Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slow

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തി​ൽ മെ​ല്ലെ​പ്പോ​ക്ക് തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും നി​​​ല​​​വി​​​ലെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം. ഇ​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

നി​​​ല​​​വി​​​ലെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല ഏ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ന്നെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തുനി​​​ന്നും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യം എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ​​​യും അ​​​റി​​​യി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നു​​​മാ​​​യി​​​ല്ല. ഇ​​​തോ​​​ടെ ഏ​​​കോ​​​പ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ട​​​ലെ​​​ടു​​​ത്തു.

ബോ​​​ർ​​​ഡ്, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാരുടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

Latest News

Corehub Up