Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaStunts

Kouthukam

പരസ്യങ്ങളിലെ അഭ്യാസങ്ങൾ ജീവിതത്തിലേക്ക് പകർത്തുമ്പോൾ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​തി​നാ​യി ക​ശ്മീ​രി​ലെ പ്ര​ശ​സ്ത​മാ​യ ഝ​ലം ന​ദി​യി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ കാ​ർ ഓ​ടി​ച്ച സം​ഭ​വം ക​ടു​ത്ത ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ അ​വ​ഗ​ണി​ച്ച് വാ​ഹ​നം സാ​ഹ​സി​ക​മാ​യി മ​റു​ക​ര​യി​ലെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഡ്രൈ​വ​ർ ത​ന്നെ​യാ​ണ് പ​ക​ർ​ത്തി​യ​ത്.

ഭാ​ഗ്യം കൊ​ണ്ട് അ​പ​ക​ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും, വെ​റും പ്ര​ശ​സ്തി​ക്ക് വേ​ണ്ടി പൊ​തു​സു​ര​ക്ഷ​യും പൗ​ര​ബോ​ധ​വും പ​ണ​യം വെ​ക്കു​ന്ന ഇ​ത്ത​രം ചി​ന്താ​ഗ​തി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​പാ​ല​നം ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്നും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ന​ത്ത പി​ഴ​യും ജ​യി​ൽ​ശി​ക്ഷ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

കേ​വ​ലം സു​ര​ക്ഷാ​പ്ര​ശ്നം മാ​ത്ര​മ​ല്ല, കാ​ശ്മീ​രി​ക​ളു​ടെ ജീ​വി​ത​വു​മാ​യി ല​യി​ച്ചു​ചേ​ർ​ന്ന 'വി​ത​സ്ത' എ​ന്ന പു​ണ്യ​ന​ദി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​തോ​ടൊ​പ്പം, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ഹ​ന പ​ര​സ്യ​ങ്ങ​ളി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ആ​ളു​ക​ളെ ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ അ​നു​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

 

Latest News

Corehub Up