Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singer Velmurugan

തമിഴ്നാട്ടിൽ ഹരോഹര വിവാദം: വിജയിനെ പുകഴ്ത്തിയ ഗായകനെതിരേ പ്രതിഷേധം

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​ജോ​​​സ​​​ഫ് വി​​​ജ​​​യ്നെ പു​​​ക​​​ഴ്ത്താ​​​ൻ മു​​​രു​​​ക​​​ഭ​​​ക്ത​​​രു​​​ടെ പു​​​ണ്യ​​​ജ​​​പ​​​മാ​​​യ ഹ​​​രോ​​​ഹ​​​ര ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള വി​​​വാ​​​ദം കൊ​​​ഴു​​​ക്കു​​​ന്നു. തി​​​രു​​​ച്ചെ​​​ന്തൂ​​​ർ മു​​​രു​​​ക ക്ഷേ​​​ത്ര​​​ത്തി​​​ലെ സു​​​ര​​​സം​​​ഹാ​​​ര മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ ഗാ​​​യ​​​ക​​​ൻ വേ​​​ൽ​​​മു​​​രു​​​ക​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​മാ​​ണു രാ​​​ഷ്‌​​​ട്രീ​​​യ വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച തി​​​രു​​​ച്ചെ​​​ന്തൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​ന്ന ആ​​​റു​​​ദി​​​വ​​​സ​​​ത്തെ സ്ക​​​ന്ദ​​​ഷ​​​ഷ്ഠി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങാ​​​യ സൂ​​​ര​​​സം​​​ഹാ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളും ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ണ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വേ​​​ൽ​​​മു​​​രു​​​ക​​​ൻ ‘വേ​​​ൽ മു​​​രു​​​ക​​​നു​​​ക്ക് ഹ​​​രോ​​​ഹ​​​ര’ എ​​​ന്ന് ഭ​​​ക്ത​​​രെ​​​ക്കൊ​​​ണ്ട് വി​​​ളി​​​പ്പി​​​ച്ചു.പി​​​ന്നാ​​​ലെ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഹി​​​ന്ദു മ​​​ത-​​​ധ​​​ർ​​​മ​​​കാ​​​ര്യ​​​മ​​​ന്ത്രി ര​​​മേ​​​ശി​​​നും വേ​​​ണ്ടി ഹ​​​രോ​​​ഹ​​​ര എ​​​ന്ന് വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച മ​​​ന്ത്രി എ​​​സ്. ര​​​മേ​​​ശ്, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കോ സ​​​ർ​​​ക്കാ​​​രി​​​നോ വ്യ​​​ക്തി​​​പൂ​​​ജ​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​യ​​​ക​​​രു​​​മാ​​​യി അ​​​ധി​​​കൃ​​​ത​​​ർ സം​​​സാ​​​രി​​​ക്കു​​​ക​​​യും ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഗാ​​​യ​​​ക​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യും ഭാ​​​വി​​​യി​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഹ​​​രോ​​​ഹ​​​ര വി​​​ളി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ടി​​​വി​​​കെ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. ഡി​​​എം​​​കെ​​​യും ബി​​​ജെ​​​പി​​​യും ഒ​​​രേ നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു.

ക്ഷേ​​​ത്ര​​​ത്തി​​​ലെ പു​​​ണ്യ​​​ച​​​ട​​​ങ്ങി​​​നെ രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണു ഡി​​​എം​​​കെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ന്ത്രി​​​ക്കും ക​​​മ്മി​​​ഷ​​​ണ​​​ർ​​​ക്കു​​​മെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ൻ​​​മ​​​ന്ത്രി പി. ​​​ഗീ​​​താ​​​ജീ​​​വ​​​ൻ, അ​​​ഹം​​​ഭാ​​​വ​​​ത്തി​​​ന്‍റെ പ​​​ര​​​കോ​​​ടി എ​​​ന്നാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

മു​​​രു​​​ക ഭ​​​ഗ​​​വാ​​​നെ സ്തു​​​തി​​​ക്കു​​​ന്ന ജ​​​പം രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ പു​​​ക​​​ഴ്ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഭ​​​ക്ത​​​രു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് വീ ​​​ദ ലീ​​​ഡേ​​​ഴ്സ് സ്ഥാ​​​പ​​​ക​​​ൻ കെ. ​​​അ​​​ണ്ണാ​​​മ​​​ലൈ പ​​​റ​​​ഞ്ഞു. മു​​​രു​​​ക ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ൽ സ്ക​​​ന്ദ​​​ഷ​​​ഷ്ഠി, തൈ​​​പ്പൂ​​​യം തു​​​ട​​​ങ്ങി​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ത​​​ർ ഉ​​​രു​​​വി​​​ടു​​​ന്ന പു​​​ണ്യ​​​ജ​​​പ​​​മാ​​​ണ് ‘ഹ​​​രോ​​​ഹ​​​ര’.

Latest News

Corehub Up