Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sincere Dialogues

ആ​ത്മാ​ർ​ഥ​മാ​യ സം​വാ​ദ​ങ്ങ​ൾ അ​നി​വാ​ര്യം: മാ​ർ​പാ​പ്പ

വത്തിക്കാൻ സി​​​​​റ്റി: യു​​​​​ദ്ധ​​​​​ങ്ങ​​​​​ളും വി​​​​​ശ്വാ​​​​​സ​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​യും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും നി​​​​​റ​​​​​ഞ്ഞ ഇ​​​​​ന്ന​​​​​ത്തെ ആ​​​​​ഗോ​​​​​ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും സ​​​​​മാ​​​​​ധാ​​​​​നം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മ​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്ക് വ​​​​​ഹി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്ന് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ. മ​​​​​താ​​​​​ന്ത​​​​​ര സം​​​​​വാ​​​​​ദ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ 15-ാമ​​​​​ത് പ്ലീ​​​​​ന​​​​​റി സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ർ​​​​​പാ​​​​​പ്പ.

സാ​​​​​യു​​​​​ധ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ, ബ​​​​​ഹു​​​​​മു​​​​​ഖ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സ​​​​​ക്കു​​​​​റ​​​​​വ്, രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി മ​​​​​ത​​​​​ത്തെ ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യ​​​​​ൽ എ​​​​​ന്നി​​​​​വ സ​​​​​മാ​​​​​ധാ​​​​​ന നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത പു​​​​​തു​​​​​ക്കാ​​​​​ൻ ന​​​​​മ്മെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. ഭി​​​​​ന്നി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഇ​​​​​ന്ന​​​​​ത്തെ ഭൗ​​​​​മ​​​​​രാ​​​​​ഷ്‌‌​​​​​ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​മാ​​​​​യ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണ്. ജ​​​​​ന​​​​​ങ്ങ​​​​​ളും രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​മ്പോ​​​​​ഴും ഭ​​​​​യ​​​​​വും സ്പ​​​​​ർ​​​​​ധ​​​​​യും അ​​​​​വ​​​​​രെ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ക​​​​​റ്റു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ചി​​​​​ന്ത​​​​​ക​​​​​ളെ​​​​​യും വാ​​​​​ക്കു​​​​​ക​​​​​ളെ​​​​​യും പോ​​​​​ലും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന പ്ര​​​​​വ​​​​​ണ​​​​​ത​​​​​യ്ക്കെ​​​​​തി​​​​​രേ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കാ​​​​​ൻ മ​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. സ​​​​​മാ​​​​​ധാ​​​​​നം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ദാ​​​​​ന​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും വി​​​​​ദ്വേ​​​​​ഷ​​​​​ത്തെ​​​​​യും വി​​​​​മു​​​​​ഖ​​​​​ത​​​​​യെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ മ​​​​​നഃ​​​​​സാ​​​​​ക്ഷി രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും അ​​​​​തു വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഡി​​​​​ജി​​​​​റ്റ​​​​​ൽ ലോ​​​​​ക​​​​​ത്ത് ഭ​​​​​യ​​​​​വും മു​​​​​ൻ​​​​​വി​​​​​ധി​​​​​ക​​​​​ളും വേ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ട​​​​​രു​​​​​ന്ന കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ, ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തോ​​​​​ടെ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്താ​​​​​നും ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം പാ​​​​​ല​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യാ​​​​​നും യു​​​​​വാ​​​​​ക്ക​​​​​ളെ സ​​​​​ഹാ​​​​​യി​​​​​ക്ക​​​​​ണം.

സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ വി​​​​​ദ​​​​​ഗ്ധ​​​​​രെ മാ​​​​​ത്രം ഏ​​​​​ൽ​​​​​പ്പി​​​​​ക്കേ​​​​​ണ്ട ഒ​​​​​ന്ന​​​​​ല്ലെ​​​​​ന്നും അ​​​​​തു സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ലും ദൈ​​​​​നം​​​​​ദി​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. പാ​​​​​ല​​​​​ങ്ങ​​​​​ൾ പ​​​​​ണി​​​​​യു​​​​​ന്ന​​​​​തി​​​​​ലും ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ളെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും ന​​​​​മു​​​​​ക്കൊ​​​​​രി​​​​​ക്ക​​​​​ലും മ​​​​​ടു​​​​​പ്പ് തോ​​​​​ന്ന​​​​​രു​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

ക​​​ഴി​​​ഞ്ഞ 24 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മ​​​​​താ​​​​​ന്ത​​​​​ര സം​​​​​വാ​​​​​ദ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള കാ​​​​​ര്യാ​​​​​ല​​​​​യം​​ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ക​​​ൺ​​​സ​​​ൾ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും പു​​​റ​​​മെ വേ​​​ൾ​​​ഡ് കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഡോ. ​​​ആ​​​ഞ്ച​​​ലി​​​ക്കി സി​​​യാ​​​ക്ക​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കാ​​​ര്യാ​​​ല​​​യം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം സെ​​​ക്ര​​​ട്ട​​​റി മോ​​​ൺ. ഇ​​​ന്ദു​​​നി​​​ൽ ജെ. ​​​കൊ​​​ടി​​​തു​​​വ​​​ക്കു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Latest News

Corehub Up