Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SivinJohny

ജര്‍മനിയിലെ ഫ്‌ളാറ്റിലെ തീപിടിത്തം: നാടിനെയാകെ ദുഖത്തിലാഴ്ത്തി സിവിന്‍ ജോണിയുടെ മരണം

കാലടി: നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ജോലി തേടി ജര്‍മനിയിലേക്ക് പോയ യുവാവിന്‍റെ മരണം. പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ബൊഹുമിലെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്‍റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികളാണ് മരണപ്പെട്ടത്.

കാലടി സ്വദേശി മാണിക്കമംഗലം തോട്ടകം കോനൂരാന്‍ ജോണി മകന്‍ സിവിന്‍ ജോണി (27) ഒരു മാസം മുമ്പാണ് ജോലിക്കായി ജര്‍മനിയിലേക്ക് പോയത്. ജര്‍മനിയില്‍ പഠിക്കുന്ന സഹോദരന്‍ സാല്‍വിന്‍റെ താമസസ്ഥലത്താണ് സിവിന്‍ കുറച്ച് ദിവസങ്ങളോളം താമസിച്ചത്. ഞായറാഴ്ചയാണ് സിവിന്‍ ഈ അപ്പാര്‍ട്ട്‌മെന്‍റില്‍ താമസത്തിനെത്തിയത്. മാതാവ്: പരേതയായ ലിസി, സഹോദരി: സിമി (അയര്‍ലൻഡ്).

മൃതദേഹം ഉടന്‍ വീട്ടിലെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി സിവിന്‍റെ വീട് നന്ദര്‍ശിച്ച ബെന്നി ബഹ്നാന്‍ എംപി പറഞ്ഞു. സര്‍ക്കാര്‍ നോര്‍ക്ക വഴി ബന്ധപ്പെട്ടിട്ടുണ്ട്. മലയാളി അസോസിയേഷനുമായും മറ്റും ബന്ധപ്പെട്ടിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നാലു ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എംപി പറഞ്ഞു.

അതേസമയം, ഇടുക്കി സ്വദേശിനി നോവ സാബു (26), കൊല്ലം സ്വദേശിനി അഞ്ജലി (25) എന്നിവരാണ് മരണപ്പെട്ട മറ്റ് രണ്ടുപേര്‍. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്‍റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുമ്പാണ് നോവ ജര്‍മനിക്ക് പോയത്.

നോവ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ആസൂത്രിതമാണെന്ന് കണ്ടെത്തിയതോടെ ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന റുമേനിയന്‍ സ്വദേശിയായ 41കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Latest News

Corehub Up