കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽനിന്ന് ഇന്നലെ ആറു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി-1 പദ്ധതിയുടെ ഓഡിറ്റ് -3 തുരങ്കത്തിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തെരച്ചിൽ തുടരുകയാണ്.
തുരങ്കത്തിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടെന്നാണു നിഗമനം. മറ്റു ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിലും തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച ചിലിമേ തുരങ്കത്തിൽനിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഓഗസ്റ്റ് 26നുണ്ടായ നേപ്പാൾ മിന്നൽപ്രളയത്തിൽ 1410 ആയി. 6145 പേരെ ഇനിയും കണ്ടെത്താനുണ്ട്.