Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SingaporeNews

Viral

കു​ഞ്ഞി​നെ ത​ലോ​ടി​യ​ത് തെ​റ്റാ​യോ? സിം​ഗ​പ്പൂ​രി​ൽ പ്രാ​യ​മാ​യ ജീ​വ​ന​ക്കാ​ര​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക്രൂ​ര​മ​ർ​ദ്ദ​നം!

സിം​ഗ​പ്പൂ​രി​ലെ ഈ​സ്റ്റ് കോ​സ്റ്റി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ഒ​രു കോ​ഫി ഷോ​പ്പി​ൽ വ​യോ​ധി​ക​നാ​യ ജീ​വ​ന​ക്കാ​ര​ന് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ത്തി​ൽ പ്രാ​ദേ​ശി​ക പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഭ​ക്ഷ​ണ​ശാ​ല​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ കൊ​ച്ചു​പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ സ്നേ​ഹ​ത്തോ​ടെ ത​ഴു​കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി ത​ള്ളി താ​ഴെ​യി​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

ഓ​ഗ​സ്റ്റ് 15-ന് ​സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഈ ​വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​ഴു​പ​തു​കാ​ര​ൻ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ന​ട​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന​യാ​ളാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

ഭ​ക്ഷ​ണ​ശാ​ല​യി​ൽ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം, അ​വി​ടെ​യു​ള്ള മേ​ശ​ക​ളി​ൽ പി​ടി​ച്ച് പ​തു​ക്കെ ന​ട​ന്നു​നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്. കു​ട്ടി​യു​ടെ ത​ല​യി​ൽ അ​ദ്ദേ​ഹം പ​തു​ക്കെ ത​ലോ​ടി​യെ​ങ്കി​ലും, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഉ​ട​ൻ​ത​ന്നെ കൈ ​ത​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ല​ത്തേ​ക്ക് കോ​പ​ത്തോ​ടെ ഓ​ടി​യെ​ത്തി​യ മ​റ്റൊ​രു യു​വാ​വ് വ​യോ​ധി​ക​നു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും, അ​ദ്ദേ​ഹ​ത്തെ നി​ല​ത്തേ​ക്ക് ശ​ക്തി​യാ​യി ത​ള്ളി വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​യോ​ധി​ക​ന് ക​ടു​ത്ത ന​ടു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ മു​ഴു​വ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up