കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ സ്മാര്‍ട്ട് സിറ്റി കൊച്ചി ശാഖ ലുലു ഐടി ഇന്‍ഫ്ര ബില്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഐബിഎസ് സോഫ്റ്റ്വേര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടൊപ്പം ബാങ്കിന്റെ പുതിയ എഐ അധിഷ്ഠിത ഡിജിറ്റല്‍ അസിസ്റ്റന്റായ സോന അനാവരണം ചെയ്തു. ബാങ്കിംഗ് സേവനങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
എടിഎം സര്‍വീസിന്റെ ഉദ്ഘാടനം ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫും സോനയുടെ അനാഛാദനം ലുലു ഐടി പാര്‍ക്സ് കൊച്ചി ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പിലും നിര്‍വഹിച്ചു.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ റാഷിദ് ഉള്ളംപിള്ളി ലോക്കര്‍ സൗകര്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍ഫോപാര്‍ക്സ് ആന്‍ഡ് സൈബര്‍പാര്‍ക്ക് കേരള സിഇഒ സുശാന്ത് കുറുന്തില്‍, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് മുരളീധര്‍ പൈ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.