Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaMadness

Viral

വൈറലാകാൻ 'ഗുണ്ടാ വേഷം'; ബാരിക്കേഡുകൾ തകർത്ത് 14-കാരന്‍റെ അഭ്യാസപ്രകടനം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി കൗ​മാ​ര​ക്കാ​ർ കാ​ട്ടി​ക്കൂ​ട്ടു​ന്ന സാ​ഹ​സ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​ത്.

ഗോ​മ്തി​ന​ഗ​ർ എ​ക്സ്റ്റ​ൻ​ഷ​ൻ മേ​ഖ​ല​യി​ലെ ജി-20 ​റോ​ഡി​ൽ മ​ഹി​ന്ദ്ര ഥാ​ർ ഉ​പ​യോ​ഗി​ച്ച് 14 വ​യ​സു​കാ​ര​ൻ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ പ്ര​ക​ട​നം പൊ​തു​ജ​ന സു​ര​ക്ഷ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നാ​യി മാ​റി.

ഒ​രു 'ഗു​ണ്ട' തീം ​ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​നാ​യി പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചും അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു​മാ​ണ് ഈ ​ബാ​ല​ൻ ഭീ​തി പ​ട​ർ​ത്തി​യ​ത്.

വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഡോ​ർ തു​റ​ന്ന് പു​റ​ത്തേ​ക്ക് നി​ൽ​ക്കു​ക​യും ക്യാ​മ​റ​യ്ക്ക് പോ​സ് ചെ​യ്യു​ക​യും ചെ​യ്ത കു​ട്ടി, ഒ​രു ഘ​ട്ട​ത്തി​ൽ ഡ്രൈ​വ​ർ സീ​റ്റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടു​ക​യും ചെ​യ്തു.

യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ റോ​ഡി​ലൂ​ടെ നീ​ങ്ങി​യ വാ​ഹ​നം മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ളെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചി​ത്രീ​ക​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചും നി​യ​മം കൈ​യ്യി​ലെ​ടു​ത്തും പ്ര​ശ​സ്തി നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കു​ട്ടി​യു​ടെ പി​താ​വ് ധ്രു​വ് നാ​രാ​യ​ൺ ശു​ക്ല പ​ര​സ്യ​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ത​ന്‍റെ മ​ക​ൻ ചെ​യ്ത പ്ര​വ​ർ​ത്തി​യി​ൽ താ​ൻ അ​ങ്ങേ​യ​റ്റം ല​ജ്ജി​ക്കു​ന്നു​വെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​ത് വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

നി​ല​വി​ൽ വൈ​റ​ൽ വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്നോ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ത​ട​യാ​ൻ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

Latest News

Corehub Up