Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siem Reap

Sunday Special

സി​യം​റീ​പ് തെ​രു​വി​ലെ വെ​ളി​ച്ച​വും നി​ഴ​ലു​ക​ളും

നോം ​പെ​ന്നി​ല്‍ ര​ണ്ടു​നാ​ള​ത്തെ വാ​സ​മാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​ന​സാ​കെ മ​ര​വി​ച്ച​പോ​ലെ... പോ​ള്‍ പോ​ട്ടി​ന്‍റെ ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ല്‍ കം​ബോ​ഡി​യ​ന്‍ ജ​ന​ത അ​നു​ഭ​വി​ച്ച ക്രൂ​ര​ത​ക​ളു​ടെ വ്യ​ഥ​യൂ​റു​ന്ന ക​ഥ​ക​ള്‍ പ​ല​തും നേ​ര​ത്തേ​ത​ന്നെ കേ​ട്ടി​രു​ന്നു. അ​തൊ​ക്കെ ഊ​തി​പ്പെ​രു​പ്പി​ച്ച​താ​വു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ല്ലാം നേ​രി​ട്ടു​കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ചാ​രി​ച്ച​ത​ല്ല.

ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ച്ച താ​ല്‍​ക്കാ​ലി​ക കൊ​ല​ക്ക​ള​ങ്ങ​ളി​ല്‍ ചി​ന്നി​ച്ചി​ത​റി​ക്കി​ട​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലി​ന്‍ ക​ഷ്ണ​ങ്ങ​ളും ഇ​ന്നും കാ​ണാം. ആ ​ദു​ര​ന്ത​ഭൂ​മി​യി​ലൂ​ടെ​യാ​ണ് ഒ​രു​ദി​നം മു​ഴു​വ​ന്‍ ന​ട​ന്ന​ത്. ഉ​ള്ളം ക​ത്തി​ക്ക​രി​ഞ്ഞു. അ​ട​ങ്ങാ​ത്ത നീ​റ്റ​ല്‍. ക​ണ്ണി​ല്‍ ഇ​രു​ട്ട്...

‌മു​മ്പൊ​രി​ക്ക​ല്‍ മ്യൂ​ണി​ക്കി​ലെ ഡാ​ഹാ​വി​ല്‍, ഹി​റ്റ്‌​ല​റു​ടെ ആ​ദ്യ​ത്തെ കോ​ണ്‍​സെ​ന്‍​ട്രേ​ഷ​ന്‍ ക്യാ​മ്പി​ല്‍ പോ​യ​പ്പോ​ഴു​ള്ള അ​തേ അ​നു​ഭ​വം. അ​ന്ന​ത്തെ​പ്പോ​ലെ ഈ ​യാ​ത്ര മ​തി​യാ​യി എ​ന്ന തോ​ന്ന​ല്‍ വീ​ണ്ടു​മു​ണ്ടാ​യി.

സി​യം​റീ​പി​ലേ​ക്ക് പോ​കാ​നാ​യി നോം ​പെ​ന്നി​ലെ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ​മ​യം ന​ട്ടു​ച്ച. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍ പോ​ര്‍​ട്ട് ആ​ണെ​ങ്കി​ലും കാ​ര്യ​മാ​യ തി​ര​ക്കി​ല്ല. സ്കൈ ​അ​ങ്കോ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ലാ​ണ് യാ​ത്ര. ചെ​ക്ക് ഇ​ന്‍ ന​ട​പ​ടി​ക​ളെ​ല്ലാം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യി.

കം​ബോ​ഡി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി കി​ട​ക്കു​ന്ന സി​യം​റീ​പ്, ലോ​ക​പ്ര​സി​ദ്ധ​മാ​യ അ​ങ്കോ​ര്‍​വ​ട് ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ്. അ​മ്പ​തു​മി​നി​റ്റ് നേ​ര​ത്തെ പ​റ​ക്ക​ലി​നു ശേ​ഷം മൂ​ന്ന​ര​യോ​ടെ വി​മാ​നം സി​യം​റീ​പ്പി​ല്‍ ലാ​ന്‍​ഡ് ചെ​യ്തു. നേ​രേ​പോ​യ​ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള "പാ​ര​ഡൈ​സ് റെ​സി​ഡ​ന്‍​സി’​ലേ​ക്ക്. ഇ​നി ര​ണ്ടു​നാ​ള്‍ ഇ​വി​ടെ​യാ​ണ് വാ​സം.

ന​ദീ​ന​ഗ​ര​ത്തി​ൽ

ഒ​ന്നു ഫ്ര​ഷാ​യി വ​രു​മ്പോ​ള്‍ ഹോ​ട്ട​ല്‍ ലോ​ബി​യി​ല്‍ സ​ഹ​യാ​ത്രി​ക​രാ​യ വി​ജ​യ​നും‍ ക​ണ്ണ​നും ജോ​യി​യും കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ത്ത് സി​യം​റീ​പ് തെ​രു​വു​ക​ളി​ല്‍ നി​റ​യു​ന്ന ജീ​വി​ത​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്ത​ണം. ടു​ക് ടു​ക്കു​മാ​യി കി​യോ വ​ന്നു. മൂ​ന്നു ച​ക്ര​ങ്ങ​ളു​ള്ള ചെ​റി​യ വാ​ഹ​നം. വി​ജ​യ​ന്‍ നേ​ര​ത്തേ പ​റ​ഞ്ഞു​റ​പ്പി​ച്ച​താ​ണ്.

കു​ലെ​ന്‍ മ​ല​നി​ര​യി​ല്‍​നി​ന്ന് ഉ​ല്‍​ഭ​വി​ക്കു​ന്ന ചെ​റു​പ്ര​വാ​ഹ​മാ​ണ്, സി​യം​റീ​പ് ന​ഗ​ര​ത്തെ ര​ണ്ടാ​യി പ​കു​ത്ത് സി​യം​റീ​പ് ന​ദി​യാ​യി ഒ​ഴു​കി ടോ​ണ്‍​ലെ സാ​പ് ത​ടാ​ക​ത്തി​ല്‍ ചെ​ന്നു​ചേ​രു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പു​ത​ന്നെ, ജ​ല​സേ​ച​ന​ത്തി​നാ​യി ഈ ​ന​ദി​യു​ടെ ദി​ശ​മാ​റ്റി ക​നാ​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. അ​തി​നാ​ലാ​വ​ണം ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​നാ​ലെ​ന്നും മ​റ്റു​ചി​ല​യി​ട​ങ്ങ​ളി​ല്‍ ന​ദി​യെ​ന്നും സി​യം​റീ​പ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ബു​ദ്ധി​സ്റ്റ് പ​ഗോ​ഡ​ക​ളും അ​ങ്കോ​റി​യ​ന്‍ കാ​ല​ത്തെ ക്ഷേ​ത്ര​ങ്ങ​ളും ഹ​രി​ത​കാ​ന്തി​പ​ട​ര്‍​ത്തു​ന്ന വൃ​ക്ഷ​നി​ര​ക​ളും ഈ ​ന​ദീ​പു​ളി​ന​ങ്ങ​ള്‍​ക്ക് ചാ​രു​ത​യേ​കു​ന്നു. ന​ദി​യു​ടെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ക്കാ​ന്‍ ത​ടി​യി​ലും കോ​ണ്‍​ക്രീ​റ്റി​ലും നി​ര്‍​മി​ച്ച കു​റേ പാ​ല​ങ്ങ​ളു​ണ്ട്. സി​യം​റീ​പ്പി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ​യെ​ല്ലാം കേ​ളി​കൊ​ട്ടു​യ​രു​ന്ന​ത് ഈ ​ന​ദി​ക്ക​ര​യി​ലാ​ണ്.

നി​ശാ​ജീ​വി​തം

കം​ബോ​ഡി​യ​യി​ലെ തി​ര​ക്കേ​റി​യ ര​ണ്ടാ​മ​ത്തെ പ​ട്ട​ണ​മാ​യ സി​യം​റീ​പ് ഭ്ര​മി​പ്പി​ക്കു​ന്ന നി​ശാ​ജീ​വി​ത​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണെ​ന്ന് വാ​യി​ച്ചി​രു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഓ​ള്‍​ഡ് മാ​ര്‍​ക്ക​റ്റി​ലും പ​ബ് സ്ട്രീ​റ്റി​ലും തി​ര​ക്കേ​റും. പ​ഴ​യ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് സി​യം​റീ​പ് ന​ദി​ക്കു കു​റു​കെ​യു​ള്ള ഒ​രു ന​ട​പ്പാ​ല​ത്തി​ലൂ​ടെ സെ​ന്‍റ​ര്‍ ആ​ര്‍​ട്ട് നൈ​റ്റ് മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

പാ​ല​ങ്ങ​ള്‍ മി​ക്ക​തും വ​ര്‍​ണ​വി​ള​ക്കു​ക​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. നി​ശ്ച​ല​മാ​യ ന​ദീ​ജ​ല​ത്തി​ല്‍ പ്ര​തി​ബിം​ബി​ക്കു​ന്ന നി​ശാ​ദീ​പ​ങ്ങ​ള്‍ സി​യം​റീ​പ്പി​ലെ രാ​വി​നെ ര​മ​ണീ​യ​മാ​ക്കി. ന​ദി​യു​ടെ കി​ഴ​ക്കേ ക​ര​യി​ലു​ള്ള നൈ​റ്റ് മാ​ര്‍​ക്ക​റ്റി​ലൂ​ടെ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ആ​യി​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഞ​ങ്ങ​ളും അ​ലി​ഞ്ഞു​ചേ​ര്‍​ന്നു. വെ​ള്ളി​വെ​ളി​ച്ചം വി​ത​റു​ന്ന ക​ച്ച​വ​ട സ്റ്റാ​ളു​ക​ളു​ടെ നി​ര​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ ന​ട​ക്കാം. ആ ​നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന പെ​യി​ന്‍റിം​ഗു​ക​ളും മ​ര​ത്തി​ലും ക​ല്ലി​ലും കൊ​ത്തി​യു​ണ്ടാ​ക്കി​യ ശി​ല്പ​ങ്ങ​ളും സി​ല്‍​ക്ക് സ്കാ​ര്‍​ഫു​ക​ളും ഹാ​ന്‍​ഡ് മെ​യ്ഡ് ആ​ഭ​ര​ണ​ങ്ങ​ളും അ​ത്യാ​ക​ര്‍​ഷ​ക​മാ​യ പി​ഞ്ഞാ​ണ​പ്പാ​ത്ര​ങ്ങ​ളും ഈ ​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് വി​ല​പേ​ശി വാ​ങ്ങാം. ഖ​മ​ര്‍ സാം​സ്കാ​രി​ക​ത്ത​നി​മ​യു​ടെ​യും അ​നു​പ​മ​മാ​യ വാ​സ്തു​ശി​ല്പ ഭം​ഗി​യു​ടെ​യും ഒ​രു സ​മ​ന്വ​യം ഇ​വി​ടെ ദ​ര്‍​ശി​ക്കാം.

നോം​പെ​ന്നി​ലെ​പ്പോ​ലെ ഒ​ട്ടു​മി​ക്ക ക​ട​ക​ളി​ലും സ്ത്രീ​ക​ളാ​ണ് വി​ല്പ​ന​ക്കാ​ര്‍. സൗ​ഹൃ​ദം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന, ഹൃ​ദ​യ​ഹാ​രി​യാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് അ​വ​രെ​ല്ലാ​വ​രും. എ​ത്ര​വേ​ണ​മെ​ങ്കി​ലും വി​ല​പേ​ശാം. യാ​തൊ​രു മു​ഷി​ച്ചി​ലു​മി​ല്ലാ​തെ, ചി​രി​ച്ചും ക​ളി​ത​മാ​ശ​ക​ള്‍ പ​റ​ഞ്ഞും മാ​ത്ര​മേ ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളോ​ട് അ​വ​ര്‍ പ്ര​തി​ക​രി​ക്കൂ.

നേ​ര​മി​രു​ട്ടി​യാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത, ദേ​ശ​ദേ​ശാ​ന്ത​ര​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന യാ​ത്രി​ക​ര്‍ പ്ര​വ​ഹി​ക്കു​ന്ന പ​ബ് സ്ട്രീ​റ്റി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു. പ​ല​നി​റ​ങ്ങ​ളി​ലു​ള്ള നി​യോ​ണ്‍ വി​ള​ക്കു​ക​ളു​ടെ പ്ര​ഭാ​പൂ​ര​ത്തി​ല്‍ കു​ളി​ച്ചു​നി​ല്‍​ക്കു​ന്ന തെ​രു​വീ​ഥി​ക​ള്‍. ആ​ഘോ​ഷ​വും ഉ​ല്ലാ​സ​വും തേ​ടി​യും രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ള്‍ നു​ണ​യാ​നും എ​ത്തു​ന്ന, ദേ​ശ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ഇ​ട​ക​ല​ര്‍​ന്നൊ​ഴു​കു​ന്ന ഒ​രു ജ​ന​ത​തി​യെ അ​വി​ടെ ക​ണ്ടു.

അ​ച്ഛ​ന​മ്മ​മാ​രു​ടെ പി​ടി​യി​ല്‍​നി​ന്ന് കു​ത​റി​യോ​ടു​ന്ന കു​ഞ്ഞു​മ​ക്ക​ള്‍. ഉ​ല്ലാ​സ​പ്പ​റ​വ​ക​ളാ​യി വ​ട്ട​മി​ട്ടു ക​ളി​ക്കു​ന്ന കു​മാ​രീ​കു​മാ​ര​ന്മാ​ര്‍.‍ ചേ​ര്‍​ത്തു​പി​ടി​ച്ച്, ആ​മോ​ദ​ചി​ത്ത​രാ​യി നീ​ങ്ങു​ന്ന യു​വ​മി​ഥു​ന​ങ്ങ​ള്‍. ഊ​ന്നു​വ​ടി​ക​ളി​ല്ലാ​തെ പ​ങ്കാ​ളി​ക​ളു​ടെ തോ​ളി​ല്‍ കൈ​വ​ച്ച് പ​തി​യെ ന​ട​ക്കു​ന്ന ‌വ​യോ​ജ​ന​ങ്ങ​ള്‍. സ്വാ​സ്ഥ്യ​വും സ്വൈ​ര​വും തേ​ടി​യെ​ത്തു​ന്ന ഏ​കാ​ന്ത​പ​ഥി​ക​രാ​യ സ​ഞ്ചാ​രി​ക​ള്‍... പ​ബ് സ്ട്രീ​റ്റി​ലൂ​ടെ ന​ട​ന്നാ​ല്‍ കാ​ഴ്ച​ക​ള്‍ പ​ല​താ​ണ്.

എ​ട്ടാം ന​മ്പ​ർ തെ​രു​വ്

സി​യം​റീ​പ് ന​ദി​ക്ക​രി​കി​ലു​ള്ള പ​ഴ​യ ഫ്ര​ഞ്ച് ക്വാ​ര്‍​ട്ട​റി​ലെ എ​ട്ടാം ന​മ്പ​ര്‍ തെ​രു​വാ​ണ് പ​ബ് സ്ട്രീ​റ്റ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ള്‍ ലോ​ക​പ്ര​ശ​സ്ത​മാ​യ ഈ ​തെ​രു​വ്, തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലെ പേ​രു​കേ​ട്ട, പ​ട്ടാ​യ​യി​ലെ​യോ ഹാ​നോ​യി​ലെ​യോ വാ​ക്കിം​ഗ് സ്ട്രീ​റ്റു​ക​ളെ​പ്പോ​ലെ വി​ശാ​ല​മാ​യ ഒ​ന്ന​ല്ല. നൂ​റു​മീ​റ്റ​ര്‍ നീ​ളം മാ​ത്ര​മു​ള്ള പ​ബ് സ്ട്രീ​റ്റി​ല്‍ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത റ​സ്റ്റ​റ​ന്‍റു​ക​ളും ബാ​റു​ക​ളു​മു​ണ്ട്. ആ​രു​ടേ​യും കീ​ശ കീ​റാ​ത്ത മ​ട്ടി​ല്‍ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു, അ​വ​യെ​ല്ലാം​ത​ന്നെ.

തി​ന്നും കു​ടി​ച്ചും ആ​ടി​യും പാ​ടി​യും രാ​വേ​റെ​ക​ഴി​യും​വ​രെ ഉ​ന്മാ​ദ​ത്തി​മി​ര്‍​പ്പി​ല്‍ ആ​റാ​ടു​ന്ന യു​വ​ത​യെ​യാ​ണ് എ​വി​ടെ​യും കാ​ണാ​നാ​യ​ത്. എ​ല്ലാ റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണ്. ന​ഗ​ര​ത്തി​ര​ക്കി​ലൂ​ടെ കാ​ഴ്ച​ക​ള്‍ ക​ണ്ടും മൊ​ബൈ​ലി​ല്‍ വീ​ഡി​യോ​യും സെ​ല്‍​ഫി​യു​മെ​ടു​ത്തും ഫ്രൈ​ഡ് ഐ​സ്ക്രീ​മും ജ്യൂ​സും നു​ണ​ഞ്ഞും മ​ന്ദം​മ​ന്ദം ഗ​മി​ക്കു​ന്ന​വ​ര്‍. മു​ക​ളി​ലെ ന​ക്ഷ​ത്ര​വി​ള​ക്കു​ക​ളി​ല്‍​നി​ന്ന് നി​ര​ത്തി​ല്‍ പ​ര​ക്കു​ന്ന പ്ര​കാ​ശ​വ​ല​യ​ങ്ങ​ളി​ല്‍ കേ​റി​നി​ന്ന് തു​ള്ളി​ച്ചാ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​യു​ല്ലാ​സ​ങ്ങ​ള്‍ ക​ണ്ട് ആ​ന​ന്ദം പൂ​ണ്ടു​നി​ല്‍​ക്കു​ന്ന അ​മ്മ​മാ​ര്‍...

ഡോ​ക്ട​ർ മീ​നു​ക​ൾ

പ​ബ് സ്ട്രീ​റ്റി​ലൂ​ടെ ന​ട​ന്നു​ന​ട​ന്ന് കാ​ല്‍​പ്പാ​ദ​ങ്ങ​ള്‍​ക്കു വേ​ദ​ന​തോ​ന്നി​ത്തു​ട​ങ്ങി​യാ​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍​ത്ത​ന്നെ​യു​ള്ള ഫു​ട്ട് മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ല്‍ കേ​റാം. നി​ര​ത്തി​യി​ട്ട ചാ​രു​ക​സാ​ല​ക​ളി​ല്‍ ചെ​ന്നി​രു​ന്നാ​ല്‍ മ​തി. ഇ​നി ശ​രീ​ര​മാ​സ​ക​ലം ഉ​ഴി​ച്ചി​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​ണെ​ങ്കി​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യ ഖ​മ​ര്‍ ബോ​ഡി മ​സാ​ജ് കേ​ന്ദ്ര​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്.

ഫി​ഷ് മ​സാ​ജാ​ണ് പ​ബ് സ്ട്രീ​റ്റി​ലെ മ​റ്റൊ​രു കൗ​തു​കം. ഒ​രു പൂ​ളി​ലോ ട​ബ്ബി​ലോ ചി​ല്ലു​പാ​ത്ര​ത്തി​ലോ വ​ള​ര്‍​ത്തു​ന്ന ഗാ​ര റു​ഫ എ​ന്നു​പേ​രു​ള്ള "ഡോ​ക്ട​ര്‍ മീ​നു​ക​ളാ’​ണ് ഇ​വി​ടെ മ​സാ​ജ് ചെ​യ്യാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍. കാ​ലു​ക​ളി​ലോ കൈ​ക​ളി​ലോ ഇ​ത​ര ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലോ ഉ​ള്ള, ഉ​യി​രി​ല്ലാ​ത്ത ച​ര്‍​മ​മെ​ല്ലാം ഈ ​മീ​നു​ക​ള്‍ തി​ന്നു​തീ​ര്‍​ക്കു​ന്നു. ശ​രീ​ര സൗ​ന്ദ​ര്യം കൂ​ട്ടാ​നും സോ​റി​യാ​സി​സ് പോ​ലു​ള്ള ച​ര്‍​മ​രോ​ഗ വി​മു​ക്തി​ക്കും ഫി​ഷ് മ​സാ​ജ് ന​ല്ല​ത​ത്രേ. "ഡോ​ക്ട​ര്‍ മീ​നു’​ക​ളു​ടെ ചെ​റു​ക​ടി​യേ​റ്റ് ഇ​ക്കി​ളി​പൂ​ണ്ട് കാ​ല്‍ വ​ലി​ക്കു​ക​യും വീ​ണ്ടും കാ​ലു​ക​ള്‍ വെ​ള്ള​ത്തി​ലാ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടു. തു​ര്‍​ക്കി​യി​ലാ​ണ് ഈ ​മീ​ന്‍ മ​സാ​ജി​ന്‍റെ ഉ​ത്ഭ​വ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി ഓ​ഫ് മെ​ഡി​സി​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

കാ​രു​ണ്യം​തേ​ടു​ന്ന ക​ല

നോം​പെ​ന്നി​ലെ​യും വി​യ​റ്റ്നാം ന​ഗ​ര​ങ്ങ​ളി​ലെ​യും പോ​ലെ സി​യം​റീ​പ് ന​ദി​യോ​ര​ത്തു​ള്ള ആ​ര്‍​ട്ട് നൈ​റ്റ് മാ​ര്‍​ക്ക​റ്റി​നു മു​ന്നി​ലും പ​ബ് സ്ട്രീ​റ്റി​ലും തെ​രു​വു ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ ഇ​രി​ക്കു​ന്നു​ണ്ട്. അ​ഞ്ചോ ആ​റോ പേ​രു​ള്ള സം​ഘ​ങ്ങ​ള്‍. അ​വ​രി​ല്‍ പ​ല​രും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്. 1970ക​ളി​ലും എ​ണ്‍​പ​തു​ക​ളി​ലും കം​ബോ​ഡി​യ​യി​ല്‍ ന​ട​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​കാ​ല​ത്ത് മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ട മൈ​നു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ര്‍ അം​ഗ​വി​ഹീ​ന​രാ​യ​ത്. അ​വ​രി​ല്‍ സൈ​നി​ക സേ​വ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ണ്ട്. ക​ണ്ടെ​ത്ത​പ്പെ​ടാ​തെ​പോ​യ കു​ഴി​ബോം​ബു​ക​ള്‍ ഇ​ന്നും അ​വി​ടെ ജീ​വ​ഹാ​നി​യു​ണ്ടാ​ക്കു​ന്നു. ചെ​യ്യാ​ത്ത തെ​റ്റി​ന് ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു ജ​ന​ത​യെ ഓ​ര്‍​ക്കു​മ്പോ​ള്‍​ത​ന്നെ മ​ന​സി​ല്‍ ഒ​രു നീ​റ്റ​ലാ​ണ്.

ജീ​വ​ന്‍ വീ​ണ്ടെ​ടു​ക്കാ​നാ​യെ​ങ്കി​ലും കാ​ഴ്ച മ​റ​യു​ക​യും കൈ​കാ​ലു​ക​ള്‍ ന​ഷ്ട​മാ​വു​ക​യും​ചെ​യ്ത അ​നേ​കാ​യി​ര​ങ്ങ​ള്‍ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്നു. അ​വ​ര്‍ പ്രാ​ദേ​ശി​ക ബാ​ന്‍​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ല്‍ പാ​ട്ടു​പാ​ടി​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​യി​ച്ചും സ​ന്മ​ന​സു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്തി​നാ​യി കേ​ഴു​ക​യാ​ണ്. സി​യം​റീ​പി​ലെ​ത്തു​ന്ന ലോ​ക​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ല്‍ ഖ​മ​ര്‍ നാ​ടോ​ടി സം​ഗീ​ത​ത്തി​ന്‍റെ സ്ഥാ​ന​പ​തി​മാ​രാ​യി മാ​റി​യ ആ ​മ​നു​ഷ്യ​രു​ടെ മു​ന്നി​ല്‍ ഏ​റെ​നേ​രം നി​ന്നു.

ഖ​മ​റൂ​ഷി​നെ​തി​രാ​യ യു​ദ്ധ​ത്തി​നി​ട​യി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി കാ​ഴ്ച​പ​രി​മി​തി നേ​രി​ടു​ന്ന മാ​റ്റ് സൂ, ​ഗാ​യ​ക​സം​ഘ​ത്തി​ലെ ഡ്ര​മ്മ​റാ​ണ്. പ​തി​നെ​ട്ടു വ​യ​സു​ള്ള​പ്പോ​ള്‍ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലൂ​ടെ ന​ട​ക്ക​വേ, കു​ഴി​ബോം​ബു​ക​ള്‍​പൊ​ട്ടി ഒ​രു കാ​ല്‍ ന​ഷ്ട​മാ​യ സാ​ബ് സൊ​ഫോ​ളാ​ണ് ഇ​ല​ത്താ​ളം​പോ​ലു​ള്ള ഉ​പ​ക​ര​ണം വാ​യി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ കൈ​യി​ലു​ള്ള കു​റ​ച്ച് ഡോ​ള​ര്‍ അ​വ​ര്‍​ക്ക് സ​മ്മാ​നി​ച്ചു, സു​ഹൃ​ത്താ​യ ജോ​യി.

മു​ത​ല ബ​ർ​ഗ​റും പൊ​രി​ച്ച തേ​ളും

പ​ബ് സ്ട്രീ​റ്റി​ലെ ന​ട​പ്പാ​ത​യു​ടെ ര​ണ്ടു​വ​ശ​ങ്ങ​ളി​ലും ഇ​രു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ളാ​ണ്. താ​ഴെ​യും മു​ക​ളി​ലു​മു​ള്ള ഓ​പ്പ​ണ്‍ റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ കം​ബോ​ഡി​യ​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്കു പു​റ​മേ ചൈ​നീ​സ്, താ​യ്, വി​യ​റ്റ്ന​മീ​സ്, മെ​ക്സി​ക്ക​ന്‍, ഇ​റ്റാ​ലി​യ​ന്‍, ഇ​ന്ത്യ​ന്‍ വി​ഭ​വ​ങ്ങ​ളും രു​ചി​ച്ചു​നോ​ക്കാം. സ്വ​ദേ​ശി ഡി​ഷു​ക​ളി​ല്‍ ഫി​ഷ് അ​മോ​ക്, ലോ​ക്ലാ​ക് ബീ​ഫ്, ഖ​മ​ര്‍ ക​റി, കം​ബോ​ഡി​യ​ന്‍ ബാ​ര്‍​ബെ​ക്യൂ എ​ന്നി​വ​യെ​ല്ലാ​മു​ണ്ട്. മു​ത​ല ബ​ര്‍​ഗ​ര്‍ മു​ത​ല്‍ പൊ​രി​ച്ച തേ​ളും പ​ഴു​താ​ര​യും ചീ​വീ​ടു​ക​ളും പു​ഴു​ക്ക​ളും പു​ല്‍​ച്ചാ​ടി​യു​മൊ​ക്കെ ക​ഴി​ക്കാ​നു​ള്ള അ​പൂ​ര്‍​വാ​വ​സ​ര​വും യാ​ത്രി​ക​രെ കാ​ത്തി​രി​പ്പു​ണ്ട്.

ഇ​റ്റാ​ലി​യ​ന്‍ പാ​സ്ത​യും പി​സ്‌​സ​യും വി​ള​മ്പു​ന്ന ഒ​രു റ​സ്റ്റോ​റ​ന്‍റി​നു മു​ന്നി​ല്‍ "സേ​വ് വാ​ട്ട​ര്‍, ഡ്രി​ങ്ക് ബി​യ​ര്‍’ എ​ന്നൊ​രു ബോ​ര്‍​ഡ് ക​ണ്ടു. ടാ​പ്പു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്ന​തു​പോ​ലെ വ​ലി​യ ഗ്ലാ​സി​ലേ​ക്ക് പ​ക​ര്‍​ന്നെ​ടു​ക്കു​ന്ന "ഡ്രാ​ഫ്റ്റ് ബി​യ​റി’​ന് അ​ര ഡോ​ള​ര്‍ മാ​ത്ര​മേ വി​ല​യു​ള്ളൂ! "ബ​ര്‍​ഗ​ര്‍ ക്രോ​ക്ക​ഡെ​യ്ൽ' എ​ന്ന വ​ലി​യൊ​രു ബോ​ര്‍​ഡു​മു​ണ്ട് അ​വി​ടെ. മു​ത​ല ബ​ര്‍​ഗ​ര്‍ ക​ഴി​ക്കാ​ന്‍ ഊ​ഴം കാ​ത്തി​രി​ക്കു​ന്ന​വ​രി​ല്‍ പ​ല​ദേ​ശ​ക്കാ​രു​ണ്ട്.

പ​ബ് സ്ട്രീ​റ്റി​ലൂ​ടെ അ​ല​സ​മാ​യി ന​ട​ക്കു​മ്പോ​ള്‍ മു​ക​ള്‍​നി​ല​ക​ളി​ലെ ബാ​ര്‍ കം ​ഡാ​ന്‍​സ് ക്ല​ബ്ബു​ക​ളി​ലെ നാ​ദ​മേ​ള​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ള്‍ കേ​ള്‍​ക്കാ​നാ​വും. ചെ​കി​ട​ട​പ്പി​ക്കു​ന്ന സം​ഗീ​ത​ഘോ​ഷ​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന യു​വ​ത​യു​ടെ ന​ടു​വി​ലേ​ക്ക് ന​മു​ക്കും ക​യ​റി​ച്ചെ​ല്ലാം. പ്ര​വേ​ശ​ന​ത്തി​ന് ഫീ​സോ, വ​ര്‍​ണ​വേ​ഷ​ദേ​ശ​ഭാ​ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ല. ബാ​ന്‍​ഡ് വാ​ദ്യ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ആ​വേ​ശ​ത്തോ​ടെ നൃ​ത്ത​മാ​ടു​ക​യാ​ണ് സ​ര്‍​വ​രും.

നി​മി​ഷാ​ര്‍​ധ​ങ്ങ​ളി​ല്‍ ഇ​രു​ട്ടും വെ​ളി​ച്ച​വും തീ​ര്‍​ത്ത് മി​ന്നി​ക്കെ​ടു​ന്ന ദീ​പ​ങ്ങ​ള്‍. ഇ​രു​ട്ടി​ല്‍ അ​ല​യ​ടി​ച്ച​ത്തു​ന്ന വെ​ള്ളി​ത്തി​ര​മാ​ല​ക​ള്‍ പോ​ലെ മി​ന്നി​മ​റ​യു​ന്ന മു​ഖ​ങ്ങ​ളി​ല്‍ ഉ​ല്ലാ​സോ​ന്മാ​ദ​ഭാ​വ​ങ്ങ​ള്‍. നേ​രം പു​ല​രും​വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന നൃ​ത്ത​സം​ഗീ​ത മാ​മാ​ങ്ക​ത്തി​ര​ക്കി​നി​ട​യി​ലും മാ​ന്യ​ത​വി​ട്ടൊ​രു പെ​രു​മാ​റ്റം ഒ​രാ​ളി​ല്‍​നി​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​ടി​പി​ടി​യോ അ​ക്ര​മ​മോ കാ​ണാ​നാ​വി​ല്ല.

ഇ​വി​ടെ​യു​ണ്ട്, തൃ​ശൂ​ർ​ക്കാ​ർ

സി​യം​റീ​പി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​ണ് തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ന​ടു​ത്തു​ള്ള പെ​രി​ഞ്ഞ​നം സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ഷും രാ​രി​യും. സു​ഹൃ​ത്താ​യ ദെ​നേ​ഷി​നൊ​പ്പം ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി സി​യം റീ​പ് ന​ദി​ക്ക​ര​യി​ലെ പ​ഴ​യ മാ​ര്‍​ക്ക​റ്റി​നു സ​മീ​പം "റോ​യ​ൽ ഇ​ന്ത്യ​ൻ’ റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തു​ക​യാ​ണ്, സ​ജീ​ഷ്.

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​ഡ്ഡ​ലി മു​ത​ൽ ബാ​ര്‍​ബേ​ക്യു വ​രെ ത​യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് സ​ജീ​ഷ് പ​റ​യു​ന്ന​ത്. സി​യം​റീ​പി​ലെ നാ​ട്ടു​കാ​ര്‍​ക്കും ന​മ്മു​ടെ രു​ചി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ചി​ത​മാ​യി​ട്ടു​ണ്ട്. വി​ദേ​ശ​യാ​ത്ര​യ്ക്കി​ട​യി​ലും നാ​ട്ടി​ലെ ഇ​ഡ​ലി​യും ദോ​ശ​യും ചോ​റും സാ​മ്പാ​റും ‌ര​സ​വു​മെ​ല്ലാം അ​ന്വേ​ഷി​ച്ചു​ന​ട​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ളി​ല്‍ പ​ല​രും. അ​വ​ര്‍ സി​യം​റീ​പി​ലെ​ത്തു​മ്പോ​ൾ ഏ​റെ ആ​ഹ്ളാ​ദ​ഭ​രി​ത​രാ​വും, "റോ​യ​ൽ ഇ​ന്ത്യ​ന്‍’ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍.

കേ​ര​ളീ​യ ഭ​ക്ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന സി​യം​റീ​പി​ലെ​ത്തു​ന്ന മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന ത​ന​ത് രു​ചി​ക​ൾ​ത​ന്നെ വി​ള​മ്പാ​നാ​വു​ന്ന​തി​ൽ സ​ജീ​ഷി​നും രാ​രി​ക്കും ദെ​നേ​ഷി​നും തെ​ല്ല​ഭി​മാ​നി​ക്കാം.
ഒ​രു​കാ​ര്യം ഉ​റ​പ്പാ​ണ് പ​ബ് സ്ട്രീ​റ്റി​ല്‍ പോ​വാ​തെ​യും "റോ​യ​ല്‍ ഇ​ന്ത്യ​ന്‍’ സ​ന്ദ​ര്‍​ശി​ക്കാ​തെ​യും സി​യം​റീ​പ് ന​ഗ​ര സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​വി​ല്ല. ന​ഗ​ര​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​ന്പോ​ൾ ആ ​തെ​രു​വു​ഗാ​യ​ക​രു​ടെ പാ​ട്ട് മ​ന​സി​ൽ അ​ല​യ​ടി​ക്കു​ന്നു​ണ്ടാ​വും...

Latest News

Corehub Up