Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialLife

Family Health

അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗം‍ വാ​ർ​ധ​ക്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഭാ​ഗ​മാ​ണോ ?

ഓ​ർ​മ​ക​ൾ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ ഒ​രാ​ളു​ടെ ജീ​വി​തം മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തി​ന്‍റെ ലോ​ക​വും മാ​റു​ന്നു. അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗ​വും മ​റ്റ് ഡി​മെ​ൻ​ഷ്യ (Dementia) അ​വ​സ്ഥ​ക​ളും ഇ​ന്ന് ലോ​കം നേ​രി​ടു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ-​സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ്.

എ​ന്താ​ണ് ഡി​മെ​ൻ​ഷ്യ?

ജ​ർ​മ​ൻ മ​നോ​രോ​ഗ​വി​ദ​ഗ്ധ​നാ​യ അ​ലോ​യി​സ് അ​ൽ​ഷി​മ​ർ (Alois Alzheimer) 1906ൽ ​ഒ​രു രോ​ഗി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ഓ​ർ​മ​ക്കു​റ​വും പെ​രു​മാ​റ്റ​മാ​റ്റ​ങ്ങ​ളും മ​സ്തി​ഷ്ക​ത്തി​ലെ മാ​റ്റ​ങ്ങ​ളും വി​വ​രി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ട്ട​ത്.

ഓ​ർ​മ​ശ​ക്തി, ചി​ന്ത, ഭാ​ഷ, തീ​രു​മാ​ന​മെ​ടു​ക്ക​ൽ, ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ക​ഴി​വ് എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​ക​ളു​ടെ പൊ​തു​പേ​രാ​ണ് ഡി​മെ​ൻ​ഷ്യ. അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗ​മാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ കാ​ര​ണം. ഇ​ത് വാ​ർ​ധ​ക്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഭാ​ഗ​മ​ല്ല. മ​റ​വി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

പ്ര​തി​രോ​ധ​ത്തി​നാ​യി ന​മു​ക്ക്
എ​ന്തു​ചെ​യ്യാം?

ഡി​മെ​ൻ​ഷ്യ പൂ​ർ​ണ​മാ​യി ത​ട​യാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ല. എ​ന്നാ​ൽ ചി​ല ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ളി​ലൂ​ടെ അ​തി​ന്‍റെ സാ​ധ്യ​ത കു​റ​യ്ക്കാ​നോ രോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് വൈ​കി​പ്പി​ക്കാ​നോ ക​ഴി​യും.

പ​തി​വാ​യ ശാ​രീ​രി​ക വ്യാ​യാ​മം, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്ക​ൽ, പു​ക​വ​ലി ഒ​ഴി​വാ​ക്ക​ൽ, അ​മി​ത മ​ദ്യ​പാ​നം ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ പ്ര​ധാ​ന​മാ​ണ്.

കേ​ൾ​വി​ക്കു​റ​വും കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ക, ഉ​റ​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ക, വാ​യ​ന​യി​ലും പ​ഠ​ന​ത്തി​ലും സ​ജീ​വ​മാ​യി തു​ട​രു​ക എ​ന്നി​വ​യും സ​ഹാ​യ​ക​ര​മാ​ണ്.

സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളും
ഓ​ർ​മ​ക​ളു​ടെ ലോ​ക​വും

പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വീ​ണ്ടും ക​ണ്ടു​മു​ട്ടു​ക, ഒ​രു​മി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ക, നാം ​ജീ​വി​ച്ചി​രു​ന്ന പ​ഴ​യ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക, പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക—​ഇ​വ​യെ​ല്ലാം ജീ​വി​ത​ത്തി​ന് സ​ന്തോ​ഷ​വും അ​ർ​ഥ​വും പ​ക​രു​ന്നു.
ഇ​ത്ത​രം സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​ത് മാ​ന​സി​ക​മാ​യി സ​ജീ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​വ ഡി​മെ​ൻ​ഷ്യ​യു​ടെ വ​ര​വി​നെ ത​ട​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ല വി​ദ​ഗ്ധ​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​നു മു​ന്നി​ലു​ള്ള
വെ​ല്ലു​വി​ളി

2004-ലെ ​ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ ഏ​ക​ദേ​ശം 4.86 ശ​ത​മാ​നം പേ​ർ​ക്ക് ഡി​മെ​ൻ​ഷ്യ​യു​ണ്ടാ​യി​രു​ന്നു. ഇ​ത് പ​ഴ​യ പ​ഠ​ന​ത്തി​ലെ ക​ണ​ക്കാ​ണെ​ന്നും ഇ​ന്ന​ത്തെ വ്യാ​പ​ന​നി​ര​ക്കാ​യി കാ​ണ​രു​തെ​ന്നും ഓ​ർ​ക്ക​ണം.

വ​യോ​ധി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​നി​ർ​ണ​യം, തു​ട​ർ​പ​രി​ച​ര​ണം, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ചാ​ര​ക​ർ​ക്കും പി​ന്തു​ണ എ​ന്നി​വ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ഓ​ർ​മ ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ മ​റ​ക്ക​രു​ത്

ഡി​മെ​ൻ​ഷ്യ​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​ത് ചി​കി​ത്സ മാ​ത്ര​മ​ല്ല—​ക്ഷ​മ​യും സ്നേ​ഹ​വും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​വും മാ​ന്യ​ത​യോ​ടെ​യു​ള്ള പ​രി​ച​ര​ണ​വു​മാ​ണ്. അ​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ക​യോ ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​തെ, അ​വ​രു​ടെ വ്യ​ക്തി​ത്വ​വും അ​വ​കാ​ശ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് കൂ​ടെ നി​ൽ​ക്കാം.

ഈ ​ലോ​ക അ​ൽ​ഷി​മേ​ഴ്‌​സ് ദി​ന​ത്തി​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​നൊ​പ്പം ഓ​ർ​മ​ക​ൾ മ​ങ്ങു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന, ക​രു​ത​ലും മാ​ന​വി​ക​ത​യും നി​റ​ഞ്ഞ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ന​മു​ക്ക് പ്ര​തി​ജ്ഞ​യെ​ടു​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്-
ഡോ. ​ബി.​ഇ​ക്ബാ​ൽ,
ന്യൂ​റോ വി​ദ​ഗ്ധ​ൻ

Latest News

Corehub Up