Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singapore

എഐ മുതല; യുവാവ് അറസ്റ്റിൽ

സിം​​​ഗ​​​പ്പുർ: നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​തി​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ മു​​​ത​​​ല​​​യു​​​ടെ ചി​​​ത്രം ഭ​​​യാ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കും വ്യാ​​​പ​​​ക​​​മാ​​​യ തെ​​​ര​​​ച്ച​​​ലി​​​നും വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​തോ​​​ടെ മു​​​പ്പ​​​തു​​​കാ​​​ര​​​നെ സിം​​​ഗ​​​പ്പുർ പൊലിസ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഏ​​​ഴു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് യെ ​​​ലി​​​ൻ എ​​​ന്ന മ്യാ​​​ൻ​​​മ​​​ർ പൗ​​​ര​​​നു​​​മേ​​​ൽ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ഗ​​​സ്റ്റ് 20നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. സിം​​ഗ​​പ്പുരി​​​ലെ പാ​​​ൻ​​​ഡ​​​ൻ ത​​​ടാ​​​ക​​​ത്തി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് എ​​​ന്നു പ​​​റ​​​ഞ്ഞ് മു​​​ത​​​ല​​​യു​​​ടെ ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗൂ​​​ഗി​​​ളി​​​ന്‍റെ ജെ​​​മി​​​നി എ​​​ഐ ആ​​​പ്പി​​​ലാ​​​ണ് മു​​​ത​​​ലയു​​​ടെ ചി​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ത​​​ല​​​യെ ക​​​ണ്ടെ​​​ത്തി പി​​​ടി​​​കൂ​​​ടാ​​​നാ​​​യി സിം​​​ഗ​​​പ്പുർ അ​​​ധി​​​കൃ​​​ത​​​ർ ത​​​ടാ​​​ക​​​ത്തി​​​ൽ വ​​​ൻ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. തു​​​ഴ​​​ച്ചി​​​ൽ വി​​​നോ​​​ദം പോ​​​ലെയുള്ള​​​വ വി​​​ല​​​ക്കു​​​ക​​​യും ചെ​​​യ്തു. ചി​​​ത്രം വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് തെ​​​ര​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

സിം​​​ഗ​​​പ്പുർ ദേ​​​ശീ​​​യ ജ​​​ല ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പൊലിസെ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് യെ ​​​ലി​​​ൻ പി​​​ടി​​​യി​​​ലാ​​​യ​​​ത്. വ്യാ​​​ജ​​​ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ച്ച കു​​​റ്റ​​​ത്തി​​നു മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​മെ​​​ന്ന് സിം​​​ഗ​​​പ്പുർ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

പൊലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ പ്ര​​​തി ത​​​ന്‍റെ ഫോ​​​ണി​​​ലെ ഡേ​​​റ്റ ഡി​​​ലീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന് ഏ​​​ഴു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാം.

Latest News

Corehub Up