Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sita

ഹി​ന്ദി പോ​ലും അ​റി​യി​ല്ലാ​ത്ത ഇ​വ​രാ​ണോ സീ​ത​യാ​കു​ന്ന​ത്; സാ​യി പ​ല്ല​വി​ക്കെ​തി​രെ വി​മ​ർ​ശ​നം

ബോ​ളി​വു​ഡ് ചി​ത്രം രാ​മാ​യ​ണ​ത്തി​ൽ സീ​ത​യാ​യി വേ​ഷ​മി​ടാ​നൊ​രു​ങ്ങു​ന്ന ന​ടി സാ​യ് പ​ല്ല​വി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു. ന​ടി​ക്ക് ഹി​ന്ദി സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന​താ​ണ് ഒ​രു വി​ഭാ​ഗ​ത്തെ ചൊ​ടു​പ്പി​ച്ച​ത്.

ഏ​ക് ദി​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ സാ​യ് പ​ല്ല​വി ഹി​ന്ദി സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ​താ​ണ് കാ​ര​ണം.

ആ​മി​ർ ഖാ​ൻ നി​ർ​മി​ച്ച് ജു​നൈ​ദ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഏ​ക് ദി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക് ദി​ൻ കി ​മെ​ഹ്ഫി​ൽ എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വേ​ദി​യി​ലു​ള്ള​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ ത​നി​ക്ക് ഹി​ന്ദി അ​ത്ര വ​ശ​മി​ല്ലെ​ന്ന് സാ​യ് പ​ല്ല​വി തു​റ​ന്നു സ​മ്മ​തി​ച്ചി​രു​ന്നു.

ചി​രി​ച്ചു​കൊ​ണ്ട് ല​ളി​ത​മാ​യ രീ​തി​യി​ലാ​ണ് താ​രം ഇ​ത് പ​റ​ഞ്ഞ​തെ​ങ്കി​ലും, വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വി​മ​ർ​ശ​ക​ർ ഇ​ത് ആ​യു​ധ​മാ​ക്കു​ക​യാ​യി​രു​ന്നു.
 
‘‘അ​ടി​സ്ഥാ​ന​പ​ര​മാ​യ ഹി​ന്ദി വാ​ക്കു​ക​ൾ പോ​ലും സം​സാ​രി​ക്കാ​ൻ അ​റി​യാ​ത്ത സാ​യ് പ​ല്ല​വി​യാ​ണോ സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്?’’​എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ചോ​ദ്യം.

ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി​ക്ക് വേ​ണ്ടി മ​റ്റാ​രെ​ങ്കി​ലും ഡ​ബ്ബ് ചെ​യ്യേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ചി​ല​ർ പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം, ന​ടി​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ഭി​ന​യ​വും ഭാ​ഷാ വൈ​ദ​ഗ്ധ്യ​വും ര​ണ്ട​ല്ലേ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. 

‘‘ക​ത്രീ​ന കൈ​ഫും ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സും വ​ർ​ഷ​ങ്ങ​ളാ​യി ബോ​ളി​വു​ഡി​ൽ നി​ൽ​ക്കു​ന്ന​ത് ഹി​ന്ദി അ​റി​യാ​തെ​യ​ല്ലേ? അ​ന്ന് ഇ​ല്ലാ​ത്ത എ​ന്ത് പ്ര​ശ്ന​മാ​ണ് ഇ​പ്പോ​ൾ സാ​യ് പ​ല്ല​വി​യു​ടെ കാ​ര്യ​ത്തി​ലു​ള്ള​ത്?’’ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​ന്നു.

ഗാ​യ​ക​ർ അ​ന്യ​ഭാ​ഷ​ക​ളി​ൽ പാ​ടു​ന്ന​ത് പോ​ലെ ന​ടീ​ന​ട​ന്മാ​ർ​ക്ക് ഡ​യ​ലോ​ഗു​ക​ൾ മ​നഃ​പാ​ഠ​മാ​ക്കി കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും, അ​ഭി​മു​ഖ​ങ്ങ​ളി​ൽ സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഒ​രു പോ​രാ​യ്മ​യ​ല്ലെ​ന്നും സി​നി​മാ പ്രേ​മി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up