Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SmugglingGuns

ബംഗ്ലാദേശിലേക്കു തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശി പിടിയിൽ

കോ​ത​മം​ഗ​ലം: ബം​ഗ്ലാ​ദേ​ശി​ലേ​ക്കു തോ​ക്ക് ക​ട​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തി​ലെ ബം​ഗാ​ൾ സ്വ​ദേ​ശി കോ​ത​മം​ഗ​ല​ത്തു പി​ടി​യി​ൽ. ആ​യു​ധ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി പ​ശ്ചി​മ ബം​ഗാ​ൾ ദ​ക്ഷി​ൻ സു​ന്ദ​ർ​പു​ർ സ്വ​ദേ​ശി സാ​ബി​ർ അ​ലി മോ​ണ്ട​ൽ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ത​മം​ഗ​ലം ആ​യ​ക്കാ​ടു​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി പൊ​ലി​സ് പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്ന് ബം​ഗാ​ൾ പൊ​ലി​സി​ന് കൈ​മാ​റും. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു തോ​ക്കു​ക​ൾ ക​ട​ത്തി​യ കേ​സി​ൽ ആ​റു​പേ​രെ ബം​ഗാ​ൾ പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി സാ​ബി​ർ അ​ലി മോ​ണ്ട​ൽ അ​വി​ടെ​നി​ന്നും പൊ​ലി​സി​നെ വെ​ട്ടി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൃ​ക്കാ​രി​യൂ​ർ ആ​യ​ക്കാ​ട് ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​ത്. പ്ര​തി സാ​ബി​ർ ആ​യ​ക്കാ​ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യോ​ട് ജോ​ലി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ ചെ​യ്ത​താ​ണു പൊ​ലി​സി​ന് പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തോ​ടെ പൊ​ലി​സ് ആ​യ​ക്കാ​ടേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​എ​ച്ച്.​ ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up