തൃശൂർ: കെഎസ്എഫ്ഇയിലെ ചിട്ടികളിലും വായ്പകളിലും കുടിശിക വരുത്തിയവർക്ക് ആശ്വാസം പകരുന്നതിനായി സർക്കാർ മുൻകൈയെടുത്ത് കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. ഇന്നു മുതൽ ആരംഭിക്കുന്ന പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ അവസാനംവരെ ലഭ്യമാകും.
റവന്യൂ റിക്കവറി നടപടികൾക്ക് വിധേയമായിട്ടുള്ള കുടിശികകൾക്കുൾപ്പെടെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പരമാവധി 60 ശതമാനം വരെ പലിശയിളവ് നിബന്ധനകൾക്കു വിധേയമായി ലഭിക്കുന്നതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9447798003, 9446006214 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.