തിരുവനന്തപുരം: മയക്കുമരുന്നു കേസിൽ പിടിയിലായതു മുഖ്യമന്ത്രി വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നു് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഖ്യമന്ത്രിയുമൊത്തുള്ള പ്രതിയുടെ വിവിധ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണു ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. സംഭവം അതീവ ഗൗരവമുള്ളതാണ്.
ഒരു പക്ഷേ ഇയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ പിടിക്കുമായിരുന്നില്ല. ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാർട്ടിക്കകത്തുതന്നെ ആദ്യം തൂഫാൻ നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കടലിൽ കാണാതായവർക്കു ധനസഹായം ലഭിക്കുന്നതിന് ഏഴുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്നു മുഖ്യമന്ത്രി സതീശൻ പറയുന്നതു തെറ്റാണ്. ദിവസവും ഒരു കള്ളമെങ്കിലും പറയാതിരിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഇടതുസർക്കാരിന്റെ കാലത്ത് ഓഖി സമയത്തു നിയമം മറികടന്നാണു സഹായം വിതരണം ചെയ്തത്. അന്നു കടലിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടി ഇടതു സർക്കാർ നിയമിച്ചവരെ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്. പിരിച്ചുവിട്ട 200 ഓളം പേരെ തിരിച്ചെടുക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു.