Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Accused Remanded

Thiruvananthapuram

കോ​വ​ളം സ്പാ ​പീ​ഡ​ന​ കേസ് ആ​റ് പ്ര​തി​ക​ൾ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​കേ​സി​ൽ റി​മാ​ൻഡി​ലാ​യി​രു​ന്ന ആ​റ് പ്ര​തി​ക​ളെ പൊലിസ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

ജെ​ല്ലാ ഗോ​പി, സ​ജി​ത്ത് കു​മാ​ർ, നി​ഷാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​യ, ബാം​ഗ്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പൊലിസ് ശേ​ഖ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം ചെയ്തത്.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പൊലിസ്് സ്ഥി​രീ​ക​രി​ച്ചു. സി​റ്റി പൊലി സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി.കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​ന്ത്ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Latest News

Corehub Up