സെന്റ് ലൂയിസ് (യുഎസ്): 2026 സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയ്ക്കു രണ്ടാം ജയം.
ഡച്ച് താരം ജോര്ഡന് വാന്‍ ഫോറസ്റ്റിനെ നാലാം റൗണ്ടില്‍ പ്രഗ്നാനന്ദ കീഴടക്കി. ടൂര്‍ണമെന്റ് ടേബിളില്‍ 2.5 പോയിന്റുമായി ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തുമെത്തി.
അമേരിക്കയുടെ വെസ്ലി സൊയാണ് (മൂന്നു പോയിന്റ്) ടേബിളില്‍ ഒന്നാം സ്ഥാനത്ത്.