Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SmallBusiness

Special

ഒ​രു ബി​സി​ന​സും ചെ​റു​ത​ല്ല; ടൂ​റി​സ്റ്റു​ക​ളി​ല്ലാ​ത്ത ഓ​ഫ് സീ​സ​ണി​ലും മാ​ഗി വി​റ്റ് ല​ക്ഷ​ങ്ങ​ൾ നേ​ടു​ന്ന വ്യാ​പാ​രി!

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ഞ്ഞു​മൂ​ടി​യ റോ​ഹ്താ​ങ് പാ​സി​ലെ കൊ​ടും​ത​ണു​പ്പി​ൽ ചൂ​ടു​പ​റ​ക്കു​ന്ന മാ​ഗി​യും ചാ​യ​യും വി​റ്റ് ദി​വ​സ​വും പ​തി​നാ​യി​ര​ങ്ങ​ൾ നേ​ടു​ന്ന ഒ​രു ചെ​റു​കി​ട വ്യാ​പാ​രി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കൊ​ഴി​ഞ്ഞ 'ഓ​ഫ് സീ​സ​ണി'​ൽ പോ​ലും പ്ര​തി​ദി​നം പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ ബി​സി​ന​സ് ന​ട​ത്തു​ന്ന ഈ ​കൊ​ച്ചു​ക​ട​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ശേ​ഷി​യെ​ക്കു​റി​ച്ചു​ള്ള വ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ഹ​ർ​ഷ് ചൗ​ഹാ​ൻ റോ​ഹ്താ​ങ് പാ​സ് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ഈ ​ത​ട്ടു​ക​ട​ക്കാ​ര​നു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

സ​ഞ്ചാ​രി​ക​ൾ വ​ള​രെ കു​റ​വു​ള്ള സ​മ​യ​ത്ത് ക​ച്ച​വ​ടം എ​ങ്ങ​നെ പോ​കു​ന്നു​വെ​ന്ന ഹ​ർ​ഷി​ന്‍റെ ചോ​ദ്യ​ത്തി​ന്, ഇ​പ്പോ​ൾ വ​ലി​യ വ​രു​മാ​ന​മൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു വ്യാ​പാ​രി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച പ്ര​തി​ദി​ന ക​ച്ച​വ​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ കേ​ട്ട് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും സോ​ഷ്യ​ൽ മീ​ഡി​യ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ട്ടു.

ത​ണു​പ്പു​കാ​ല​ത്തും ദി​വ​സേ​ന അ​റു​പ​തി​ലേ​റെ പ്ലേ​റ്റ് മാ​ഗി​യും ഇ​രു​നൂ​റോ​ളം ക​പ്പ് ചാ​യ​യും കൂ​ടാ​തെ ചെ​റി​യ തോ​തി​ൽ മു​ട്ട​വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ വി​റ്റു​പോ​കു​ന്നു​ണ്ട്. ഒ​രു പ്ലേ​റ്റ് മാ​ഗി​ക്ക് 100 രൂ​പ​യും ഒ​രു ക​പ്പ് ചാ​യ​ക്ക് 40 രൂ​പ​യു​മാ​ണ് ഈ ​മ​ല​യോ​ര പാ​ത​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.

ഇ​ത് വ​ച്ച് ക​ണ​ക്കു​കൂ​ട്ടു​മ്പോ​ൾ സ​ഞ്ചാ​രി​ക​ൾ ഒ​ഴി​ഞ്ഞ സ​മ​യ​ത്തു​പോ​ലും 14,000 മു​ത​ൽ 15,000 രൂ​പ വ​രെ​യു​ള്ള വി​റ്റു​വ​ര​വ് ഈ ​ക​ട​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ടൂ​റി​സ്റ്റ് സീ​സ​ണി​ൽ ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി വ​രു​മാ​നം നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഹ​ർ​ഷ്, ഒ​രു ബി​സി​ന​സി​നെ​യും ചെ​റു​താ​യി കാ​ണ​രു​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.

എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഈ ​വി​റ്റു​വ​ര​വും യ​ഥാ​ർ​ഥ ലാ​ഭ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

ക​ട​യു​ടെ മൊ​ത്തം വ​രു​മാ​നം ആ​ക​ർ​ഷ​ക​മാ​യി തോ​ന്നാ​മെ​ങ്കി​ലും, സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ഇ​ത്ത​രം വി​ദൂ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് സാ​ധ​ന​സാ​മ​ഗ്രി​ക​ളും പാ​ച​ക​വാ​ത​ക​വും എ​ത്തി​ക്കാ​നു​ള്ള ഗ​താ​ഗ​ത​ച്ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

കൊ​ടും​ത​ണു​പ്പും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ച്ച് ന​ട​ത്തു​ന്ന ഈ ​ക​ഠി​നാ​ധ്വാ​ന​ത്തി​ന് മു​ന്നി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വെ​യ​ർ​ഹൗ​സ് ചെ​ല​വു​ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വ​ലി​യ വി​ല​യും കു​റ​ച്ചാ​ൽ ക​ച്ച​വ​ട​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ലാ​ഭം വ​ള​രെ പ​രി​മി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up