Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Buses

Ernakulam

നി​യ​മ​ലം​ഘ​നം: ആ​റ് ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തൃ​പ്പൂ​ണി​ത്തു​റ: യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും വി​ധം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ൾ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബസിന്‍റെ വാതിൽ തു​റ​ന്നി​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ​തും അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച​തു​മാ​യ ആ​റ് ബ​സു​ക​ളാ​ണ് ഹി​ൽ​പാ​ല​സ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സു​ക​ളി​ൽ ര​ണ്ട് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​.
പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ തൃപ്പൂണിത്തുറ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​നു മു​ന്നിലും ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ലു​മാ​ണ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്നത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കോ​ട​തി വ​ഴി​യേ വി​ട്ടു ന​ൽ​കൂ​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കാ​ക്ക​നാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ന​ഗ​ര​ത്തി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up