Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slump

മെ​​​​​​ഗാ​​​​​​വാ​​​​​​ട്ടി​​​​​​നു കോ​​​​​​ട്ടം, മെ​​സി​​വാ​​ട്ടി​​നു വാ​​ട്ടം!

മെ​ഗാ​വാ​ട്ടി​ന്‍റെ കോ​ട്ടം മൂ​ലം നാ​ട്ടു​കാ​ർ വെ​ട്ട​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന കാ​ലം. അ​ര​ണ്ട വെ​ളി​ച്ച​ത്തി​രി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​വ​ര്‍​പോ​ലും മെ​ഗാ​വാ​ട്ടി​ല്ലാ​ത്ത ഇ​രു​ട്ടി​ൽ അ​നി​ഷ്ട​ത്തി​ലാ​ണ്. മെ​ഗാ​വാ​ട്ട് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​റ​ന്‍റ് ക​ട്ട് മെ​ഗാ​സീ​രി​യ​ൽ പോ​ലെ ആ​യ​തോ​ടെ​യാ​ണ് ജ​ന​മി​ട​ഞ്ഞ​ത്.

മ​ഹാ​കു​ഴ​പ്പം പി​ടി​ച്ച വ​കു​പ്പാ​ണ് വ​ഴി​തെ​റ്റി ത​ന്‍റെ ത​ല​യി​ല്‍ വ​ന്നു​ക​യ​റി​യ​തെ​ന്ന വാ​ദ​വു​മാ​യി സ​ണ്ണി​വ​ക്കീ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ത്തു. പ​ക്ഷേ, വ​ക്കീ​ലി​ന്‍റെ ഈ ​വാ​ദം​കൊ​ണ്ടു മാ​ത്രം ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ല്‍ കേ​സ് ജ​യി​ക്കി​ല്ലെ​ന്നു വ​ന്ന​തോ​ടെ മെ​ഗാ​തോ​ട്ടു​മാ​യി മു​ഖ്യ​മ​ന്ത്രി​യും രം​ഗ​ത്തി​റ​ങ്ങി. എ​വി​ടെ​യെ​ങ്കി​ലും മെ​ഗാ​വാ​ട്ട് കി​ട്ടാ​നു​ണ്ടെ​ങ്കി​ൽ എ​ങ്ങ​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

കു​റ​ഞ്ഞ വി​ല​യി​ല്‍ കി​ട്ടി​യി​രു​ന്ന ക​റ​ന്‍റ് മു​ന്‍ സ​ര്‍​ക്കാ​ര്‍ മു​ട്ടാ​പ്പോ​ക്ക് പ​റ​ഞ്ഞു ക​ട്ടാ​ക്കി​യ​താ​ണ് ഇ​പ്പോ​ള്‍ ക​റ​ന്‍റ് ക​ട്ടാ​യി വ​രു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ധാ​ന തോ​ട്ട്. ആ​രെ വ​ട്ടം​പി​ടി​ച്ചി​ട്ടാ​യാ​ലും വേ​ണ്ടി​ല്ല, വെ​ട്ടം ക​ണ്ടാ​ല്‍ മ​തി​യെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യം ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, ആ​രെ ത​ട്ടാ​നും മു​ട്ടാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ താ​ങ്ങേ​ണ്ടിവ​രു​ന്ന​ത് ജ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ത​ന്ന​തോ​ടെ ത​മ​സ​ല്ലോ സു​ഖ​പ്ര​ദം എ​ന്നു പി​റു​പി​റു​ത്തു​കൊ​ണ്ട് അ​വ​ർ പു​ര​യ്ക്ക​ക​ത്തേ​ക്കു ക​യ​റി മെ​ഴു​കു​തി​രി ഒ​രെ​ണ്ണം ക​ത്തി​ച്ചു. മെ​ഗാ​വാ​ട്ടി​നു വാ​ട്ടം കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ലെ​ന്നും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ വാ​ട്ടം തീ​ർ​ക്കാ​നു​ള്ള ഒാ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പൂ​ക്കി​ബു​ദ്ധി​യി​ൽ ക​ണ്ടെ​ത്തി. അ​തോ​ടെ ആ​ശ്വാ​സം കൂ​ടി. ന​മു​ക്ക് ഇ​ല്ലാ​ത്ത​പ്പോ​ൾ അ​വ​ർ​ക്കും ഇ​ല്ല​ല്ലോ, സ​മാ​ധാ​നം!

മെ​ഗാ​വാ​ട്ട് ഇ​ല്ലാ​ത്ത​തി​നെ​ച്ചൊ​ല്ലി സ​ർ​ക്കാ​ർ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ മ​ഹാ​സ​മ​ര​ക്കാ​രാ​യ സ​ഖാ​ക്ക​ൾ പ​ക്ഷേ, ഒ​രു ജി​ഗാ​പൂ​ട്ടി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു, മെ​ഗാ സം​സ്ഥാ​ന ക​മ്മി​റ്റി!

എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു... എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. സാ​ധാ​ര​ണ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ പ​രി​പ്പു​വ​ട​യി​ലും ക​ട്ട​ൻചാ​യ​യി​ലും ച​ർ​ച്ച ഒ​തു​ങ്ങി​ല്ലെ​ന്നു തോ​ന്നി​യ​തു​കൊ​ണ്ടാ​വ​ണം മെ​ഗാ​വാ​ട്ടു​ള്ള ക​മ്മി​റ്റി​ത​ന്നെ വി​ളി​ച്ചു​കൂ​ട്ടി​യ​ത്. ഹൈ​ടെ​ൻ​ഷ​ൻ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. കേ​ന്ദ്ര​ ക​മ്മി​റ്റി​യി​ല്‍​നി​ന്നും പോ​ളി​റ്റ് ബ്യൂ​റോ​യി​ല്‍​നി​ന്നും പ​തി​വാ​യി കി​ട്ടി​യി​രു​ന്ന മെ​ഗാ​വാ​ട്ട് കി​ട്ടാ​തെവ​ന്ന​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​രു​ട്ട​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് വോ​ള്‍​ട്ടേ​ജ് തീ​രെ​യി​ല്ലെ​ന്നാ​യി​രു​ന്നു ഒ​രു പ്ര​ധാ​ന വി​മ​ര്‍​ശ​നം. പാ​ർ​ട്ടി​യു​ടെ ഫീ​ഡ​ർ ഒാ​ഫ് ചെ​യ്തു​വ​ച്ചി​ട്ടാ​ണ് ഭാ​ര്യക്ക് ഇ​ല​ക്‌ഷ​ൻ ക​ണ​ക്‌ഷ​ൻ ന​ല്‍​കി​യ​തെ​ന്നും വി​മ​ര്‍​ശ​നം വ​ന്നു.

വി​മ​ർ​ശ​നം കൂ​ടി​യ വാ​ട്ടി​ൽ ആ​യ​തോ​ടെ ത​ട്ടി ത​ട്ടി​ന്‍​പു​റ​ത്ത് ഇ​ട്ടി​രു​ന്ന ക​ണ്ണൂ​രി​ലെ പ​ഴ​യ ഹൈ​ടെ​ന്‍​ഷ​ന്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പൊ​ടി​തു​ട​ച്ചെ​ടു​ത്തു. ഇ​തു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റിയ​റ്റി​ല്‍വ​ച്ചു ചാ​ര്‍​ജ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ക​റ​ന്‍റ് വ​ന്നും പോ​യീം നി​ന്നി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ട്ടി ഫ്യൂ​സും ശ​രി​ക്കു കെ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ കു​ത്തി. ഇ​തോ​ടെ എ​ല്ലാ ഫീ​ഡ​റും ഒാ​ഫ് ചെ​യ്യാ​തെ ഒാ​ടി​ക്കാ​മെ​ന്ന മ​ട്ടി​ലാ​ണ് പാ​ര്‍​ട്ടി. ഇ​നി​യും കു​റ​വു​ള്ള മെ​ഗാ​വാ​ട്ടു​ക​ള്‍ നി​ക​ത്താ​ന്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം.

ഇ​തി​നി​ട​യി​ലാ​ണ് മ​രം​മു​റി​ഞ്ഞ് അ​ഗ​സ്റ്റി​ൻ ബ്ര​ദേ​ഴ്സി​ന്‍റെ ലൈ​നി​ൽ വീ​ണ​തു​ മൂ​ല​മു​ള്ള മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ്. ആ ​കു​റ​വ് നി​ക​ത്താ​ന്‍ ചാ​ന​ലി​നു​ള്ളി​ലെ ഫീ​ഡ​ര്‍ ഓ​ണ്‍​ ചെ​യ്യാ​ന്‍ പൊ​ലി​സ് ത​ന്നെ നേ​രി​ട്ടെ​ത്തി. പൊ​ലി​സ് വ​ന്നു ക​യ​റി​യ​തി​നാ​ല്‍ പ്ര​സാ​ര​ണ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് കാ​പ്പി​യും മൊ​ട്ട ഓം​ലെ​റ്റും ക​ഴി​ച്ചു​കൊ​ണ്ട് ചി​ല​ര്‍ പ​റ​ഞ്ഞ​ത്. മെ​ഗാ​വാ​ട്ട് ക​ണ്ടെ​ത്താ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ലെ ക​സേ​ര​യു​ടെ ഫ്യൂ​സ് ഊ​രി​യ​തു തീ​രെ ശ​രി​യാ​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന വി​മ​ർ​ശ​നം. എ​ന്നാ​ൽ, പൊ​ലി​സ് ചാ​ന​ലി​ൽ ക​യ​റി​യ​ത് മെ​ഗാ​വാ​ട്ട് തേ​ടി​യ​ല്ല മെ​സി​വാ​ട്ട് തേ​ടി​യാ​ണെ​ന്നു പ​റ​ഞ്ഞു സ​തീ​ശ​ൻ​ജി​യും ചെ​ന്നി​ത്ത​ല​ജി​യും കൈ ​ക​ഴു​കി. ഇ​പ്പോ​ൾ കു​പ്പി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​റ​ന്‍റ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ആ​ന്‍റ​പ്പ​ൻ.

ഇ​തി​നി​ടെ പ്ര​തീ​ക്ഷി​ക്കാ​തെ ഒ​രു ഷോ​ക്ക് കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ​നി​ന്ന്. മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ സ്വ​ത്തി​ൽ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ മെ​ഗാ​വാ​ട്ട് ക​ണ്ടെ​ത്തി​യ കോ​ട​തി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ ഫീ​ഡ​റി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു! ഇ​നി മെ​ഗാ​വാ​ട്ടി​ൽ വി​രി​യു​ന്ന പാ​ട്ടു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കാം..

മി​സ്ഡ് കോ​ൾ

പൊ​ലി​സി​ന് എ​വി​ടെ​യും ക​യ​റി നോ​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

- വാ​ർ​ത്ത

പേ​രെ​ന്തുവാ? ഭ​ര​ത്ച​ന്ദ്ര​ൻ!

Latest News

Corehub Up