേ​​​​ര​​​​യെ​​​​ച്ചൊ​​​​ല്ലി അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന മ​​​​ന്ത്രി സ​​​​തീ​​​​ഷ് ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി ഇ​​​​ന്ന​​​​ലെ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യോ​​​​ടൊ​​​​പ്പം ഒ​​​​രു സം​​​​ഘം മ​​​​ന്ത്രി​​​​മാ​​​​രും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു.


സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​ക്ഷ​​​​ക്കാ​​​​ര​​​നാ​​​​യ ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​രു​​​​ന്ന്. ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര, എ​​​​ച്ച്.​​​​സി. മ​​​​ഹാ​​​​ദേ​​​​വ​​​​പ്പ, സ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ, എം.​​​​സി. സു​​​​ധാ​​​​ക​​​​ർ, എം.​​​​എ​​​​സ്, പൊ​​​​ന്ന​​​​ണ്ണ, ന​​​​സീ​​​​ർ അ​​​​ഹ്‌​​​​മ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​റ്റു​ പ്ര​​​മു​​​ഖ​​​​ർ. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​വ​​​​ർ ഒ​​​​ന്നി​​​​ച്ചു​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​ൽ തെ​​​​റ്റി​​​​ല്ലെ​​​​ന്നും താ​​​​ൻ എ​​​​ന്തി​​​​ന് അ​​​​തി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും, വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഒ​​​​രാ​​​​ഴ്ച മു​​​​ൻ​​​​പ്, ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 30 കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​വ രാ​​​​ഷ്‌​​​ട്രീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നാ​​​​ണെ​​​​ന്നും അ​​​​ല്ലെ​​​​ന്നും വാ​​​​ദ​​​​മു​​​​ണ്ട്

National

സിദ്ധരാമയ്യയുമായി ധാരണ ഉണ്ടെന്ന് ശിവകുമാർ

കാ​​​ർ​​​വാ​​​ർ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റ​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


സി​​​ദ്ധ​​​രാ​​​മ​​​യ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യി​​​ൽ ഇ​​​രി​​​ക്കു​​​ന്ന​​​ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി​​​യെ സം​​​ബ​​​ന്ധി​​​ച്ച് താ​​​ൻ ഇ​​​തു​​​വ​​​രെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ശി​​​വ​​​കു​​​മാ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


“മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് അ​​​ധി​​​കാ​​​ര​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​ങ്ങ​​​നെ​​​യൊ​​​രു ച​​​ർ​​​ച്ച​​​യി​​​ല്ല. പാ​​​ർ​​​ട്ടി പ​​​റ​​​യു​​​ന്ന​​​ത് അ​​​നു​​​സ​​​രി​​​ക്കും”- ഉ​​​ത്ത​​​ര ക​​​ന്ന​​​ഡ ജി​​​ല്ല​​​യി​​​ൽ ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ശി​​​വ​​​കു​​​മാ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

ര​​​ണ്ട​​​ര​​​വ​​​ർ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ത​​​ന്‍റെ കാ​​​ലാ​​​വ​​​ധി​​​യെ​​​ന്ന് ഒ​​​രി​​​ക്ക​​​ലും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് വ​​​ട​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ചാ​​​വേ​​​ള​​​യി​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും പ​​​റ​​​ഞ്ഞു.

National

മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; ഹൈ​ക്ക​മാ​ൻ‌​ഡ് പ​റ​യു​ന്ന​ത് വ​രെ മാ​റി​ല്ല: സി​ദ്ധരാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റു​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി സി​ദ്ധരാ​മ​യ്യ. ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റി ഡി. ​കെ. ശി​വ​കു​മാ​റി​ന് അ​വ​സ​രം ന​ൽ​കു​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ എ​ല്ലാം വ്യാ​ജ​മാ​ണെ​ന്നും സി​ദ്ധരാ​മ​യ്യ പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​ല്ല. അ​തി​ന്‍റെ ആ​വ‍​ശ്യം ഇ​ല്ല. ഈ​ക്കാ​ര്യ​ത്തി​ൽ‌ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ‌​ഡാ​ണ്. അ​വ​ർ പ​റ​ഞ്ഞാ​ൽ മാ​റും. അ​ല്ലാ​തെ ഉ​ള്ള​തൊ​ന്നും വി​ശ്വ​സി​ക്ക​രു​ത്.'-​സി​ദ്ധരാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കൊ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ദ​രാ​മ​യ്യ​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ​വും സ്ഥാ​ന​മാ​റ്റ​ത്തെ കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നു. താ​ൻ 2028 വ​രെ മു​ഖ്യ​മ​ന്ത്രി ആ​യി തു​ട​രു​മെ​ന്നും കാ​ലാ​വ​ധി തി​ക​യ്ക്കു​മെ​ന്നും സി​ദ്ധരാ​മ​യ്യ ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

National

അ​ത്താ​ഴ​ത്തി​ൽ രാഷ്‌ട്രീയം തിളയ്ക്കുന്നു

ബെ​​​​ല​​​​ഗാ​​​​വി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്നു. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ പ​​​​ക്ഷം ഇ​​​​ന്ന​​​​ലെ അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്ന് ന​​​​ട​​​​ത്തി. ശി​​​​വ​​​​കു​​​​മാ​​​​റും ഏ​​​​താ​​​​നും മ​​​​ന്ത്രി​​​​മാ​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടെ മു​​​​പ്പ​​​​തി​​​​ല​​​​ധി​​​​കം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണു യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ച്ച്. മു​​​​നി​​​​യ​​​​പ്പ, മ​​​​ൻ​​​​ക​​​​ൽ വൈ​​​​ദ്യ, ഡോ. ​​​​എം.​​​​സി. സു​​​​ധാ​​​​ക​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ എ​​​​ൻ.​​​​എ. ഹാ​​​​രി​​​​സ്, ര​​​​മേ​​​​ഷ് ബ​​​​ണ്ടി​​​​സി​​​​ദ്ധ​​​​ഗൗ​​​​ഡ, എ​​​​ച്ച്.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ, ഗ​​​​ണേ​​​​ഷ് ഹു​​​​ക്കേ​​​​രി, ദ​​​​ർ​​​​ശ​​​​ൻ ധ്രു​​​​വ​​​​നാ​​​​രാ​​​​യ​​​​ണ, അ​​​​ശോ​​​​ക്‌​​കു​​​​മാ​​​​ർ റാ​​​​യ്, കെ.​​​​വൈ. ന​​​​ഞ്ചെ​​​​ഗൗ​​​​ഡ എ​​​​ന്നി​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ എ​​​​സ്.​​​​ടി. സോ​​​​മ​​​​ശേ​​​​ഖ​​​​ർ, ശി​​​​വ​​​​റാം ഹെ​​​​ബ്ബാ​​​​ർ എ​​​​ന്നി​​​​വ​​​​രും അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​മു​​​​ള്ള മ​​​​ന്ത്രി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ബെ​​​​ല​​​​ഗാ​​​​വി നോ​​​​ർ​​​​ത്ത് മു​​​​ൻ എം​​​​എ​​​​ൽ​​​​എ ഫി​​​​റോ​​​​സ് സേ​​​​ട്ട് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ശി​​​​വ​​​​കു​​​​മാ​​​​ർ പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ യോ​​​​ഗം.
നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​തി​​​​നെ സാ​​​​ധാ​​​​ര​​​​ണ അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​മാ​​​​ണ് പു​​​​തി​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

വിരുന്നിൽ രാ​ഷ്‌​ട്രീ​യ​മി​ല്ല:ശി​വ​കു​മാ​ർ

ബെ​​​​​ല​​​​​ഗാ​​​​​വി: അ​​​​​ത്താ​​​​​ഴ​​​​​ത്തി​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മി​​​​​ല്ലെ​​​​​ന്ന് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ. താ​​​​​ൻ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത് തി​​​​​ക​​​​​ച്ചും വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ശി​​​​​വ​​​​​കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

“സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പ​​​​​ല​​​​​പ്പോ​​​​​ഴും അ​​​​​നൗ​​​​​പ​​​​​ചാ​​​​​രി​​​​​ക​​​​​മാ​​​​​യി അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നു​​​​​ക​​​​​ൾ​​​​​ക്ക് ക്ഷ​​​​​ണി​​​​​ക്കാ​​​​​റു​​​​​ണ്ട്. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തേ​​​​​ക്കാ​​​​​ൾ മ​​​​​ര്യാ​​​​​ദ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് ഞാ​​​​​ൻ അ​​​​​വ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വം ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നോ അ​​​​​ത്താ​​​​​ഴ​​​​​ത്തി​​​​​നോ വി​​​​​ളി​​​​​ച്ചാ​​​​​ൽ‌ എ​​​​​ങ്ങ​​​​​നെ വേ​​​​​ണ്ടെ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യും’’-​​​​​ശി​​​​​വ​​​​​കു​​​​​മാ​​​​​ർ ചോ​​​​​ദി​​​​​ച്ചു.

ഹൈ​ക്ക​മാ​ൻ​ഡ് വി​ളി​പ്പി​ച്ചി​ട്ടി​ല്ല: സി​ദ്ധ​രാ​മ​യ്യ

ബെ​​​​ല​​​​ഗാ​​​​വി: അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ന്നെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ഡ​​​​ൽ​​​​ഹി​​​​ക്കു വി​​​​ളി​​​​ച്ചി​​​​ട്ടില്ലെന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ക​​​​ഥ​​​​മെ​​​​ന​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​രും വി​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല, അ​​​​നാ​​​​വ​​​​ശ്യ ചോ​​​​ദ്യ​​​​മാ​​​​ണ് ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടോ? പി​​​​ന്നെ എ​​​​ന്തി​​​​നാ​​​​ണ് ഡി​​​​സം​​​​ബ​​​​ർ 19ന് ​​​​ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് വി​​​​ളി​​​​പ്പി​​​​ച്ചോ​​​​യെ​​​​ന്ന് ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്?-​​സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് ചോ​​​ദി​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ, നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ശേ​​​​ഷം സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് വി​​​​ളി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

National

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി; സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി സു​പ്രീം കോ​ട​തി  

ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ സി​ദ്ധ​രാ​മ​യ്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. സി​ദ്ധ​രാ​മ​യ്യ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഉ​ൾ​പ്പെ​ടെ​യാ​ണ് നോ​ട്ടീ​സ്.

വ​രു​ണ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള വോ​ട്ട​ർ കെ. ​ശ​ങ്ക​ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്. 2023ൽ ​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഹ​ർ​ജി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം, സൗ​ജ​ന്യ ബ​സ് യാ​ത്ര തു​ട​ങ്ങി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ കൈ​ക്കൂ​ലി, അ​ഴി​മ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

 

National

ഇവിടെ കണ്ണട, അവിടെ വാച്ച്; സിദ്ധരാമയ്യയുടെ വാച്ച് മാത്രല്ല ഷൂസും പൊള്ളുന്നു!

ബം​ഗ​ളൂ​രു: രാ​ഷ്‌ട്രീ​യ​ക്കാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ആ​ഡം​ബ​ര​ജീ​വി​തം ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തു പു​തു​മ​യു​ള്ള സം​ഭ​വ​മ​ല്ല. ക​ടം​വാ​ങ്ങി ക​ഴി​യു​ന്ന കേ​ര​ള​ത്തി​ൽ, സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ല​ക്ഷ​ത്തി​ന​ടു​ത്തു വി​ല​യു​ള്ള ക​ണ്ണ​ട വാ​ങ്ങി​യ മ​ന്ത്രി​മാ​രെ​യും ജ​നം ക​ണ്ടി​ട്ടു​ണ്ട്. പുതിയ വിവാദം കത്തുന്നത് ക​ര്‍​ണാ​ട​ക മു​ഖ്യ​ന്‍റെ വാ​ച്ചി​നെ​ക്കു​റി​ച്ചാ​ണ്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കെ​ട്ടു​ന്ന വാ​ച്ചി​ന്‍റെ വി​ല​യാ​ണ് ഇ​പ്പോ​ള്‍ കർണാടകയിലെങ്ങും ച​ര്‍​ച്ച. പാ​വ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന, ആ​ദ​ര്‍​ശ​ധീ​ര​നാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ​ട്ടു​ന്ന​ത് 43 ല​ക്ഷ​ത്തി​ന്‍റെ കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ച് എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.

വാച്ചും ഷൂസും

ആ​ഡം​ബ​ര​ജീ​വി​ത​വും ക​ര്‍​ണാ​ട​ക രാ​ഷ്‌ട്രീ​യ​വും പ​ല​പ്പോ​ഴും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. കു​പ്ര​സി​ദ്ധ​മാ​യ ഹ​ബ്ലോ​ട്ട് വാ​ച്ച് ക​ഥ​യ്ക്കു​ ശേ​ഷ​മാ​ണ് സി​ദ്ധ​രാ​മ​യ്യ ഇ​പ്പോ​ൾ കാ​ർ​ട്ടി​യ​ർ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ​യോ​ഗ​ത്തി​ല്‍ സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ചു​ക​ള്‍ ധ​രി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ല്‍ സി​ദ്ധ​രാ​മ​യ്യ​യു​ടെ കൈ​ത്ത​ണ്ട​യി​ല്‍ ക​ണ്ട വാ​ച്ചാ​ണ് ച​ര്‍​ച്ച​യാ​യ​ത്. റോ​സ് ഗോ​ള്‍​ഡി​ല്‍ നി​ര്‍​മി​ച്ച സാ​ന്‍റോസ് ഡി ​കാ​ര്‍​ട്ടി​യ​ര്‍ വാ​ച്ചി​ന്‍റെ വി​ല 43 ല​ക്ഷത്തലേറെ! സി​ദ്ധ​രാ​മ​യ്യ​യു​ടെ കൈ​വ​ശം ഇ​തു​പോ​ലെ​യു​ള്ള 18ലേ​റെ വാ​ച്ചു​ക​ളു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി ധ​രി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഷൂ​സ് ആ​ണെ​ന്നും പ്ര​തി​പ​ക്ഷം ആരോപിക്കുന്നു.

വജ്രം പതിച്ച വിവാദം

വാ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ല്‍ സി​ദ്ധ​രാ​മ​യ്യ അ​ക​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. 2016ല്‍, സി​ദ്ധ​രാ​മ​യ്യ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹ​ബ്ലോ​ട്ട് വാ​ച്ചാ​ണ് വി​വാ​ദ​മാ​യ​ത്. ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ല്‍ നി​ര്‍​മി​ച്ച, വ​ജ്രം പ​തി​ച്ച മോ​ഡ​ലി​ന്‍റെ വി​ല 50-70 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് എ​തി​രാ​ളി​ക​ള്‍ ആ​രോ​പി​ച്ച​പ്പോ​ള്‍, സ​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ബ്ലോ​ട്ട് വാ​ച്ച് വ​ലി​യ രാ​ഷ്ട്രീ​യ​വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി. പാ​വ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ഇ​ത്ര​യും ആ​ഡം​ബ​ര​പൂ​ര്‍​ണ​മാ​യ വാ​ച്ച് ധ​രി​ക്ക​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള  വ​ലി​യ ച​ര്‍​ച്ച​യി​ലേ​ക്ക് ഈ ​സം​ഭ​വം വ​ള​ര്‍​ന്നു.
അ​ന്ന്, ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍, ഹ​ബ്ലോ​ട്ട് വാ​ച്ച് ത​ന്‍റെ പ​ഴ​യ എ​ന്‍​ആ​ര്‍​ഐ സു​ഹൃ​ത്ത് സ​മ്മാ​നി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ യ​ഥാ​ര്‍​ഥ​മൂ​ല്യം ഉ​ദ്ധ​രി​ച്ച ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണെ​ന്നു​മാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ ന്യാ​യീ​ക​ര​ണം.

National

മുഖ്യമന്ത്രി തർക്കം; സിദ്ധരാമയ്യയും കെ.സി. വേണുഗോപാലും കൂടിക്കാഴ്ച നടത്തി

മംഗലാപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

മംഗളൂരു യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച.

സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ സമീര്‍ അഹമ്മദ് ഖാന്‍, ജി. പരമേശ്വര, സതീഷ് ജര്‍കിഹോലി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനില്‍ക്കുന്ന ലക്ഷ്മി ഹെബ്ബാള്‍കറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

സമവായ ശ്രമങ്ങളോട് സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാര്‍ വിഭാഗവും വഴങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

National

ഡി​​​​​കെ​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ​​​​​ത്തി

ബം​​​​​ഗളൂരു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യ നേ​​​​​തൃ​​​​​മാ​​​​​റ്റ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന ​​​​​ച​​​​ർ​​​​ച്ച.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റും ബെ​​​​​ല​​​​​ഗാ​​​​​വി​​​​​യി​​​​​ൽനി​​​​​ന്ന് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്തും. കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​പി​​​​​മാ​​​​​രും ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ചേ​​​​​രും. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ഡ​​​​​ൽ​​​​​ഹി യാ​​​​​ത്ര​​​​​യെ​​​​​ന്നാ​​​​​ണു പ്ര​​​​​ചാ​​​​​ര​​​​​ണം.

ഇ​​​​​തി​​​​​നി​​​​​ടെ നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ളെ കാ​​​​​ണാ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഈ​​​​​യാ​​​​​ഴ്ച അ​​​​​വ​​​​​സാ​​​​​നം മം​​​​​ഗ​​​​​ളൂരു​​​​​വി​​​​​ൽ എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലു​​​​​മാ​​​​​യും ഇ​​​​​രു​​​​​വ​​​​​രും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തും.

ഇ​​​​​ന്ന​​​​​ലെ ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ എ​​​​​ത്തി. ച​​​​​​ര്‍ച്ച​​​​​​യി​​​​​​ല്‍ ശു​​​​​​ഭ​​​​​​സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളൊ​​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​​ടു​​​​​​ത്ത​​​​​​യാ​​​​​​ഴ്ച തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ർ​​​​​ച്ച​​​​​യെ​​​​​ന്ന് സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡി​​​​​ന് അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന് ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും രാ​​​​​​ഹു​​​​​​ല്‍ ഗാ​​​​​​ന്ധി​​​​​​യും സോ​​​​​​ണി​​​​​​യ ഗാ​​​​​​ന്ധി​​​​​​യും പ്രി​​​​​​യ​​​​​​ങ്ക​​​​​യും മ​​​​​​ല്ലി​​​​​​കാ​​​​​​ര്‍ജൂന്‍ ഖാ​​​​​​ര്‍ഗെ​​​​​​യും എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം​​​​​ചെ​​​​​യ്യി​​​​​ല്ല-​​​​​ഇ​​​​​രു​​​​​വ​​​​​രും പ​​​​​റ​​​​​ഞ്ഞു.

National

പ്രാതൽ ചർച്ചയ്ക്കായി സിദ്ധരാമയ്യ ഇന്ന് ഡികെയുടെ വസതിയിൽ

ബം​​​ഗ​​​​ളൂ​​​​രു: ക​​​ർ​​​ണാ​​​ട​​​ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ല​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​ര​​​മ​​​മി​​​ടാ​​​നു​​​ള്ള ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ, സി​​​ദ്ധ​​​രാ​​​മ​​​യ്യ ഇ​​​ന്നു ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തും.

രാ​​​വി​​​ലെ ഡി​​​കെ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന സി​​​ദ്ധ​​​രാ​​​മ​​​യ്യ പ്ര​​​ഭാ​​​ത​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​ർ​​ച്ച ന‌‌​​ട​​ത്തു​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ല​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​രാ​​​മ​​​മി​​​ടാ​​​നു​​​ള്ള ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള പ്രാ​​​ത​​​ൽ ച​​​ർ​​​ച്ച.

ശ​​​​നി​​​​യാ​​​​ഴ്ച ശി​​​​വ​​​​കു​​​​മാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലും പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ഡി​​​കെ​​​യു​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണ യോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സി​​​ദ്ധ​​​രാ​​​മ​​​യ്യ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്; “ചൊ​​​​വ്വാ​​​​ഴ്ച വീ​​​ട്ടി​​​ലേ​​​ക്കു വ​​​​രാ​​​​ൻ അ​​​​ദ്ദേ​​​​ഹം എ​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു​. അ​​തിനു ശേ​​​ഷം ഇ​​​​തു​​​​വ​​​​രെ എ​​​​നി​​​​ക്ക് ഒ​​​​രു ഫോ​​​ൺ കോ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ഒ​​​​രു​​​​പ​​​​ക്ഷേ അ​​​ദ്ദേ​​​ഹം എ​​​ന്നെ വി​​​​ളി​​​​ച്ചേ​​​​ക്കാം. വി​​​​ളി​​​​ച്ചാ​​​​ൽ ഡി​​​കെ​​​യു​​​ടെ വീ​​​ട്ടി​​​ൽ പോ​​​കും” എന്നാണ്.

സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ട​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള നേ​​​​തൃ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം അ​​​​നു​​​​സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​രുനേ​​​​താ​​​​ക്ക​​​​ളും നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

National

അഭിപ്രായവ്യത്യാസങ്ങളില്ല; സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള തര്‍ക്കങ്ങള്‍ക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഡി.കെ കൂടിക്കാഴ്ച നടത്തിയത്.

ഇരുവരും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങള്‍ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ. ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നു, എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

2028-ലെ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2028-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഒരുമിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ല്ല; എ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങൾ‌ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​നും കോ​ൺ​ഗ്ര​സ് എം‌​എ​ൽ‌​സി​യു​മാ​യ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്ന് യ​തീ​ന്ദ്ര പ​റ​ഞ്ഞു. 

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും ഒ​ന്നും ത​ന്നെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ല്ലെ​ന്നും അ​തെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​ക​ളാ​ണെ​ന്നും യ​തീ​ന്ദ്ര വ്യ​ക്ത​മാ​ക്കി. നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചു.

ഡി.​കെ. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡി​നു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും യ​തീ​ന്ദ്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഒ​രു ക​റു​ത്ത കു​തി​ര ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും: ബ​സ​വ​രാ​ജ് ബൊ​മ്മെ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ചി​ത്ര പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മെ. സം​സ്ഥാ​ന​ത്ത് ഒ​രു "ക​റു​ത്ത കു​തി​ര' അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നാ​ണ് ബൊ​മ്മെ പ​റ​ഞ്ഞ​ത്.

"കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്ക​മാ​ണ്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ദ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ൽ ക​ടു​ത്ത ഭി​ന്ന​ത​യാ​ണു​ള്ള​ത്. ഇ​രു​വ​രും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കു​ന്നി​ല്ല.'-​ബൊ​മ്മെ പ​റ​ഞ്ഞു.

"ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് സ​മ്മ​ർ​ദ​ത്തി​ലാ​ണ്. അ​വ​ർ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മി​ക്ക​വാ​റും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ആ​ൾ മു​ഖ്യ​മ​ന്ത്രി ആ​കും'-​ബൊ​മ്മെ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ബൊ​മ്മെ പ​റ​ഞ്ഞു. ഭ​ര​ണം സ്തം​ഭി​ക്കാ​തെ ഇ​രി​ക്കാ​ൻ ബി​ജെ​പി എ​ല്ലാ സാ​ധ്യ​ത​ക​ളും നൊ​ക്കു​മെ​ന്നും ബൊ​മ്മെ അ​റി​യി​ച്ചു. കാ​ര​ണം ക​ർ​ഷ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ബൊ​മ്മെ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല എ​ന്നാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്. ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

National

സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പിന്തുണയുമായി വിവിധ വിഭാഗങ്ങൾ

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ച്ചൊ​​ല്ലി ത​​ർ​​ക്കം മു​​റു​​കു​​ന്ന​​തി​​നി​​ടെ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യ്ക്കും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​കു​​മാ​​റി​​നും പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ൾ.

സി​​ദ്ധ​​രാ​​മ​​യ്യ​​യെ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തു​​നി​​ന്നു മാ​​റ്റ​​രു​​തെ​​ന്ന് അ​​ഹി​​ന്ദ (ന്യൂ​​ന​​പ​​ക്ഷ, പി​​ന്നാ​​ക്ക, ദ​​ളി​​ത് ) വി​​ഭാ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, ശി​​വ​​കു​​മാ​​റി​​നെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്ക​​ണ​​മെ​​ന്നാ​​ണ് വൊ​​ക്ക​​ലി​​ഗ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​വ​​ശ്യം.

ശി​​വ​​കു​​മാ​​റി​​നോ​​ട് അ​​നീ​​തി കാ​​ട്ടി​​യാ​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്ന് ക​​ർ​​ണാ​​ട​​ക രാ​​ജ്യ വൊ​​ക്ക​​ലി​​ഗ സം​​ഘ കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡി​​നു മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി. മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യ കെം​​ഗ​​ൽ ഹ​​നു​​മ​​ന്ത​​യ്യ, കെ.​​സി. റെ​​ഡ്ഢി, എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ, എ​​സ്.​​എം. കൃ​​ഷ്ണ, സ​​ദാ​​ന​​ന്ദ ഗൗ​​ഡ, എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി എ​​ന്നി​​വ​​ർ വൊ​​ക്ക​​ലി​​ഗ വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. വൊ​​ക്ക​​ലി​​ഗ മ​​ഠാ​​ധി​​പ​​തി​​യും ശി​​വ​​കു​​മാ​​റി​​നു പി​​ന്തു​​ണ​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

National

കർണാടക മുഖ്യമന്ത്രിസ്ഥാനം: ഡൽഹിയിൽ നിർണായകയോഗം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.

ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.

രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്‍റെ ആവശ്യം.

National

മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ, ആശംസകളെന്ന് ശിവകുമാർ

ബം​​​ഗ​​​ളൂ​​​രു: മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​മെ​​​ന്നും ഭാ​​​വി​​​യി​​​ൽ ബ​​​ജ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ. ആ​​​ശം​​​സ​​​ക​​​ളെ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. നേ​​​തൃ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി ശി​​​വ​​​കു​​​മാ​​​ർ പ​​​ക്ഷം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നുമേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​വേ​​​യാ​​​ണ് സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

നേ​​​തൃ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് പ​​​ര​​​സ്യപ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​രു​​​തെന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ര​​​ൺ​​​ദീ​​​പ് സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്കി.

ശി​​​വ​​​കു​​​മാ​​​റി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 15 എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​രു ഡ​​​സ​​​ൻ എം​​​എ​​​ൽ​​​സി​​​മാ​​​രും ഡ​​​ൽ​​​ഹി​​​യി​​​ൽ ക്യാ​​​ന്പ് ചെ​​​യ്യു​​​ക​​​യാ​​​ണ്. ര​​​ണ്ട​​​ര വ​​​ർ​​​ഷം ക​​​ഴി​​​യു​​​ന്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ശി​​​വ​​​കു​​​മാ​​​റി​​​നു കൈ​​​മാ​​​റാ​​​മെ​​​ന്ന് ക​​​രാ​​​റു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

‘മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ചു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഞാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ശം​​​സ നേ​​​രു​​​ന്നു. ഞ​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഗ്രൂ​​​പ്പി​​​സ​​​ത്തി​​​ൽ ഞാ​​​ൻ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തെ 140 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഞാ​​​ൻ’. -ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ഡ​​​ൽ​​​ഹി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ ക്യാ​​​ന്പ് ചെ​​​യ്യു​​​ന്ന​​തി​​​നെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, മ​​​ന്ത്രി​​​സ്ഥാ​​​നം മോ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ മ​​​റു​​​പ​​​ടി. ആ​​​രെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സ്വ​​​മേ​​​ധ​​​യാ പോ​​​യ​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ബം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി​​​ന​​​യ് കു​​​ൽ​​​ക്ക​​​ർ​​​ണി, കെ.​​​സി. വീ​​​രേ​​​ന്ദ്ര എ​​​ന്നി​​​വ​​​രെ ഇ​​​ന്ന​​​ലെ ശി​​​വ​​​കു​​​മാ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കൊ​​​ല​​​ക്കേ​​​സി​​​ലാ​​​ണ് കു​​​ൽ​​​ക്ക​​​ർ​​​ണി ജ​​​യി​​​ലി​​​ലാ​​​യ​​​ത്.ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സാ​​​ണ് വീ​​​രേ​​​ന്ദ്ര​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള​​​ത്.

National

സി​ദ്ധ​രാ​മ​യ്യ​യു​ടെ പ​രി​പാ​ടി​ക്കി​ടെ തി​ക്കും തി​ര​ക്കും; 13 പേ​ർ​ക്ക് പ​രി​ക്ക്

 ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യ തി​ക്കും തി​ര​ക്കി​ലും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്ക് പ​രി​ക്ക്. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ പു​ത്തൂ​രി​ലാ​ണ് സം​ഭ​വം.

പു​ത്തൂ​ർ എം​എ​ൽ​എ അ​ശോ​ക് റാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

National

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ നി​യ​മ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ നി​യ​മ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഈ ​വി​ഷ​യം സ​ജീ​വ​മാ​യി ഉ​യ​ർ​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​ര​ത്തെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ദേ​വ​പു​ര എ​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ര​ട്ട, വ്യാ​ജ​വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Corehub Up