Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SijuVGeorge

America

ഐ​സി​ഇ​സി ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ്; സി​ജു വി. ​ജോ​ർ​ജി​നും അ​ന​ശ്വ​രം മാ​മ്പി​ള്ളി​ക്കും വി​ജ​യം

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ (ഐ​സി​ഐ​സി) ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ധ്യ​മ - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി​ജു വി. ​ജോ​ർ​ജി​നും അ​ന​ശ്വ​രം മാ​മ്പി​ള്ളി​ക്കും വി​ജ​യം.

18 സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നാ​ണ് 10 അം​ഗ​ങ്ങ​ളെ പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. നോ​ൺ-​പ്രോ​ഫി​റ്റ് സം​ഘ​ട​ന​യാ​യ ഐ​സി​ഐ​സി​യി​ൽ, 1,000 ഡോ​ള​ർ ന​ൽ​കി അം​ഗ​ത്വ​മെ​ടു​ത്ത വോ​ട്ട​ർ​മാ​രാ​ണ് പു​തി​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് 104 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ, തൊ​ട്ടു​പി​ന്നി​ലാ​യി 102 വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​പി​സി​എ​ൻ​ടി) പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ് ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ്, ഡി ​മ​ല​യാ​ളി സെ​ക്ര​ട്ട​റി, ഐ​പി​സി​എ​ൻ​ടി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ശ്വ​രം മാ​മ്പി​ള്ളി​യും വി​ജ​യം ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ ​പ​ത്തം​ഗ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​യി​രി​ക്കും അ​ടു​ത്ത പ്ര​സി​ഡ​ന്‍റി​നെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഐ​സി​ഇ​സി ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ജു വി. ​ജോ​ർ​ജി​നും അ​ന​ശ്വ​ര മാ​മ്പി​ള്ളി​ക്കും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സും (ഐ​പി​സി​എ​ൻ​ടി), ഡി ​മ​ല​യാ​ളി ഓ​ൺ​ലൈ​ൻ പ​ത്ര​വും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up