ആലപ്പുഴ: : 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചു. ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചതോടെ ഫൈനൽ ലൈനപ്പായി.
മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടനുകളാണ് ഫൈനലിലെത്തിയത്. മേൽപ്പാടമാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനീഷ് ചെയ്തത്. (4 മിനിറ്റ് 15 സെക്കൻഡ്).
നടുഭാഗം ( 4 മിനിറ്റ് 16 സെക്കൻഡ്), വീയപുരം ( 4 മിനിറ്റ് 20 സെക്കൻഡ്), അരോമ (4 മിനിറ്റ് 26 സെക്കൻഡ്).