Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sink

Kottayam

വീ​ണ്ടും മു​ങ്ങി പാ​ല​ങ്ങ​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ഇ​ന്ന​ലെ നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും പു​ല​ർ​ച്ചെ പെ​യ്ത മ​ഴ​യി​ൽ പ​ഴ​യി​ടം കോ​സ്‌​വേ ഉ​ൾ​പ്പെ​ടെ ചെ​റി​യ പാ​ല​ങ്ങ​ളെ​ല്ലാം വീ​ണ്ടും വെ​ള്ള​ത്തി​ൽ മു​ങ്ങി. ചി​റ്റാ​ർ പു​ഴ​യി​ലും മ​ണി​മ​ല​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് പാ​ല​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ വീ​ണ്ടും മ​ഴ ശ​ക്തി പ്രാ​പി​ച്ചു.

115 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 115 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 82, പാ​റ​ത്തോ​ട് - അ​ഞ്ച്, ചി​റ​ക്ക​ട​വ് - 12, മ​ണി​മ​ല - 16 എ​ന്നി​ങ്ങ​നെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 115 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

കു​ന്നി​ൻ ചെ​രു​വു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ദു​ർ​ബ​ല​മാ​യ റോ​ഡു​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും കൂ​ടു​ത​ൽ ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ആ​റു​ക​ളി​ലും തോ​ടു​ക​ളി​ലും അ​രു​വി​ക​ളി​ലും കു​ത്തൊ​ഴു​ക്കി​നു കു​റ​വു​ണ്ടാ​യെ​ങ്കി​ലും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. മ​ഴ​യു​ടെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ റ​വ​ന്യു വ​കു​പ്പും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റ് ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കു​ന്ന​തു​വ​രെ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ എ​ട്ട് ക്യാ​ന്പു​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ എ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി 209 പേ​ർ താ​മ​സി​ച്ചു വ​രു​ന്നതായി അധികർ അറിയിച്ചു. എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ കൊ​ര​ട്ടി​യി​ൽ കെ​ടി​ഡി​സി​യു​ടെ പി​ൽ​ഗ്രിം സെ​ന്‍റ്റി​ലാ​ണ് ഇ​ന്ന​ലെ പു​തി​യ ക്യാ​ന്പ് തു​ട​ങ്ങി​യ​ത്. ഇ​വി​ടേ​ക്ക് എ​ട്ട് കു​ടും​ബ​ങ്ങ​ളി​ലെ 14 പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. 73 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 96 സ്ത്രീ​ക​ളും 77 പു​രു​ഷ​ൻ​മാ​രും 19 പെ​ൺ​കു​ട്ടി​ക​ളും 17 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 53 പേ​രും മൂ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രും മൂ​ന്ന് കി​ട​പ്പു രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടും.

എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ലെ കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് സ്കൂ​ൾ, വി​ല്ല​ണി വി.​എ​സ്‌. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, മാ​നി​ടം​കു​ഴി അ​ങ്ക​ണ​വാ​ടി, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഏ​ന്ത​യാ​ർ ജെ​ജെ മ​ർ​ഫി മെ​മ്മോ​റി​യ​ൽ സ്കൂ‌​ൾ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ട​ക്ക​യം സി​എം​എ​സ് എ​ൽ​പി സ്‌​കൂ​ൾ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ഡി​സി ഹാ​ൾ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​വ​ള്ളി കാ​വും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, എ​രു​മേ​ലി വ​ട​ക്കു വി​ല്ലേ​ജി​ൽ മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up