Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Site Identified

Pathanamthitta

എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​ന് നെ​ടു​മ​ണ്ണി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി

അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​നാ​യി നെ​ടു​മ​ൺ ഭാ​ഗ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി. സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും.

പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് പു​തി​യ സ്ഥ​ലം വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​റെ​ക്കാ​ല​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ൽ കൈ​ത​പ്പ​റ​മ്പി​ലു​ള്ള എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​ലും പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഏ​നാ​ത്ത് ച​ന്ത​യി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി ബി.​ആ​ർ. ല​ക്ഷ്മി, പ്ലാ​ൻ ക്ല​ർ​ക്ക് സു​നി​ൽ, റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ സി​നി​ജ, ജീ​വ​ന​ക്കാ​രാ​യ സ​രി​ത, സൂ​ര​ജ്, ബി​ജു, ഷൈ​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up