കൊച്ചി: മൂന്നാറിലടക്കം ഭൂമി കൈയേറ്റവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസുകളില്‍ വേഗത്തില്‍ തുടര്‍നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി.
രണ്ടു പതിറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തിനു ശേഷവും ഭൂമിയുടെ സ്വഭാവം വ്യക്തമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണു സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവാത്തത് എന്തു കൊണ്ടാണെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആരാഞ്ഞു.