Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skies Of Knowledge

ഇ​ന്നു ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ദി​നം: അ​വ​സാ​ന ബെ​ഞ്ചി​ൽ​നി​ന്ന് അ​റി​വി​ന്‍റെ ആ​കാ​ശ​ത്തേ​ക്ക്

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: മൂ​​​​ന്നാം​​​​ക്ലാ​​​​സി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു വി​​​​ഷ​​​​യ​​​​ത്തി​​​​ൽ (ക​​​ണ​​​ക്ക്) തോ​​​​റ്റ​​​​പ്പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ജെ​​​​റി ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ തോ​​​​ൽ​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ഥ. പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്ന മു​​​​ദ്ര​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട​​​​ലും പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം കെ​​​​ടു​​​​ത്തി​​​​യ കാ​​​​ലം.

ഒ​​​​ടു​​​​വി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സ് സെ​​​​ക്ക​​​​ൻ​​​​ഡ് ക്ലാ​​​​സോ​​​​ടെ ജ​​​​യി​​​​ച്ചു. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​നു ചേ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും മൂ​​​​ന്നു പേ​​​​പ്പ​​​​റു​​​​ക​​​​ൾ ബാ​​​​ക്കി​​​​യാ​​​​യി. പ​​​​ല​​​​വ​​​​ട്ടം പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യി​​​​ട്ടും അ​​​​വ കൈ​​​​പ്പി​​​​ടി​​​​യി​​​​ലൊ​​​​തു​​​​ങ്ങി​​​​യി​​​​ല്ല. ഒ​​​​ടു​​​​വി​​​​ൽ 2021ൽ, ​​​​മു​​​​പ്പ​​​​താം വ​​​​യ​​​​സി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റി​​​​ഗ് ബി​​​​രു​​​​ദം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. എ​​​​ന്നാ​​​​ൽ അ​​​​പ്പോ​​​​ഴേ​​​​ക്കും പ​​​​ഠ​​​​ന​​​​ത്തോ​​​​ടു​​​​ള്ള ജെ​​​​റി​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ട് മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​പി​​​​ന്നി​​​​ൽ 2018ലെ ​​​​ഒ​​​​രു ‘മാ​​​​ജി​​​​ക്’ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​ണ്.

ഇ​​​​ന്ന് മു​​​പ്പ​​​ത്ത​​​ഞ്ചാം വ​​​​യ​​​​സി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ത്തി​​​​നു​​​​പു​​​​റ​​​​മേ 19 വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ​​​​കൂ​​​​ടി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഈ ​​​​ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​ക്കാ​​​​ര​​​​ൻ. ഒ​​​​രി​​​​ക്ക​​​​ൽ അ​​​​വ​​​​സാ​​​​ന ബെ​​​​ഞ്ചി​​​​ലി​​​​രു​​​​ന്ന കു​​​​ട്ടി ഇ​​​​ന്ന് അ​​​​റി​​​​വി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​മാ​​​​യ ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു പ​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്.

തോ​​​​ൽ​​​​വി​​​​ക​​​​ളു​​​​ടെ കു​​​​ട്ടി​​​​ക്കാ​​​​ലം

എ​​​​ൽ​​​​കെ​​​​ജി മു​​​​ത​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സ് വ​​​​രെ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ഡോ​​​​ണ്‍ ബോ​​​​സ്കോ ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം. മൂ​​​​ന്നാം​​​​ക്ലാ​​​​സി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ക​​​ണ​​​ക്ക് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. പി​​​​ന്നീ​​​​ട് പ​​​​ല​​​​പ്പോ​​​​ഴും പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ തോ​​​​ൽ​​​​വി​​​​യു​​​​ടെ ക​​​​യ്പ് അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​രും സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളും എ​​​​ന്തി​​​​ന് സ്വ​​​​ന്തം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​പോ​​​​ലും പ​​​​ഠ​​​​ന​​​​ത്തി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​യാ​​​​യി​​​​ട്ടാ​​​​ണു ത​​​​ന്നെ ക​​​​ണ്ട​​​​തെ​​​​ന്നു ജെ​​​​റി പ​​​​റ​​​​യു​​​​ന്നു.

1977 മു​​​​ത​​​​ൽ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ വ​​​​ന്ദ​​​​ന ബു​​​​ക്ക് സ്റ്റാ​​​​ൾ ന​​​​ട​​​​ത്തി വ​​​​ന്ന എം.​​​​വി. ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ​​​​യും ആ​​​​നി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൻ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണു വ​​​​ള​​​​ർ​​​​ന്ന​​​​തെ​​​​ങ്കി​​​​ലും പ​​​​ഠ​​​​ന​​​​ത്തി​​​​ൽ മി​​​​ക​​​​വു പു​​​​ല​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​തെ കു​​​​ഴ​​​​ഞ്ഞു. ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ക​​​​ളി​​​​യി​​​​ലെ മി​​​​ക​​​​വു​​​​കൊ​​​​ണ്ട് സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ട​​​​യി​​​​ലാ​​​​ണ് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ പ്ല​​​​സ്ടു സ​​​​യ​​​​ൻ​​​​സി​​​​നു പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് 2009ൽ ​​​​ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ധ​​​​ർ​​​​മ​​​​പു​​​​രി​​​​യി​​​​ലു​​​​ള്ള ജ​​​​യം കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​നു ചേ​​​​ർ​​​​ന്നു. 2013 വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ഴ്സെ​​​​ങ്കി​​​​ലും മൂ​​​​ന്നു പേ​​​​പ്പ​​​​റു​​​​ക​​​​ൾ ബാ​​​​ക്കി​​​​യാ​​​​യി. പ​​​​ല​​​​വ​​​​ട്ടം പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി. വി​​​​ജ​​​​യം​​​​മാ​​​​ത്രം അ​​​​ക​​​​ലെ​​​​യാ​​​​യി.

"മാ​​​​ജി​​​​ക്' തു​​​​റ​​​​ന്ന പ​​​​ഠ​​​​ന​​​​വ​​​​ഴി

ഇ​​​​തി​​​​നി​​​​ടെ 2018-ൽ ​​​​പ്ര​​​​ശ​​​​സ്ത മ​​​​ജീ​​​​ഷ്യ​​​​ൻ ആ​​​​ർ.​​​​കെ. മ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ നി​​​​ല​​​മ്പൂ​​​​രി​​​​ൽ മാ​​​​ജി​​​​ക് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​പോ​​​​യ​​​​തു പു​​​​തി​​​​യൊ​​​​രു ചി​​​​ന്ത​​​​യ്ക്കു വ​​​​ഴി​​​​തു​​​​റ​​​​ന്നു. അ​​​​സാ​​​​ധ്യ​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഏ​​​​കാ​​​​ഗ്ര​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യും സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​മെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വ് പ​​​​ഠ​​​​ന​​​​ത്തോ​​​​ടു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​വും മാ​​​​റ്റി. പു​​​​തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ നേ​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​ഗ്ര​​​​ഹി​​​​ച്ചു. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണു വി​​​​ദൂ​​​​ര​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ലൂ​​​​ടെ പു​​​​തി​​​​യ പ​​​​ഠ​​​​ന​​​​യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

വി​​​​വി​​​​ധ ഡി​​​​പ്ലോ​​​​മ​​​​ക​​​​ൾ നേ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നി​​​​ട​​​​യി​​​​ൽ 2021ൽ ​​​​ബി​​​​ടെ​​​​ക് ബി​​​​രു​​​​ദ​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. മു​​​​പ്പ​​​​താം വ​​​​യ​​​​സി​​​​ൽ നേ​​​​ടി​​​​യ ആ ​​​​വി​​​​ജ​​​​യം ജെ​​​​റി​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി. ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​പ്പ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, അ​​​​ണ്ണാ​​​​മ​​​​ലൈ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, മ​​​​ധു​​​​ര കാ​​​​മ​​​​രാ​​​​ജ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, അ​​​​ണ്ണാ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, ത​​​​മി​​​​ഴ്നാ​​​​ട് ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ജ്യു​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 19 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളും ഡി​​​​പ്ലോ​​​​മ​​​​ക​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

20 വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ

ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ബി​​​​സി​​​​ന​​​​സ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ, ഹോ​​​​സ്പി​​​​റ്റ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, പോ​​​​സ്റ്റ് ഗ്രാ​​​​ജു​​​​വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ ഇ​​​​ൻ പോ​​​​പ്പു​​​​ലേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഫാ​​​​മി​​​​ലി ഹെ​​​​ൽ​​​​ത്ത് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നീ നാ​​​​ല് പി​​​​ജി ഡി​​​​പ്ലോ​​​​മ​​​​ക​​​​ൾ, ഡി​​​​പ്ലോ​​​​മ ഇ​​​​ൻ അ​​​​ഗ്രി ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഹോ​​​​ട്ടി​​​​ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ൻ​​​​ഡ് ന​​​​ഴ്സ​​​​റി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ടൂ​​​​റി​​​​സം സ്റ്റ​​​​ഡീ​​​​സ് തു​​​​ട​​​​ങ്ങി ആ​​​​റ് ഒ​​​​രു വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ​​​​ക​​​​ൾ, ഒ​​​മ്പ​​​ത് ആ​​​​റു​​​​മാ​​​​സ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം കൂ​​​​ടി ചേ​​​​ർ​​​​ത്താ​​​​ൽ ആ​​​​കെ 20 പ്ര​​​​ധാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ. യോ​​​​ഗ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​ഠ​​​​നം ആ​​​​യു​​​​ഷ് വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഡ​​​​ൽ​​​​ഹി യോ​​​​ഗ അ​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണു പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. മാ​​​​ജി​​​​ക്കി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ്സി​​​​ലും ഇ​​​​ടം​​​​നേ​​​​ടി. പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പി​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ല​​​​ങ്ങ​​​​ളെ ഭ​​​​യ​​​​ന്നി​​​​രു​​​​ന്ന ജെ​​​​റി ഇ​​​​ന്ന് ഓ​​​​രോ പു​​​​തി​​​​യ പ​​​​ഠ​​​​നാ​​​​വ​​​​സ​​​​ര​​​​ത്തി​​​​നും കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ 2025 മേ​​​​യ് നാ​​​​ലി​​​​ന് ഷീ​​​​ന തോ​​​​മ​​​​സി​​​​നെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചു. ദു​​​​ബാ​​​​യി​​​​ൽ ന​​​​ഴ്സാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഷീ​​​​ന​​​​യാ​​​​ണു ജെ​​​​റി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​യാ​​​​ത്ര​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വ​​​​ലി​​​​യ പി​​​​ന്തു​​​​ണ.

Latest News

Corehub Up