Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siraj

പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നാ​രോ​പി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം

ചി​​​റ്റൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ പ്രേ​​​ത​​​ബാ​​​ധ​​​യു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു​ വി​​​ശ്വ​​​സി​​​പ്പി​​​ച്ച് വീ​​​ട്ടി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ.

മ​​​ല​​​പ്പു​​​റം പൂ​​​ക്കോ​​​ട്ടൂ​​​ർ വാ​​​ഴ​​​യി​​​ൽ വീ​​​ട്ടി​​​ൽ എം. ​​​സി​​​റാ​​​ജ് (43) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.അ​​​ഞ്ചാം​​​മൈ​​​ലി​​​ലെ കു​​​ന്ന​​​ങ്കാ​​​ട്ടു​​​പ​​​തി​​​യി​​​ൽ ഫാം ​​​നോ​​​ക്കി​​​ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ​​​താ​​​ണ് പ്ര​​​തി.

പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​യു​​​ടെ 16 വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ​​​ക്കു പ്രേ​​​ത​​​ബാ​​​ധ​​​യു​​​ണ്ടെ​​​ന്നും അ​​​ത് ഒ​​​ഴി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​പ​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്നും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​ണു സി​​​റാ​​​ജ് പെ​​​ൺ​​​കു​​​ട്ടി​​​യെ കു​​​ന്ന​​​ങ്കാ​​​ട്ടു​​​പ​​​തി​​​യി​​​ലെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.

അ​​​വി​​​ടെ​​​വ​​​ച്ച് പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി.
പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചി​​​റ്റൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

പോ​​​ക്സോ നി​​​യ​​​മം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Latest News

Corehub Up