Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siddharth Venugopal

ഇ​നി വേ​ദ​നി​പ്പി​ക്ക​ണ്ടേ​യെ​ന്ന് ഈ​ശ്വ​ര​ൻ തീ​രു​മാ​നി​ച്ചു കാ​ണും; സീ​രി​യ​ൽ താ​രം സി​ദ്ധാ​ർ​ഥ് വേ​ണു​ഗോ​പാ​ൽ അ​ന്ത​രി​ച്ചു

സീ​രി​യ​ൽ താ​രം സി​ദ്ധാ​ർ​ഥ് വേ​ണു​ഗോ​പാ​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി​രു​ന്നു. ന​ടി സീ​മാ ജി. ​നാ​യ​രാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി സി​ദ്ധാ​ർ​ഥ് രോ​ഗ​വു​മാ​യി പോ​രാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​ണ് സി​ദ്ധാ​ര്‍​ത്ഥ്. ക​സ്തൂ​രി​മാ​ൻ, ഭാ​ഗ്യ​ജാ​ത​കം തു​ട​ങ്ങി ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചു..​പ്ര​ശ​സ്ത സീ​രി​യ​ൽ​താ​രം സി​ദ്ധാ​ർ​ഥ് വേ​ണു​ഗോ​പാ​ൽ വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യി ..ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷം നി​ന​ക്ക് വേ​ണ്ടി ഞാ​ൻ പൊ​രു​തി, മ​ന​സും ശ​രീ​ര​വും ത​ള​ർ​ന്ന​പ്പോ​ളും നി​ന്‍റെ ജീ​വ​ൻ തി​രി​ച്ചു പി​ടി​ക്കാ​നാ​യി ഞാ​ൻ ഓ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.

ഇ​ന്ന് ഈ​ശ്വ​ര​ൻ തീ​രു​മാ​നി​ച്ചു നീ ​കൂ​ടു​ത​ൽ വേ​ദ​നി​ക്ക​ണ്ടാ​യെ​ന്ന് ..വ​യ്യ സി​ദ്ധാ​ർ​ഥ് ത​ള​ർ​ന്നു​പോ​കു​ന്നു, എ​ന്നാ​ണ് സീ​മ ജി ​നാ​യ​ർ കു​റി​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് സി​ദ്ധാ​ര്‍​ത്ഥി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച് രം​ഗ​ത്ത് എ​ത്തു​ന്ന​ത്. 

"ഒ​രു ക​ലാ​കാ​ര​ൻ കൂ​ടെ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു. ടെ​ലി​വി​ഷ​ൻ പാ​ര​മ്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു ഏ​റെ പ​രി​ചി​ത​നാ​യി​രു​ന്ന സി​ദ്ധാ​ർ​ത്ഥ് വേ​ണു​ഗോ​പാ​ൽ. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം കാ​ർ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.

ന​മു​ക്കെ​ല്ലാം ഏ​റെ പ്രി​യ​പ്പെ​ട്ട സീ​മ ജി. ​നാ​യ​ർ ആ​യി​രു​ന്നു സി​ദ്ധാ​ർ​ത്ഥ​ന്‍റെ ആ​രോ​ഗ്യ​പ​രി​പാ​ല​നം ഒ​ക്കെ നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. അ​ന്ത​രി​ച്ചു​പോ​യ ശ​ര​ണ്യ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ൾ​ക്കാ​രു​ടെ ആ​രോ​ഗ്യ​ര​ക്ഷ​യ്ക്ക് വേ​ണ്ടി സി​നി​മ എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

സി​ദ്ധാ​ർ​ത്ഥി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു ഒ​പ്പം സി​മ ജി ​നാ​യ​രു​ടെ ന​ന്മ നി​റ​യു​ന്ന മ​ന​സ്സി​ന് മു​ൻ​പി​ൽ ശി​ര​സ് കു​നി​ച്ച് ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു", എ​ന്നാ​ണ് ന​ട​ന്‍ കി​ഷോ​ര്‍ സ​ത്യ കു​റി​ച്ച​ത്.

 

Latest News

Corehub Up