Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SimlipalNationalPark

Video

വ്യൂ​സ് കൂ​ട്ടാ​ൻ ആ​ന​ക്കു​ട്ടി​യെ​യും വെ​റു​തെ വി​ട്ടി​ല്ല; ലൈ​ക്കി​നാ​യി ആ​ന​പ്പ​ക ഇ​ര​ന്നു​വാ​ങ്ങി യു​വാ​ക്ക​ൾ

ഒ​ഡീ​ഷ​യി​ലെ സി​മി​ലി​പാ​ൽ വ​ന​മേ​ഖ​ല​യി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​നാ​യി കാ​ട്ടാ​ന​ക​ളെ പ്ര​കോ​പി​പ്പി​ച്ച യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കു​റ​ഞ്ഞ ചെ​ല​വി​ൽ പ്ര​ശ​സ്തി നേ​ടാ​ൻ വേ​ണ്ടി ആ​ന​ക​ളെ വ​ടി​കൊ​ണ്ട് കു​ത്തി നോ​വി​ക്കു​ക​യും അ​വ​യു​ടെ തൊ​ട്ട​ടു​ത്ത് ചെ​ന്ന് മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്യു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂ​ര​ത പ്ര​ശാ​ന്ത് റാ​യ് എ​ന്ന വ്യ​ക്തി​യാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലു​ക​ളി​ൽ 'ആ​ന​പ്രേ​മി​ക​ൾ' എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​യു​വാ​ക്ക​ൾ വ്യൂ​സ് കൂ​ട്ടാ​ൻ വേ​ണ്ടി വ​ന്യ​ജീ​വി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ആ​ന​ക​ളെ​പ്പോ​ലെ ബു​ദ്ധി​യു​ള്ള മൃ​ഗ​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന​ത് അ​വ​യെ കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​രാ​ക്കു​മെ​ന്നും ഇ​ത് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്നും വ​ന്യ​ജീ​വി വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ.

 

Latest News

Corehub Up