Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Socrates

സോ​ക്ര​ട്ടീ​സി​ന്‍റെ കി​ക്ക്, ബാ​റ്റ്‌​സി​ന്‍റെ സേ​വ്

“എ​ടാ, കു​റ​ച്ചു​കൂ​ടി തി​രി​ക്ക്... വ​ല​ത്തോ​ട്ട​ല്ല, ഇ​ട​ത്തോ​ട്ടു തി​രി​ച്ചു നോ​ക്ക്... ആ ​നി​ര്‍​ത്ത്, നി​ര്‍​ത്ത്. ക്ലി​യ​റാ​യി; താ​ഴേ​ക്കു പോ​രേ” - ടെ​റ​സി​നു മു​ക​ളി​ല്‍ ഒ​രാ​ള്‍ നി​ന്ന് ആ​ന്‍റി​ന​യു​ടെ പൈ​പ്പ് പി​ടി​ച്ചു​തി​രി​ക്കും. ടി​വി​ക്ക് മു​ന്നി​ലി​രി​ക്കു​ന്ന​വ​ര്‍ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യും. കാ​റ്റൊ​ന്നു വീ​ശി​യാ​ല്‍ ചി​ത്രം മ​ഞ്ഞു​വീ​ഴ്ച പോ​ലെ മ​ങ്ങും.

വീ​ണ്ടും തി​രി​ച്ചാ​ല്‍ പ്ലാ​റ്റി​നി​യും സീ​ക്കോ​യും സോ​ക്ര​ട്ടീ​സു​മെ​ല്ലാം തെ​ളി​ഞ്ഞു​വ​രും. അ​ത്ത​ര​മൊ​രു കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളി​ലേ​ക്കാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും റി​ട്ട. പോ​ലീ​സ് ക​മ​ന്‍​ഡാന്‍റു​മാ​യ സി.​വി. പാ​പ്പ​ച്ച​ന്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പാ​പ്പ​ച്ച​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്:

“അ​ന്നൊ​ക്കെ ന​മ്മു​ടെ നാ​ട്ടി​ല്‍ ടെ​ലി​വി​ഷ​ന്‍ അ​പൂ​ര്‍​വം. ഞാ​ന്‍ അ​ന്ന് പോ​ലീ​സ് ടീ​മി​ല്‍ ക​യ​റി​യി​ട്ടേ​യു​ള്ളൂ. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ സീ​നി​യ​ര്‍ ക​ളി​ക്കാ​ര​ന്‍ കെ.​എ​ച്ച്. വ​ര്‍​ഗീ​സേ​ട്ട​ന്‍റെ വീ​ട്ടി​ലി​രു​ന്നാ​ണു ഞ​ങ്ങ​ള്‍ ലോ​ക​ക​പ്പ് ക​ണ്ട​ത്. അ​ന്നൊ​ക്കെ ഭ​യ​ങ്ക​ര ആ​കാം​ക്ഷ​യാ​ണ്. ഒ​രു സെ​ക്ക​ന്‍​ഡ് പോ​ലും ശ്ര​ദ്ധ മാ​റി​ല്ല. ക​ണ്ണു​തു​റി​ച്ചു ടി​വി​യി​ലേ​ക്ക് നോ​ക്കി​യി​രി​ക്കും.

1986 ലോ​ക​ക​പ്പി​ലെ ഫ്രാ​ന്‍​സ് x ബ്ര​സീ​ല്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍. ജ​ന്മ​ദി​ന​ത്തി​ല്‍ ഫ്ര​ഞ്ച് ഇ​തി​ഹാ​സം പ്ലാ​റ്റി​നി എ​ടു​ത്ത കി​ക്ക് ക്രോ​സ്ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നെ​ങ്കി​ലും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ജ​യി​ച്ച ഫ്രാ​ന്‍​സ് ടീം ​ഒ​ന്നാ​കെ​യു​ള്ള ഓ​ട്ടം ഇ​ന്നും മ​ന​സി​ല്‍​നി​ന്ന് മാ​യു​ന്നി​ല്ല”

ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ്

“അ​ന്ന​ത്തെ​യും ഇ​ന്ന​ത്തെ​യും ടീ​മു​ക​ള്‍ ത​മ്മി​ല്‍ വ​ലി​യ അ​ന്ത​ര​മു​ണ്ട്. അ​ന്ന​ത്തെ ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി തു​ട​ങ്ങി​യ ടീ​മു​ക​ളെ​ല്ലാം പ​വ​ര്‍ ഗെ​യി​മാ​ണ് ക​ളി​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് അ​ന്ന് ഏ​റെ പ്ര​സ​ക്തി ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ ലോ​ക​ക​പ്പ് എ​ന്നാ​ല്‍ ക​ളി​ക്കാ​രു​ടെ ഒ​രു ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ് ആ​യി​രു​ന്നു. ലോ​ക​ക​പ്പ് പെ​ര്‍​ഫോ​മ​ന്‍​സി​ലൂ​ടെ​യാ​ണ് യൂ​റോ​പ്യ​ന്‍ ലീ​ഗും മ​റ്റു പ്ര​ധാ​ന ലീ​ഗു​ക​ളും ക​ളി​ക്കാ​നു​ള്ള താ​ര​ങ്ങ​ളെ ക്ല​ബ്ബു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​വി​ടെ​യും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു.

സ​ന്തോ​ഷ് ട്രോ​ഫി പെ​ര്‍​ഫോ​മ​ന്‍​സ് നോ​ക്കി​യാ​ണ് കോ​ല്‍​ക്ക​ത്ത, ഗോ​വ​ന്‍ ക്ല​ബ്ബു​ക​ള്‍ താ​ര​ങ്ങ​ളെ റാ​ഞ്ചി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​രി​ച്ചു​ക​ളി​ക്കു​ന്ന പ്ര​വ​ണ​ത അ​ന്നു​ണ്ടാ​യി​രു​ന്നു. കൗ​ണ്ട​ര്‍ അ​റ്റാ​ക്ക്, ഫാ​സ്റ്റ് ഗെ​യിം അ​താ​യി​രു​ന്നു പ്ര​ത്യേ​ക​ത. ഇ​ന്ന് ക്ല​ബ്ബു​ക​ള്‍​ക്കാ​ണ് യൂ​റോ​പ്പി​ല്‍ പ്രാ​ധാ​ന്യം. അ​തി​ലു​ള്ള​വ​രാ​ണ് ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ക്കാ​ന്‍ വ​രു​ന്ന​ത്. പ​ല​രും ടീ​മു​മാ​യി സി​ങ്കാ​വാ​ന്‍ സ​മ​യ​മെ​ടു​ക്കും. ഇ​റ്റ​ലി മൂ​ന്നു ത​വ​ണ​യാ​യി ലോ​ക​ക​പ്പി​നി​ല്ല. ഇ​ത്ത​വ​ണ 48 ടീ​മു​ക​ള്‍ ആ​യ​തോ​ടെ എട്ട് ഏ​ഷ്യ​ൻ ടീമുകൾ ക്വാ​ളി​ഫൈ ചെ​യ്യു​മ്പോ​ഴാ​ണ് ഇ​റ്റ​ലി പോ​ലൊ​രു ടീം ​ഇല്ലെന്നതു വി​ചി​ത്രം”

മെ​സി​യെ​ന്നാ​ല്‍ മി​ശി​ഹ

“പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും സ​മ​ന്വ​യ​മാ​ണ് ഫു​ട്‌​ബോ​ള്‍ മി​ശി​ഹ​യെ​ന്ന് ഏ​വ​രും വി​ശേ​ഷി​പ്പി​ക്കു​ന്ന മെ​സി. 30 - 40 മീ​റ്റ​ര്‍ ആ​റോ ഏ​ഴോ പേ​രെ ഡ്രി​ബി​ള്‍ ചെ​യ്ത് ഒ​റ്റ​യ്ക്ക് ഗോ​ള​ടി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​വു​ണ്ട്. ഒ​പ്പം ചെ​റി​യ ഗ്യാ​പ്പി​ലൂ​ടെ പാ​സു​ക​ള്‍ ന​ല്‍​കി തി​രി​ച്ചെ​ടു​ത്തും നാ​ല​ഞ്ചു​പേ​ര്‍ വ​രി​ഞ്ഞു​മു​റു​ക്കു​മ്പോ​ഴും അ​വ​രെ​യെ​ല്ലാം വ​ക​ഞ്ഞൊ​ഴി​ഞ്ഞ് സ്വ​ന്ത​മാ​യി ല​ക്ഷ്യ​ത്തി​ലേ​ക്ക് ഷൂ​ട്ട് ചെ​യ്യാ​നും അ​ദ്ദേ​ഹ​ത്തി​ന് ഈ 38-ാം ​വ​യ​സി​ലും ക​ഴി​യു​ന്നു​ണ്ട്.

നി​ര്‍​ലോ​ഭ​മാ​യി അ​സി​സ്റ്റ് ന​ല്‍​കു​ന്നു​വെ​ന്ന​താ​ണ് സ​ഹ​ക​ളി​കാ​ര്‍​ക്ക് അ​ദ്ദേ​ഹ​ത്തോ​ടി​ത്ര പ്രി​യം. ആ​ദ്യ ര​ണ്ടു ലോ​ക​ക​പ്പു​ക​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​നു പ​ന്ത് ന​ല്‍​കാ​ന്‍ സീ​നി​യ​റാ​യ സ​ഹ​താ​ര​ങ്ങ​ള്‍​ക്ക് വൈ​മു​ഖ്യ​മാ​യി​രു​ന്നു. കു​റ​ച്ചു​കാ​ല​മാ​യി അ​തി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് പ​ന്ത് കൊ​ടു​ത്താ​ല്‍ അ​ത് ടീ​മി​നു ഗു​ണ​മാ​യി ഭ​വി​ക്കു​മെ​ന്ന് അ​വ​ര്‍​ക്ക​റി​യാം.കോ​ച്ചു​പോ​ലും അ​ദ്ദേ​ഹ​ത്തെ സ്വ​ത​ന്ത്ര​മാ​യി വി​ട്ടി​രി​ക്കു​ക​യാ​ണ്. സ​ഹ ക​ളി​ക്കാ​ര്‍​ക്കും അ​ദ്ദേ​ഹ​ത്തി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. റൊ​ണാ​ള്‍​ഡോ അ​ങ്ങ​നെ​യ​ല്ല. ഒ​റ്റ​യ്ക്ക് ഗോ​ള​ടി​ക്കാ​നാ​യി ഓ​ളി​യി​ട്ടു ന​ട​ക്കു​ക​യാ​ണ്. അ​താ​ണു വ്യ​ത്യാ​സം”.

ഇ​ത്ത​വ​ണ

“ഫ്രാ​ന്‍​സി​നും സ്‌​പെ​യി​നും എ​ന്ന​പോ​ലെ അ​ര്‍​ജ​ന്‍റീ​നയ്​ക്കും ബ്ര​സീ​ലി​നു​മെ​ല്ലാം ഇ​ത്ത​വ​ണ സാ​ധ്യ​ത​യു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. പ്ര​ഗ​ത്ഭ​രു​ണ്ടെ​ങ്കി​ലും ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള ഒ​ത്തി​ണ​ക്കം അ​റി​യ​ണ​മെ​ങ്കി​ല്‍ ക​ളി കാ​ണ​ണ്ടേ”- പാ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു​നി​ര്‍​ത്തി.

Latest News

Corehub Up