വണ്ടൂര്‍: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാലരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബഹുനില കെട്ടിടം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍ ഇരുവരും ചേര്‍ന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ വികസനത്തിനായി കെട്ടിടത്തിന്റെ രണ്ടാംനില നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിച്ചു നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
മികച്ച പഠനസാഹചര്യങ്ങളില്‍ കുട്ടികള്‍ വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി. വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, കെ.ടി. അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുബഷിര്‍, പി. ഉമ്മര്‍കുട്ടി, പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മല്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എം. ഐശ്വര്യ, പ്രധാനാധ്യാപിക എന്‍. അനീസ, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.