Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Months

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​റു മാ​സം

ക​രു​ണാ​ക​ര​നെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യെയും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഭ​ര​ണശൈ​ലി​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ വേ​​​ഗ​​വും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ജ​​​ന​​​കീ​​​യ​​​ത​​​യും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഭ​​​ര​​​ണ​​ശൈ​​​ലി​​​യാ​​​ണ് അ​​​തേ ക​​​സേ​​​ര​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​നും പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. ഭ​​​ര​​​ണ​​നേ​​​ട്ട​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കാ​​​ൻ ഫ​​​യ​​​ൽനീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഐ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ശ്ര​​​മി​​​ച്ചു​​വ​​​രു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ചു​​​വ​​​പ്പു​​​നാ​​​ട​​​യി​​​ൽ കു​​​രു​​​ങ്ങി​​​ക്കി​​​ട​​​ക്കാ​​​ത്ത ഫ​​​യ​​​ൽനീ​​​ക്ക​​​ത്തി​​​നാ​​​യി സ​​​ര​​​ൾ കേ​​​ര​​​ള അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും കൊ​​​ണ്ടു​​​വ​​​ന്നു.

അ​​​തോ​​​ടൊ​​​പ്പം, ത​​​ന്നെ കാ​​​ണാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​രെ ചേ​​​ർ​​​ത്തു​​നി​​​ർ​​​ത്തി​ മ​​​ന​​​സ​​​ലി​​​വോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ സാ​​​ധി​​​ച്ചു ന​​​ൽ​​​കു​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ജ​​​ന​​​കീ​​​യ​​​ത​​​യും വി.​​​ഡി. സ​​​തീ​​​ശ​​​നൊ​​​പ്പ​​​മു​​​ണ്ട്. ഏ​​​ത് ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ലും അ​​​ലി​​​ഞ്ഞു​​ചേ​​​ർ​​​ന്നും സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്തും, കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഫോ​​​ണ്‍ വാ​​​ങ്ങി സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്തു കൊ​​​ടു​​​ത്തും മു​​​ന്നേ​​​റു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ ശൈ​​​ലി. മു​​​ൻ​​​പു​​​ള്ള 10 വ​​​ർ​​​ഷ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഒ​​​പ്പം ചേ​​​ർ​​​ന്നു​​നി​​​ൽ​​​ക്കാ​​​ൻ ജ​​​ന​​​ത്തി​​​ര​​​ക്കാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, അ​​​ക​​​റ്റിനി​​​ർ​​​ത്തേ​​​ണ്ട​​​വ​​​രെ ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്നെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വു​​​മു​​​യ​​​രു​​​ന്നു.

നേ​​​ട്ട​​​ങ്ങ​​​ൾ

സാ​​​മ്പ​​​ത്തി​​​കനി​​​ലച​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ജ​​​യം

ധ​​​ന​​​മ​​​ന്ത്രികൂ​​​ടി​​​യാ​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള മു​​​ഖ്യ നേ​​​ട്ട​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​യ സാ​​​മ്പ​​ത്തി​​​കനി​​​ല ച​​​ലി​​​പ്പി​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ വി​​​ജ​​​യ​​​മാ​​​ണ്. ഓ​​​ണ​​​ക്കാ​​​ല​​​ത്തു തു​​​ട​​​ങ്ങി​​​യ വി​​​പ​​​ണി​​​യെ ച​​​ലി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നോ​​​ട് അ​​​ടു​​​ക്കു​​​മ്പോ​​​ഴും തു​​​ട​​​രു​​​ന്ന​​​താ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ അ​​​ട​​​ക്കം പ്ര​​​തി​​​മാ​​​സം 1000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​നാ​​​യി.
നി​​​കു​​​തി​​​ക​​​ളും ഫീ​​​സു​​​ക​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​തെ​​​യാ​​​ണ് ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഖ​​​ജ​​​നാ​​​വി​​​നെ ഉ​​​ണ​​​ർ​​​ത്തു​​​ന്ന​​​ത്. നി​​​കു​​​തിവ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​മാ​​​യി രാ​​​ജ്യ​​​ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ മു​​​ന്നേ​​​റാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ​​​ത് സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മേ​​​കു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഏ​​​റ്റുമു​​​ട്ട​​​ലി​​​നില്ലെന്ന ന​​​യ​​​മാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​ത്. ഒ​​​പ്പം രാ​​​ഷ്‌​​ട്രീ​​​യ വി​​​യോ​​​ജി​​​പ്പു​​​ക​​​ളി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ തു​​​ട​​​രും.

മു​​​ട​​​ക്കാ​​​തെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തു​​​ക​​​യും

അ​​​ടി​​​സ്ഥാ​​​നവ​​​ർ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ത​​​ൽ​​​സ​​​മ​​​യം​​ത​​​ന്നെ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ആ​​​റു​​​മാ​​​സ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ തു​​​ട​​​രു​​​ന്ന​​​ത്. ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ, അ​​​ങ്ക​​​ണ​​​വാ​​​ടി, ആ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു​​​ള്ള ബ​​​ത്ത​​​ക​​​ളും പെ​​​ൻ​​​ഷ​​​നു​​​ക​​​ളും മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള പ്രി​​​യ​​​ദ​​​ർ​​​ശ​​​നി സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യ്ക്കു പ്ര​​​തി​​​മാ​​​സം ചെ​​​ല​​​വാ​​​കു​​​ന്ന 80 കോ​​​ടി​​​യോ​​​ളം രൂ​​​പ അ​​​ത​​​തു മാ​​​സം​​ത​​​ന്നെ കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കു​​​ന്നു. പ​​​ര​​​മാ​​​വ​​​ധി ക്ഷേ​​​മ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളൊ​​​ന്നും കു​​​ടി​​​ശി​​​ക ഇ​​​ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നാ​​ണ് ന​​യം. മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ കു​​​ടി​​​ശി​​​ക കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വ​​​രു​​​ന്നു.

ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നാം നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​റു​​​മാ​​​സം ഇ​​​ന്നു പൂ​​​ർ​​​ത്തി​​​യാ​​​കു​​മ്പോ​​​ൾ മൂ​​​ന്നാം നി​​​യ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​ചേ​​​ർ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്. വ​​​യോ​​​ജ​​​ന​​​ക്ഷേ​​​മം അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​വ​​​ധി ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കി. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വ​​​കു​​​പ്പു രൂ​​​പീ​​​ക​​​രി​​​ച്ചു. ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ അ​​​ടി​​​മു​​​ടി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​യി വി​​​ദേ​​​ശ-സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പടെ ബി​​​ല്ലു​​​ക​​​ൾ വ​​​രാ​​​നി​​​രി​​​ക്കു​​​ന്നു. മി​​​ഷ​​​ൻ സ​​​മു​​​ദ്ര ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ലാ​​​ക്കാ​​​നാ​​​യെ​​​ന്ന് അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു.

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ ജീ​​​വ സു​​​യാ​​​ത്ര

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യ്ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ജീ​​​വ സു​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​ക്കും സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്ക​​​മി​​​ട്ടുക​​​ഴി​​​ഞ്ഞു. ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക്കാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

കോ​​​ട്ട​​​ങ്ങ​​​ൾ

ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​ർ​​​വാ​​​ധി​​​പ​​​ത്യം

ജ​​​ന​​​കീ​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ അ​​​ട​​​ക്കം ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​ർ​​​വാ​​​ധി​​​പ​​​ത്യ​​​മെ​​​ന്ന ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ആ​​​റുമാ​​​സ​​​ത്തെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന കോ​​​ട്ട​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണം, റ​​​വ​​​ന്യു, പൊ​​​ലി​​​സ്, വൈ​​​ദ്യു​​​തി തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ലും എ​​​ക്സൈ​​​സ് പോ​​​ലു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ ഏ​​​കാ​​​ധി​​​പ​​​ത്യ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ക​​​ട​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്താ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ച​​​വി​​​ട്ടി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തും മ​​​റു​​​ക​​​ണ്ടം ചാ​​​ടു​​​ന്ന​​​തും. എ​​​ന്നാ​​​ൽ, ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തു​​​ട​​​ക്ക​​​കാ​​​ലം മു​​​ത​​​ൽ ഇ​​​തു പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​വെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ശ​​​ക്തം. ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളെ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​മാ​​​ർ​​​ക്കും ക​​​ഴി​​​യു​​​ന്നി​​​ല്ല.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ഇ​​​ട​​​ത് അ​​​നു​​​ഭാ​​​വ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കൈ​​​പ്പി​​​ടി​​​യി​​​ലാ​​​യെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളും ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.
ഇ​​​വി​​​ടെ​​​യും പു​​​റ​​​ത്താ​​​കു​​​ന്ന​​​തു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ്. ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന താ​​​ഴേ​​​ത്ത​​​ട്ടി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​ല​​​യ്ക്കു നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ വ​​​ലി​​​യ പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്ന​​​താ​​​ണ് കേ​​​ര​​​ള ച​​​രി​​​ത്രം കാ​​​ട്ടി​​​ത്ത​​​രു​​​ന്ന​​​ത്.

കോ​​​ണ്‍​ഗ്ര​​​സി​​​ലെ​​​യും യു​​​ഡി​​​എ​​​ഫിലെ​​​യും അ​​​നൈ​​​ക്യം

കോ​​​ണ്‍​ഗ്ര​​​സിലെ​​​യും യു​​​ഡി​​​എ​​​ഫി​​​ലെയും അ​​​നൈ​​​ക്യം ഒ​​​രു​​​പ​​​രി​​​ധി വ​​​രെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​മേ​​​ജി​​​നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ൾ വി​​​യ​​​ർ​​​പ്പും ര​​​ക്ത​​​വും ന​​​ൽ​​​കി പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ക​​​സേ​​​ര​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ഴും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ർ ഇ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ബോ​​​ർ​​​ഡ്- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ങ്ങ​​​ൾ വീ​​​തി​​​ച്ചു ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യവി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​ല​​​ത​​​വ​​​ണ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. കെ​​​പി​​​സി​​​സി​​​ക്ക് അ​​​ധ്യ​​​ക്ഷ​​​നി​​​ല്ലാ​​​ത്ത​​​താ​​​ണ് വീ​​​തം​​വ​​​യ്പ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട്. സ​​​ർ​​​ക്കാ​​​രി​​​ന് ഹ​​​ണി​​​മൂ​​​ണ്‍ പീ​​​രി​​​യ​​​ഡ് പോ​​​ലും ന​​​ൽ​​​കാ​​​തെ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

ആ​​​റു​​​മാ​​​സ​​​മാ​​​യി​​​ട്ടും ന​​​യ​​​മി​​​ല്ലാ​​​തെ മ​​​ദ്യം വി​​​ള​​​മ്പ​​​ൽ

ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി ആ​​​റു​​​മാ​​​സ​​​മാ​​​യി​​​ട്ടും പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കും അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നു. എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ക്സൈ​​​സ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​ദ്യ​​​ലോ​​​ബി​​​യും ചേ​​​ർ​​​ന്ന് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​കാ​​​ത്ത​​​തി​​​ലെ അ​​​തൃ​​​പ്തി തു​​​റ​​​ന്നുപ​​​റ​​​ഞ്ഞ് മ​​​ന്ത്രി​​​യും നീ​​​ങ്ങു​​​ന്നു. മ​​​ദ്യ​​​ന​​​യ ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫ് യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ് ന​​​യരൂ​​​പീ​​​ക​​​രണത്തിന് ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്.

വൈ​​​ദ്യു​​​തി ഷോ​​​ക്ക്

വൈ​​​ദ്യു​​​തിക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നാ​​​കെ ഷോ​​​ക്കേ​​​റ്റ അ​​​വ​​​സ്ഥ​​​യാ​​​ണ്. വൈ​​​ദ്യു​​​തിക്ഷാ​​​മം മു​​​ത​​​ൽ വൈ​​​ദ്യു​​​തിവാ​​​ങ്ങ​​​ൽ വ​​​രെ ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ ലൈ​​​നി​​​ലാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​ന്നു പ​​​റ​​​യു​​​ന്നു, വൈ​​​ദ്യു​​​തിമ​​​ന്ത്രി തി​​​രു​​​ത്തു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷം കൂ​​​ടി വി​​​വാ​​​ദ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​തോ​​​ടെ വൈ​​​ദ്യു​​​തി ഇ​​​നി​​​യും ഏ​​​റെനാ​​​ൾ ക​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്.

Latest News

Corehub Up