ബോളിവുഡ് താരം ഹർഷവർധൻ റാണെ നായകനാകുന്ന 'സിലാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രം 2027 ഫെബ്രുവരി അഞ്ചിനു തിയറ്ററുകളിലെത്തും. സീ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.
'ഷികാര'യിലൂടെ ശ്രദ്ധേയയായ സാദിയ ആണ് നായിക. കാഷ്മീരിന്റെയും വിയറ്റ്നാമിന്റെയും മനോഹരമായ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. കരണ്‍വീർ മെഹ്റ, ഇപ്സിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
'മേരി കോം', 'സർബ്ജിത്', 'പി.എം. നരേന്ദ്ര മോദി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമുംഗ് കുമാറാണു ചിത്രത്തിന്റെ സംവിധായകൻ.