പാരിപ്പള്ളി: ലോക ആത്മഹത്യാ പ്രതിരോധദിനം ഇന്റർ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് (ഐഐസി) വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമത്തില്‍ ആചരിച്ചു. ഐഐസി ഡയറക്ടര്‍ വി. അനിലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ ആത്മഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്നു അദ്ദേഹം പറഞ്ഞു. 18 നും 45നും ഇടയിലുള്ളവരിലാണു ആത്മഹത്യ പ്രവണത കൂടതലുള്ളത്. നല്ല ശ്രോതാക്കളില്ലാത്തതാണു ആത്മഹത്യ വര്‍ധിക്കാന്‍ കാരണം. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ നമ്മള് തയ്യാറായാല്‍ ആത്മഹത്യ പ്രതിരോധിക്കാന്‍ കഴിയുമെന്നു ഡയറക്ടര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ അല്ഫോന്സാന്, സ്നേഹ, ശ്രീദേവി, അഫ്സിയ താജുദ്ദീന്, ശ്രീലേഖ, ശ്രീലത, അന്‍സല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ ഓരോരുത്തരരെയായി കേട്ടു. സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന്‍പിള്ള,ഓഡിറ്റര്‍ കെ.എം. രാജേന്ദ്ര കുമാര്‍, പത്മകുമാര്‍, കവി പകല്‍ക്കുറി മോഹനന് എന്നിവര്‍ പ്രസംഗിച്ചു.