Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soaring Prices

അരി, നെല്ല് സ്റ്റോക്ക് പരിധി നിശ്ചയിക്കാം; കേ​ര​ള​മു​ള്‍പ്പ​ടെ അ​ഞ്ച് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് അ​രി​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്രസ​ര്‍ക്കാ​ര്‍. വി​പ​ണി​യി​ലെ പൂ​ഴ്ത്തി​വയ്​പും ക​രി​ഞ്ച​ന്ത​യും കൃ​ത്രി​മ​ക്ഷാ​മ​വും ത​ട​യാ​നാ​യി അ​ഞ്ച് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​രി​യു​ടെ​യും നെ​ല്ലി​ന്‍റെ​യും സ്റ്റോ​ക്ക് പ​രി​ധി നി​ശ്ച​യി​ക്കാ​നു​ള്ള അ​നു​മ​തി​യും ന​ല്‍കി​യി​ട്ടു​ണ്ട്.

കഴിഞ്ഞ‍ ആ​റി​ന് ന​ല്‍കി​യ ഉ​ത്ത​ര​വു​ പ്ര​കാ​രം സ്റ്റോ​ക്ക് പ​രി​ധി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കേ​ര​ളം കൂ​ടാ​തെ ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ക്കാ​ണ് അ​നു​മ​തി ന​ല്‍കി​യ​ത്.

അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി 2027 ജ​നു​വ​രി 31 വ​രെ​യാ​ണ്. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ച്ച് ന്യാ​യ​വി​ല​യി​ല്‍ വി​പ​ണി​യി​ല്‍ അ​രില​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താം. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വ്യാ​പാ​രി​ക​ള്‍, ചി​ല്ല​റവ്യാ​പാ​രി​ക​ള്‍, മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍, സം​സ്‌​ക​ര​ണ മി​ല്ലു​ട​മ​ക​ള്‍ എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള അ​രി​യു​ടെ​യും നെ​ല്ലി​ന്‍റെ​യും സ്റ്റോ​ക്ക് വെ​ളി​പ്പെ​ടു​ത്താ​നും കേ​ന്ദ്രം നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഈ ​സ്റ്റോ​ക്കു​ക​ള്‍ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഭ​ക്ഷ്യ ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സ്റ്റോ​ക്ക് പോ​ര്‍ട്ട​ലി​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും പു​തു​ക്ക​ണം. നി​ര്‍ദേ​ശം പാ​ലി​ക്കാ​ത്ത​വ​ര്‍ക്കെ​തി​രേ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കും.

സ്റ്റോ​ക്ക് വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ക​യോ അ​നു​വ​ദി​ച്ച പ​രി​ധി ലം​ഘി​ക്കു​ക​യോ ചെ​യ്താ​ല്‍ പി​ഴ ഉ​ള്‍പ്പടെ​യു​ള്ള വ​ലി​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രും. അ​രി​യു​ടെ ല​ഭ്യ​ത വ​ര്‍ധി​പ്പി​ക്കാ​ന്‍ ഭാ​ര​ത് റൈ​സ് വി​ല്‍പ​ന​യും കേ​ന്ദ്രം ശ​ക്ത​മാ​ക്കു​ന്നു​ണ്ട്.

വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണം മ​ഴ മു​ത​ല്‍ ഇ-20 ​പെ​ട്രോ​ള്‍ വ​രെ

അ​രി​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് മ​ഴ​യു​ടെ അ​ഭാ​വ​വും അ​സ​മ​ത്വ​വു​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. എ​ഥ​നോ​ള്‍ പെ​ട്രോ​ളി​ല്‍ ക​ല​ര്‍ത്തി​യു​ള്ള ഇ-20 ​പെ​ട്രോ​ള്‍ നി​ര്‍മാ​ണ​വും അ​രി​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ എ​ഥ​നോ​ള്‍ നി​ര്‍മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു ഏ​താ​ണ്ട് പൂ​ര്‍ണ​മാ​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ്. ക​രി​മ്പും ചോ​ള​വും ക​ഴി​ഞ്ഞാ​ല്‍ ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ഫ്സി​ഐ) ബ​ഫ​ര്‍ സ്റ്റോക്കു​ക​ളി​ല്‍നി​ന്നു​ള്ള അ​രി​യാ​ണ് എ​ഥ​നോ​ള്‍ നി​ര്‍മാ​ണ​ത്തി​നാ​യി എ​ടു​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ചി​ല്ല​റവ്യാ​പ​ര​ത്തി​ലെ അ​രി​യു​ടെ വി​ല​ക്ക​യ​റ്റം മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 8.25 ശ​ത​മാ​ന​മാ​ണ് ഉ​യ​ര്‍ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ ഇ​ത് 5.89 ശ​ത​മാ​ന​മാ​യി​രു​ന്നു. നി​ല​വി​ല്‍ ഒ​രു കി​ലോ അ​രി​യു​ടെ ശ​രാ​ശ​രി ചി​ല്ല​റവി​ല ഏ​ക​ദേ​ശം 48.23 രൂ​പ​യാ​ണ്. ഇ​ത് മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ഏ​ക​ദേ​ശം 12 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

അ​തേ​സ​മ​യം, 2025-26ലെ ​അ​രി ഉ​ത്പാ​ദ​നം 154 ദ​ശ​ല​ക്ഷം ട​ണ്ണു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍, 2026-27 ലെ ​അ​രി ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം 147 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രി​ക്കു​മെ​ന്ന് വ്യാ​പാ​രക്ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Latest News

Corehub Up