Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaCrazy

Video

വ്യൂസ് കൂടാൻ എന്തും ചെയ്യുമോ?: വൈറലാകാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കൂട്ടം യുവാക്കൾ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൽ​ക്കാ​ലി​ക പ്ര​ശ​സ്തി നേ​ടാ​നാ​യി സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ഒ​രു ദേ​ശീ​യ​പാ​ത​യി​ൽ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന ട്ര​ക്കി​ന് തൊ​ട്ടു​പി​ന്നാ​ലെ ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​നം വെ​ട്ടി​ച്ചും ട്ര​ക്കി​നോ​ട് ചേ​ർ​ന്ന് ഓ​ടി​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സൈ​ബ​ർ ലോ​കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ട്ര​ക്ക് യാ​ത്ര​ക്കാ​ർ ഇ​വ​രോ​ട് വാ​ഹ​നം മാ​റ്റി ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഗൗ​നി​ക്കാ​തെ സ്റ്റ​ണ്ടു​ക​ൾ തു​ട​രു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ത്ത​രം വി​വേ​ക​ശൂ​ന്യ​മാ​യ പ്ര​വ​ർ​ത്തി​ക​ൾ സ്വ​ന്തം ജീ​വ​ൻ മാ​ത്ര​മ​ല്ല, നി​ര​പ​രാ​ധി​ക​ളാ​യ മ​റ്റു യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​റും ലൈ​ക്കു​ക​ൾ​ക്കും വ്യൂ​സി​നും വേ​ണ്ടി നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Latest News

Corehub Up