Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singular

മേ​തി​ൽ ഒ​റ്റ​യാ​ൻ വി​സ്മ​യം

മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലെ ആ​​​​ധു​​​​നി​​​​കാ​​​​ന​​​​ന്ത​​​​ര ഘ​​​​ട്ട​​​​ത്തി​​​​ലെ വേ​​​​റി​​​​ട്ട​​​​തും സ​​​​ങ്കീ​​​​ർ​​​​ണ​​​​വു​​​​മാ​​​​യ ശ​​​​ബ്ദ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് മേ​​​​തി​​​​ൽ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍റേ​​​​ത്. മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ എ​​​​ഴു​​​​ത്ത​​​​ച്ഛ​​​​ൻ പു​​​​ര​​​​സ്കാ​​​​രം ഈ ​​​​വ​​​​ർ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തും ഈ ‘ഒ​​​​റ്റ​​​​യാ​​​​ൻ’ ശ​​​​ബ്ദ​​​​ത്തി​​​​നാ​​​​ണ്. ജ​​​​ന​​​​പ്രി​​​​യ ആ​​​​ഖ്യാ​​​​ന​​​​രീ​​​​തി​​​​ക​​​​ളോ​​​​ട് സ​​​​ന്ധി​​​​ചെ​​​​യ്യാ​​​​തെ, ചി​​​​ന്ത​​​​യു​​​​ടെ​​​​യും ഭാ​​​​ഷ​​​​യു​​​​ടെ​​​​യും പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യ മേ​​​​തി​​​​ൽ മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലെ വി​​​​സ്മ​​​​യപ്ര​​​​തി​​​​ഭ​​​​യാ​​​​ണ്.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ഥാ​​​​ക​​​​ഥ​​​​ന രീ​​​​തി​​​​ക​​​​ളെ​​​​യും ആ​​​​ഖ്യാ​​​​ന മാ​​​​തൃ​​​​ക​​​​ക​​​​ളെ​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഉ​​​​ട​​​​ച്ചു​​​​വാ​​​​ർ​​​​ത്ത്, പു​​​​തി​​​​യൊ​​​​രു ദ​​​​ർ​​​​ശ​​​​ന​​​​വും ഭാ​​​​ഷ​​​​യും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ച എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം. കേ​​​​വ​​​​ല​​​​മാ​​​​യൊ​​​​രു ക​​​​ഥ പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം മ​​​​നു​​​​ഷ്യാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​യും യു​​​​ക്തി​​​​ക​​​​ളെ​​​​യും വേ​​​​റി​​​​ട്ടൊ​​​​രു ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ മേ​​​​തി​​​​ലി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​ട്ടു​​​​ണ്ട്. ശാ​​​​സ്ത്രം, ത​​​​ത്ത്വ​​​​ചി​​​​ന്ത, മ​​​​നഃ​​​​ശാ​​​​സ്ത്രം എ​​​​ന്നി​​​​വ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​യി സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് സ്വ​​​​ന്തം ശൈ​​​​ലി വെ​​​​ട്ടി​​​​ത്തു​​​​റ​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് മേ​​​​തി​​​​ലി​​​​നെ എ​​​​ഴു​​​​ത്ത​​​​ച്ഛ​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​തെ​​​​ന്നാണു ജൂ​​​​റി​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ശാ​​​​സ്ത്ര​​​​വും ത​​​​ത്ത്വ​​​​ചി​​​​ന്ത​​​​യും ഇ​​​​ഴ​​​​ചേ​​​​ർ​​​​ന്ന ആ​​​​ഖ്യാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ശൈ​​​​ലി​​​​ക​​​​ളെ നി​​​​രാ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണു മേ​​​​തി​​​​ൽ സാ​​​​ഹി​​​​ത്യ​​​​രം​​​​ഗ​​​​ത്തേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ല​​​​ഗ​​​​ണ​​​​ന​​​​യെ​​​​യും കാ​​​​ര്യ​​​​കാ​​​​ര​​​​ണ ബ​​​​ന്ധ​​​​ങ്ങ​​​​ളെ​​​​യും കാ​​​​റ്റി​​​​ൽ​​​​പ്പ​​​​റ​​​​ത്തു​​​​ന്ന ഒ​​​​രു സ​​​​വി​​​​ശേ​​​​ഷ ആ​​​​ഖ്യാ​​​​നശൈ​​​​ലി​​​​യാ​​​​ണു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഭൗ​​​​തി​​​​ക​​​​ശാ​​​​സ്ത്രം, ഗ​​​​ണി​​​​തം, ജ്യോ​​​​തി​​​​ശാ​​​​സ്ത്രം, ത​​​​ത്ത്വ​​​​ചി​​​​ന്ത എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്വാ​​​​ധീ​​​​നം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കൃ​​​​തി​​​​ക​​​​ളെ വേ​​​​റി​​​​ട്ട​​​​താ​​​​ക്കി. മേ​​​​തി​​​​ലി​​​​ന്‍റെ ഭാ​​​​ഷ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു മാ​​​​ത്രം എ​​​​ഴു​​​​താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

അ​​​​തു​​​​ മ​​​​റ്റാ​​​​ർ​​​​ക്കും പ​​​​ക​​​​ർ​​​​ത്താ​​​​ൻ പോ​​​​ലു​​​​മാ​​​​വി​​​​ല്ല. അ​​​​തി​​​​നു ശ്ര​​​​മി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടുപോ​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​ർ നി​​​​ര​​​​വ​​​​ധി. ല​​​​ളി​​​​ത​​​​മാ​​​​യ ആ​​​​ഖ്യാ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം വാ​​​​യ​​​​ന​​​​ക്കാ​​​​രെ ചി​​​​ന്തി​​​​പ്പി​​​​ക്കു​​​​ക​​​​യും ബൗ​​​​ദ്ധി​​​​ക​​​​മാ​​​​യി വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ ഭാ​​​​ഷ​​​​യാ​​​​ണ് മേ​​​​തി​​​​ലി​​​​ന്‍റേത്. കു​​​​റ​​​​ച്ചു​​​​കൂ​​​​ടി ല​​​​ളി​​​​ത​​​​മാ​​​​യി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തെ ഭൗ​​​​തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ​​​​യും മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സി​​​​ന്‍റെ​​​​യും ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യാ​​​​ക്കി അ​​​​ദ്ദേ​​​​ഹം മാ​​​​റ്റി എ​​​​ന്നു പ​​​​റ​​​​യാം.

അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെയും അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു. അത് എ​​​​ല്ലാ എ​​​​ഴു​​​​ത്തു​​​​കാ​​​​രും ചെ​​​​യ്യു​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ. പ​​​​ക്ഷേ, ഇ​​​​വി​​​​ടെ അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​നാ​​​​യി പി​​​​ന്തു​​​​ട​​​​ർ​​​​ന്ന​​​​ത് സാ​​​​ഹി​​​​ത്യ​​​യു​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ല, ശാ​​​​സ്ത്ര​​​​യു​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്നു​​​​മാ​​​​ത്രം.


1944 ജൂ​​​​ലൈ 24-ന് ​​​​പാ​​​​ല​​​​ക്കാ​​​​ട്ട് ജ​​​​നി​​​​ച്ച മേ​​​​തിലിന്‍റെ പഠനകാലം ചി​​​​റ്റൂ​​​​ർ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് കോ​​​​ള​​​​ജി​​​​ലും തൃ​​​​ശൂ​​​​ർ കേ​​​​ര​​​​ള​​​​വ​​​​ർ​​​​മ കോ​​​​ള​​​​ജി​​​​ലുമായിരുന്നു. പി​​​​ന്നീ​​​​ട് നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ ഷി​​​​പ്പിം​​​​ഗ് ക​​​​മ്പ​​​​നി​​​​യു​​​​ടെ കം​​​​പ്യൂ​​​​ട്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ചെ​​​​ന്നൈ​​​​യി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക ലേ​​​​ഖ​​​​ക​​​​നാ​​​​യും ജോ​​​​ലി ചെ​​​​യ്തു. ജ​​​​ന്തു​​​​സ്വ​​​​ഭാ​​​​വ​​​​ ശാ​​​​സ്ത്രനി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ബ്രി​​​​ട്ട​​​​നി​​​​ലെ എ​​​​ന്‍റ​​​​മോ​​​​ള​​​​ജി​​​​ക്ക​​​​ൽ സൊ​​​​സൈ​​​​റ്റി ജേ​​​​ണ​​​​ലു​​​​ക​​​​ളി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​രി​​​​ല്‍ കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ഡി​​​​സൈ​​​​ന്‍ ആ​​​​ന്‍​ഡ് ഡ്രാ​​​​ഫ്റ്റിം​​​​ഗ് കേ​​​​ന്ദ്ര​​​​വും അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി. ജീ​​​​വ​​​​ശാ​​​​സ്ത്ര​​​​വും കം​​​​പ്യൂ​​​​ട്ട​​​​റും സാ​​​​ഹി​​​​ത്യ​​​​വും ഒ​​​​രേ വ്യ​​​​ക്തി​​​​യി​​​​ല്‍ സം​​​​ഗ​​​​മി​​​​ച്ച​​​​തി​​​​ന്‍റെ ഫ​​​​ലം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ളി​​​​ലു​​​​ട​​​​നീ​​​​ളം കാ​​​​ണാം. കം​​​​പ്യൂ​​​​ട്ട​​​​ര്‍ മു​​​​ത​​​​ല്‍ പ്രാ​​​​ണി​​​​ക​​​​ള്‍ വ​​​​രെ​​​​യു​​​​ള്ള, പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​തെ​​​​ന്നു തോ​​​​ന്നു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​പ​​​​ഞ്ചം മേ​​​​തി​​​​ലി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​വും മ​​​​റ്റൊ​​​​ന്ന​​​​ല്ല.

മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ൽ അ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സൗ​​​​ന്ദ​​​​ര്യബോ​​​​ധ​​​​ങ്ങ​​​​ളെ മേ​​​​തി​​​​ൽ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തി. ശ​​​​രി​​​​ക്കും ​​​​പ​​​​റ​​​​ഞ്ഞാ​​​​ൽ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു എ​​​​ന്നു​​​​പ​​​​റ​​​​യാം. ഭ്രാ​​​​ന്ത​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​തു ചെ​​​​യ്ത​​​​ത്. നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സൗ​​​​ന്ദ​​​​ര്യ​​​​ശാ​​​​സ്ത്രം ത​​​​ക​​​​ർ​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല അ​​​​ദ്ദ​​​​ഹം ചെ​​​​യ്ത​​​​ത്. മ​​​​റ്റൊ​​​​ന്നി​​​​നെ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​മാ​​​​ത്രം സാ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ​​​​ത്. അ​​​​തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റേ​​​​തു​​​​ മാ​​​​ത്ര​​​​മാ​​​​യ ഒ​​​​രു രീ​​​​തി​​​​ശാ​​​​സ്ത്രം പ്ര​​​​യോ​​​​ഗി​​​​ച്ചു.

താ​​​​ന്‍ പ​​​​ഠി​​​​ച്ച​​​​തും അ​​​​റി​​​​ഞ്ഞ​​​​തു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ എ​​​​ഴു​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രി​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ത്.മേ​​​​തി​​​​ലി​​​​ന്‍റെ എ​​​​ഴു​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ര​​​​വ് ഒ​​​​രു വി​​​​മ​​​​ർ​​​​ശ​​​​ന​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ത്താം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി റി​​​​സ​​​​ൾ​​​​ട്ട് കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് വി​​​​ഖ്യാ​​​​ത ക​​​​ഥാ​​​​കാ​​​​ര​​​​ൻ പൊ​​​​ൻ​​​​കു​​​​ന്നം വ​​​​ർ​​​​ക്കി​​​​യു​​​​ടെ ‘എ​​​​ന്‍റെ വ​​​​ഴി​​​​ത്തി​​​​രി​​​​വ്’ എ​​​​ന്ന ആ​​​​ത്മ​​​​ക​​​​ഥ മേ​​​​തി​​​​ൽ വാ​​​​യി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് അതിനെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ട് ലേ​​​​ഖ​​​​ന​​​​മെ​​​​ഴു​​​​തി. ആ​​​​ദ്യം അ​​​​തു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് മ​​​​ന​​​​സു​​​​മാ​​​​റി അ​​​​ദ്ദേ​​​​ഹം അ​​​​തു ന​​​​വ​​​​യു​​​​ഗം വാ​​​​രി​​​​ക​​​​യ്ക്ക് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യും അ​​​​തു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്തു.

അ​​​​തും വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ. പൊ​​​​ൻ​​​​കു​​​​ന്നം വ​​​​ർ​​​​ക്കി​​​​യെ​​​​ന്ന​​​​അ​​​​തി​​​​കാ​​​​യ​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ധൈ​​​​ര്യം കാ​​​​ട്ടി​​​​യ​​​​തി​​​​ലൂ​​​​ടെ മേ​​​​തി​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു. പി​​​​ന്നീ​​​​ട്, മേ​​​​തി​​​​ൽ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്ന​​​​പേ​​​​ര് മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ നെ​​​​ടും​​​​തൂ​​​​ണാ​​​​യി മാ​​​​റി​​​​യെ​​​​ന്ന​​​​ത് ച​​​​രി​​​​ത്രം. പ​​​​തി​​​​നെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ എ​​​​ഴു​​​​തി​​​​യ ‘ഒ​​​​ക്ടോ​​​​പ്പ​​​​സി​​​​ന്‍റെ ശ​​​​വം’എ​​​​ന്ന ക​​​​ഥ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ മേ​​​​തി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടു​​​​തു​​​​ട​​​​ങ്ങി​​​​യെ​​​​ന്നു പ​​​​റ​​​​യാം. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യ ക​​​​ഥാ​​​​ക​​​​ഥ​​​​ന രീ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പൂ​​​​ർ​​​​ണ​​​​മാ​​​​യും മാ​​​​റി ചി​​​​ന്തി​​​​ക്കാ​​​​നും പു​​​​തി​​​​യൊ​​​​രു ആ​​​​ഖ്യാ​​​​നവ​​​​ഴി വെ​​​​ട്ടി​​​​ത്തു​​​​റ​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ ​​​​പ്രാ​​​​യ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ ക​​​​ഴി​​​​ഞ്ഞു എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ഈ ​​​​ര​​​​ച​​​​ന.

ക​​​​ഥ​​​​പ​​​​റ​​​​ച്ചി​​​​ലി​​​​ന്‍റെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യ ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ളെ​​​​യും ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും കാ​​​​റ്റി​​​​ൽ​​​​പ്പ​​​​റ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് മേ​​​​തി​​​​ലി​​​​ന്‍റെ ആ​​​​ദ്യ നോ​​​​വ​​​​ലാ​​​​യ ‘സൂ​​​​ര്യ​​​​വം​​​​ശം’ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തു​​​​വ​​​​രെ മ​​​​ല​​​​യാ​​​​ളി​​​​ക്ക് പ​​​​രി​​​​ചി​​​​ത​​​​മ​​​​ല്ലാ​​​​ത്ത നോ​​​​ൺ-​​​​ലീ​​​​നി​​​​യ​​​​ർ ആ​​​​ഖ്യാ​​​​ന രീ​​​​തി​​​​യാ​​​​ണ് മേ​​​​തി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്. അ​​​​താ​​​​യ​​​​ത് കൃ​​​​ത്യ​​​​മാ​​​​യ തു​​​​ട​​​​ക്ക​​​​വും മ​​​​ധ്യ​​​​വും ഒ​​​​ടു​​​​ക്ക​​​​വു​​​​മു​​​​ള്ള പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ഥാ​​​​രീ​​​​തി​​​​ക്ക് പ​​​​ക​​​​രം ചി​​​​ത​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് ‘സൂ​​​​ര്യം​​​​വ​​​​ശം’ വാ​​​​യ​​​​ന​​​​ക്കാ​​​​ര​​​​നോ​​​​ടു സം​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ര​​​​ണ്ടാ​​​​മ​​​​ത്തെ നോ​​​​വ​​​​ലാ​​​​യ ‘ബ്രാ’​​​​യി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്പോ​​​​ൾ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ഥാ​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും വാ​​​​യ​​​​നാ​​​​ശീ​​​​ല​​​​ങ്ങ​​​​ളെ​​​​യും ബോ​​​​ധ​​​​പൂ​​​​ർ​​​​വം ത​​​​ച്ചു​​​​ട​​​​യ്ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങി​​​​ത്തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മേ​​​​തി​​​​ലി​​​​നെ​​​​യാ​​​​ണു കാ​​​​ണാ​​​​നാ​​​​വു​​​​ക. ആ​​​​ധു​​​​നി​​​​കാ​​​​ന​​​​ന്ത​​​​ര മ​​​​ല​​​​യാ​​​​ള സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​റി​​​​ട്ട ആ​​​​ഖ്യാ​​​​ന പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ‘ബ്രാ’ ​​​​യെ​​​​ന്ന ചെ​​​​റു​​​​നോ​​​​വ​​​​ലെ​​​​ന്ന് നി​​​​സം​​​​ശ​​​​യം പ​​​​റ​​​​യാം.

മേ​​​​തി​​​​ൽ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ക​​​​ഥ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും മാ​​​​ത്ര​​​​മ​​​​ല്ല, ക​​​​വി​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സാ​​​​ഹി​​​​ത്യ​​​​ലോ​​​​ക​​​​ത്ത് സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​വി​​​​താ സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളെ​​​​യും വ​​​​രി​​​​ക​​​​ളു​​​​ടെ താ​​​​ള​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​ട​​​​ച്ചു​​​​ക​​​​ള​​​​യു​​​​ന്ന​​​​താ​​​​ണ് മേ​​​​തി​​​​ലി​​​​ന്‍റെ കാ​​​​വ്യ​​​​ലോ​​​​കം. നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലും ക​​​​ഥ​​​​ക​​​​ളി​​​​ലും കാ​​​​ണു​​​​ന്ന മേ​​​​തി​​​​ൽ സ്റ്റൈ​​​​ൽ ക​​​​വി​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ണാ​​​​നാ​​​​വും. സാ​​​​ധാ​​​​ര​​​​ണ ക​​​​വി​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു തി​​​​ക​​​​ച്ചും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ദാ​​​​ർ​​​​ശ​​​​നി​​​​ക ത​​​​ല​​​​ങ്ങ​​​​ളാ​​​​ണ് മേ​​​​തി​​​​ൽ ക​​​​വി​​​​ത​​​​ക​​​​ളു​​​​ടെ കാ​​​​ത​​​​ൽ. ശാ​​​​സ്ത്രം, ഭൗ​​​​തി​​​​ക​​​​ശാ​​​​സ്ത്രം, ജ്യോ​​​​തി​​​​ശാ​​​​സ്ത്രം, ത​​​​ത്ത്വ​​​​ചി​​​​ന്ത, പ്ര​​​​പ​​​​ഞ്ചര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​വി​​​​ത​​​​ക​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളാ​​​​യി ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു.

മേ​​​​തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും എ​​​​ഴു​​​​ത്തി​​​​നെ ഒ​​​​രു ല​​​​ളി​​​​ത​​​​വി​​​​നോ​​​​ദ​​​​മാ​​​​യി ക​​​​ണ്ടി​​​​ട്ടി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ആ​​​​ദ്യകൃ​​​​തി​​​​യി​​​​ലൂ​​​​ടെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശ്ര​​​​മി​​​​ച്ച ര​​​​ച​​​​നാ​​​​ശൈ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​ണു​​​​വി​​​​ടെ മാ​​​​റാ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. തു​​​​ട​​​​ക്ക​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ല്പം പ്ര​​​​യാ​​​​സ​​​​ക​​​​ര​​​​മെ​​​​ന്ന് തോ​​​​ന്നാ​​​​മെ​​​​ങ്കി​​​​ലും ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള വാ​​​​യ​​​​ന ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് എ​​​​ക്കാ​​​​ല​​​​ത്തും അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് മേ​​​​തി​​​​ലി​​​​ന്‍റെ ര​​​​ച​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ശാ​​​​സ്ത്ര​​​​വും ക​​​​ല​​​​യും സാ​​​​ഹി​​​​ത്യ​​​​വും ഒ​​​​രു​​​​പോ​​​​ലെ സം​​​​ഗ​​​​മി​​​​ക്കു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കൃ​​​​തി​​​​ക​​​​ൾ മ​​​​ല​​​​യാ​​​​ള ആ​​​​ധു​​​​നി​​​​ക സാ​​​​ഹി​​​​ത്യ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ഒ​​​​രു ഏ​​​​ടാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

Latest News

Corehub Up